ഡൽഹിയിലെ ജാമിയ ഹംദർദിൽ വിവിധ വിഷയങ്ങളിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
- ◼️ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
- ◼️ ജൂലൈ 25 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി
🆂🅷🅰🆁🅴 ചെയ്യുക..
അവസരങ്ങൾ ആരും അറിയാതെ പോകരുത്...‼️
https://bn1.short.gy/CareerBee
➖ സർവ്വകലാശാലയുടെ പ്രവേശന മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് ഒരു അപേക്ഷയിൽ പരമാവധി എട്ട് പ്രോഗ്രാമുകൾക്ക് വരെ ഒരുമിച്ച് അപേക്ഷിക്കാം.
➖ സാധാരണ ദേശീയ തലത്തിലുള്ള മത്സര പരീക്ഷകളായ നീറ്റ്, ജെഇഇ, ക്ലാറ്റ് (NEET/ JEE/ CLAT) എന്നിവയുടെ അടിസ്ഥാനത്തിലാണ് ജാമിയ ഹംദർദ് വിവിധ കോഴ്സുകളിൽ പ്രവേശനം നടത്തുന്നത്. എന്നാൽ, ഇപ്രാവശ്യം കോവിഡ് സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ സമാന്തരമായ മറ്റൊരു അസസ്മെന്റ് നടത്തിയാണ് പ്രവേശനം നൽകുന്നത്.
🔳 അപേക്ഷിക്കേണ്ട വിധം
◼️ സ്റ്റെപ്പ് 1 - നിങ്ങളുടെ വെബ് ബ്രൗസറിൽ ജാമിയ ഹംദർദിന്റെ അഡ്മിഷൻ പോർട്ടൽ സെർച്ച് ചെയ്തു ഓപ്പൺ ചെയ്യുക.
◼️ സ്റ്റെപ്പ് 1 - യൂണിവേഴ്സിറ്റി വെബ്സൈറ്റ് ഹോം പേജിൽ നിന്നും ലോഗിൻ ടാബ് ക്ലിക്ക് ചെയ്യുക.
◼️ സ്റ്റെപ്പ് 3 - ന്യൂ രജിസ്ട്രേഷൻ എന്നത് തിരഞ്ഞെടുത്ത് നിങ്ങളുടെ മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, മറ്റു വിവരങ്ങൾ എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.
◼️ സ്റ്റെപ്പ് 4 - നിങ്ങളുടെ ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ ഒടിപി ഉപയോഗിച്ച് വെരിഫൈ ചെയ്യുക. തുടർന്ന് നിങ്ങളുടെ പേര്, ഇ മെയിൽ ഐഡി, പാസ് വേർഡ് എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.
◼️ സ്റ്റെപ്പ് 5 - തുടർന്ന് ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ചതിനു ശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
◼️ സ്റ്റെപ്പ് 6 - പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് അപേക്ഷ ഫീസ് നൽകുക.
◼️ സ്റ്റെപ്പ് 7 - അപേക്ഷാ ഫോം സബ്മിറ്റ് ചെയ്തതിനു ശേഷം ഭാവിയിലെ ആവശ്യങ്ങൾക്കായി അതിന്റെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.
✅ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഡൽഹിയിലെ പ്രശസ്തമായ ഡീംഡ് യൂണിവേഴ്സിറ്റിയാണ് ജാമിയ ഹംദർദ്.
✅ 2019ൽ ജാമിയ ഹംദർദിനെ മികവിന്റെ കേന്ദ്രമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തിരഞ്ഞെടുത്തിരുന്നു.
✅ വിവിധ വിഷയങ്ങളിൽ ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം, ഡോക്ടറൽ പ്രോഗ്രാമുകളാണ് ഇവിടെയുള്ളത്. സർവകലാശാലയിലെ ഒൻപത് സ്കൂളുകൾ രണ്ട് സെന്ററുകൾ എന്നിവയിലേക്കാണ് പ്രവേശനം നടത്തുന്നത്.
🔳 കോഴ്സുകൾ / വിഷയങ്ങൾ
- ◼️ ഫാർമസി,
- ◼️ യുനാനി മെഡിസിൻ,
- ◼️ നഴ്സിംഗ്,
- ◼️ സയൻസ്,
- ◼️ റിഹാബിലിറ്റേഷൻ സയൻസ്,
- ◼️ പാരാമെഡിക്കൽ സയൻസ്,
- ◼️ കമ്പ്യൂട്ടർ സയൻസ്,
- ◼️ മാനേജ്മെൻറ്,
- ◼️ മെഡിസിൻ,
- ◼️ ഇന്റർഡിസിപ്ലിനറി സയൻസ്,
- ◼️ നിയമം,
- ◼️ സോഷ്യൽ സയൻസ്,
- ◼️ മീഡിയ ആന്റ് മാസ് കമ്മ്യൂണിക്കേഷൻ
എന്നീ വിഷയങ്ങളിലാണ് വിവിധ കോഴ്സുകളിൽ പ്രവേശനം നടത്തുന്നത്.
🔳 യോഗ്യത, പ്രവേശന രീതി എന്നിവ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
🔳 കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കുമായി യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിക്കുക.
- 🖱️ Admission Portal
- 🖱️ Prospectus
- 🖱️ Website
🆂🅷🅰🆁🅴 ചെയ്യുക..
അവസരങ്ങൾ ആരും അറിയാതെ പോകരുത്...‼️
▬▬▬▬▬▬ CBI ▬▬▬▬▬▬
🎙️ഏറ്റവും പുതിയ തൊഴിൽ, ഉപരിപഠന സാധ്യതകൾ അറിയാൻ Career Bee WHATSAPP ഗ്രൂപ്പിൽ അംഗമാവുക👇
https://bn1.short.gy/CareerBee
✿❁════❁★☬☬★❁════❁✿