Trending

KEAM : 2021 ജൂൺ 24 ന് 2 PM മണി വരെ അപേക്ഷിക്കാം.


എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്ച​ർ, ഫാ​ർ​മ​സി, മെ​ഡി​ക്ക​ൽ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ 24 ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ നീ​ട്ടി. 

തി​ങ്ക​ളാ​ഴ്​​ച വൈ​കു​ന്നേ​രം വ​രെ 1.48 ല​ക്ഷം പേ​ർ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യും 1.38 ല​ക്ഷം ഫീ​സ്​ അ​ട​ക്കു​ക​യും ചെ​യ്​​തു.

2021-22 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്ച​ർ, ഫാ​ർ​മ​സി, കോ​ഴ്സു​ക​ളി​ലേ​ക്കും എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്, ബി.​എ.​എം.​എ​സ്, ബി.​എ​ച്ച്.​എം.​എ​സ്, ബി.​എ​സ്.​എം.​എ​സ്, ബി.​യു.​എം.​എ​സ് എ​ന്നീ മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ളി​ലേ​ക്കും അ​ഗ്രി​ക​ൾ​ച​ർ, ഫോ​റ​സ്ട്രി, വെ​റ്റ​റി​ന​റി, ഫി​ഷ​റീ​സ് തു​ട​ങ്ങി​യ മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലേ​ക്കും പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ, പ്ര​വേ​ശ​ന​പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യാ​ണ്​ 24 വ​രെ നീ​ട്ടി​യ​ത്.




📌 ഫോട്ടോ, ഒപ്പ്,  ജനനത്തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖ എന്നിവ  അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.


📌 മറ്റ് അനുബന്ധ രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നതിന്  ജൂൺ 30വരെ അവസരം ഉണ്ടായിരിക്കുന്നതാണ്.


📌 കേരളത്തിൽ എം. ബി. ബി. എസ്,  ബി. ഡി. എസ്, ആയുർവേദം,ഹോമിയോപ്പതി, സിദ്ധ,  യുനാനി, അഗ്രികൾചർ,  ഫോറസ‌്ട്രി, വെറ്ററിനറി, ഫിഷറീസ്, എന്നീ  പ്രൊഫഷണൽ ബിരുദ  കോഴ്സുകളിലെ  പ്രവേശനത്തിന‌് KEAM അപേക്ഷ നിർബന്ധമാണ്


📌 എം. ബി. ബി. എസ‌്/ ബി. ഡി. എസ‌്/ മറ്റ് മെഡിക്കൽ അനുബന്ധകോഴ‌്സുകളിലേക്ക‌് NTA നടത്തുന്ന   NEET UG 2021 റാങ്കിന്റെ അടിസ്ഥാനത്തിൽ കേരള പ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കുന്ന സംസ്ഥാന റാങ്കിൽ നിന്നാണ‌്  കേരളത്തിൽ പ്രവേശനം.


📌 കേരളത്തിലെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കീമിന്റെ പ്രവേശന പരീക്ഷ എഴുതണം.


📌 കേരളാ എഞ്ചിനീയറിങ്ങ്, ഫാർമസി പ്രവേശന പരീക്ഷകൾ ജൂലൈ 24ന് നടത്തും. ജൂലൈ 24ന് രാവിലെ 10 മണി മുതൽ 12:30 വരെ പേപ്പർ ഒന്നും (ഫിസിക്സ്, കെമിസ്ട്രി ) ഉച്ചയ്ക്ക് 2:30 മുതൽ 5:00 മണി വരെ പേപ്പർ രണ്ടും (മാത്തമാറ്റിക്സ്) പരീക്ഷയുമാണ്


പ്ര​വേ​ശ​ന​പ​രീ​ക്ഷ​െ​യ​യും ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ച് ആ​ധി​കാ​രി​ക​മാ​യ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​ന് പ്ര​വേ​ശ​ന​പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ്  സ​ന്ദ​ർ​ശി​ക്ക​ണം. 

ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471- 2525300.





Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...