🔲 5 വർഷത്തെ സംയോജിത എം.എസ്സി. പ്രോഗ്രാമിലേക്ക് (ബയോളജിക്കൽ, കെമിക്കൽ, മാത്തമാറ്റിക്കൽ, ഫിസിക്കൽ സയൻസ്) NISER അപേക്ഷ ക്ഷണിച്ചു
◾ കേന്ദ്ര അണുശക്തിമന്ത്രാലയത്തിനു കീഴിൽ ഭുവനേശ്വറിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (നിസെര്), യൂണിവേഴ്സിറ്റി ഓഫ് മുംബൈ- ഡിപ്പാർട്മെന്റ് ഓഫ് അറ്റോമിക് എനർജി സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (UM-ഡേ ചെബ്സ്) എന്നീ മുൻനിര ദേശീയസ്ഥാപനങ്ങളിൽ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാംസ്കോളർഷിപ്പോടെ പഠിക്കാൻ അവസരം:
◾ NEST2021 പരീക്ഷക്ക് JULY 15 വരെ അപേക്ഷിക്കാം.
◾ പ്രവേശന പരീക്ഷ ഓഗസ്റ്റ് 14ന്.
🔲 യോഗ്യത:
◾ സയൻസ് സ്ട്രീമിൽ പ്ലസ്ടു പഠിച്ച് മൊത്തം 60% മാർക്കോടെ (പട്ടിക/ഭിന്നശേഷിക്കാർക്ക് 55%) 2019ലോ 2020ലോ പ്ലസ്ടു/തുല്യ പരീക്ഷ ജയിച്ചവർ, ഈ പരീക്ഷ 2021ൽ അഭിമുഖീകരിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം.
◾ അപേക്ഷാർഥി 2001 ഓഗസ്റ്റ് ഒന്നിനോ ശേഷമോ ജനിച്ചവരാവണം.
◾ പട്ടിക/ഭിന്നശേഷിക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവുണ്ട്.
🔲 പ്രവേശന പരീക്ഷ:
◾ നെസ്റ്റ് ഓൺലൈൻ/കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ ഓഗസ്റ്റ് 14ന് രണ്ടു സെഷനിലായി (രാവിലെ ഒമ്പതുമുതൽ 12.30 വരെ/ഉച്ചയ്ക്ക് 2.30 മുതൽ ആറുവരെ) നടത്തും.
◾ ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിൽനിന്ന് 50 മാർക്കുവീതമുള്ള ഒബ്ജക്ടീസ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും
◾ പരീക്ഷയിൽ കൂടുതൽ മാർക്കുനേടുന്ന മൂന്നുവിഷയങ്ങളുടെ സ്കോർ പരിഗണിച്ച് രണ്ടുസ്ഥാപനങ്ങൾക്കും പ്രത്യേകം റാങ്ക് പട്ടികകൾ തയ്യാറാക്കും.
◾ സെപ്റ്റംബർ ഒന്നിന് റിസൾട്ട് പ്രഖ്യാപിക്കും
🔲 പരീക്ഷാ കേന്ദ്രങ്ങൾ:
◾ കേരളത്തിൽ വയനാട് ഒഴികെയുള്ള ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്.
🔲 അപേക്ഷാഫീസ്
◾ 1200 രൂപ.
◾ പെൺകുട്ടികൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് 600 രൂപ.
◾ നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി അടയ്ക്കാം.
🖱️ കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. www.nestexam.in
🖱️ ബ്രോഷറും സിലബസും: tinyurl.com/94f2eam5
🔲 പ്രധാന തീയതികൾ
◾ ഓൺലൈൻ അപേക്ഷ അവസാനിക്കുന്നത് : 2021 ജൂലൈ 15.
◾ അഡ്മിറ്റ് കാർഡിന്റെ ഡൗൺലോഡ് ആരംഭിക്കുന്നു: 2021 ഓഗസ്റ്റ് 3.
◾ പരീക്ഷാ തീയതി: 2021 ഓഗസ്റ്റ് 14.
◾ ഫല പ്രഖ്യാപനം: 2021 സെപ്റ്റംബർ 1
◾ 🆂🅷🅰🆁🅴 ചെയ്യുക..◾
◾ അവസരങ്ങൾ ആരും അറിയാതെ പോകരുത്...‼️◾
◾▬▬▬▬▬▬ CBI ▬▬▬▬▬▬◾
◾ 🎙️ഏറ്റവും പുതിയ തൊഴിൽ, ഉപരിപഠന സാധ്യതകൾ അറിയാൻ Career Bee WHATSAPP ഗ്രൂപ്പിൽ അംഗമാവുക👇◾
◾ https://bn1.short.gy/CareerBee ◾
✿❁════❁★☬☬★❁════❁✿