Trending

KEAM: ജൂൺ 21 വരെ അപേക്ഷിക്കാം




🎧കേരള എൻജിനീയറിങ്ങ് /  ഫാർമസി /  ആർക്കിടെക്ചർ /  മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി  അപേക്ഷകൾ ഓൺലൈനായി ജൂൺ 01 മുതൽ  ജൂൺ 21 വരെ അപേക്ഷിക്കാം. 


🎧വിദ്യാർത്ഥിയുടെ ഫോട്ടോ, ഒപ്പ്,  ജനനത്തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖ എന്നിവ ജൂൺ 21 നകം അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. 


🎧 മറ്റ് അനുബന്ധ രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നതിന്  ജൂൺ 30വരെ അവസരം ഉണ്ടായിരിക്കുന്നതാണ്.


🎧അപേക്ഷയും അനുബന്ധ രേഖകളും തപാൽമാർഗം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല. 


🎧അപേക്ഷകൻ ഏതെങ്കിലും ഒരു കോഴ്സിനോ എല്ലാ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനോ ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ.


 🎧എൻ ആർ ഐ ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അനുബന്ധ രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്.


🎧സംസ്ഥാനത്ത് എം. ബി. ബി. എസ്,  ബി. ഡി. എസ്, ആയുർവേദം,  ഹോമിയോപ്പതി,  സിദ്ധ,  യുനാനി, അഗ്രികൾചർ,  ഫോറസ‌്ട്രി, വെറ്ററിനറി, ഫിഷറീസ്, എന്നീ  പ്രൊഫഷണൽ ബിരുദ  കോഴ്സുകളിലെ  പ്രവേശനത്തിന‌് KEAMന് ഓൺലൈനായി അപേക്ഷിക്കണം.


🎧എം. ബി. ബി. എസ‌്/ ബി. ഡി. എസ‌്/ മറ്റ് മെഡിക്കൽ അനുബന്ധ കോഴ‌്സുകളിലേക്ക‌് NTA നടത്തുന്ന   NEET UG 2021 റാങ്കിന്റെ അടിസ്ഥാനത്തിൽ കേരള

പ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കുന്ന സംസ്ഥാന റാങ്കിൽ നിന്നാണ‌്  കേരളത്തിൽ പ്രവേശനം.


🎧കേരളത്തിലെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കീമിന്റെ പ്രവേശന പരീക്ഷ എഴുതണം.


🎧കേരളാ എഞ്ചിനീയറിങ്ങ്, ഫാർമസി പ്രവേശന പരീക്ഷകൾ ജൂലൈ 24ന് നടത്തും. ജൂലൈ 24ന് രാവിലെ 10 മണി മുതൽ 12:30 വരെ പേപ്പർ ഒന്നും (ഫിസിക്സ്, കെമിസ്ട്രി ) ഉച്ചയ്ക്ക് 2:30 മുതൽ 5:00 മണി വരെ പേപ്പർ രണ്ടും (മാത്തമാറ്റിക്സ്) പരീക്ഷയുമാണ് നടത്തുന്നത്.



Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...