Trending

അമൃത-അരിസോണ യൂനിവേഴ്സിറ്റിയുടെ Dual PG കോഴ്‌സുകൾക്ക് അപേക്ഷിക്കാം



അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയും അമേരിക്കയിലെ അരിസോണ സർവകലാശാലയും ചേർന്ന് നടത്തുന്ന ഡ്യൂവൽ എം.എസ്.സി.- എം.എസ്./എം.ടെക്. -എം.എസ്. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


കോഴ്സുകൾ:

  • 🔲 എം.എസ്സി. (നാനോബയോടെക്നോളജി) + എം.എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ) എം.എസ്സി. (മോളിക്കുലാർ മെഡിസിൻ) + എം.എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ)
  • 🔲എം.ടെക്. (നാനോബയോടെക്നോളജി) + എം.എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ)
  • 🔲 എം.ടെക്. (മോളിക്കുലാർ മെഡിസിൻ) + എം.എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ) 



യോഗ്യത

🔲 എം.എസ്സി.-എം.എസ്. കോഴ്സുകൾ: 

അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ, മോളിക്യൂലർ ബയോളജി, മെഡിക്കൽ ബയോടെക്നോളജി, മെഡിക്കൽ മൈക്രോബയോളജി, മൈക്രോബയോളജി, ബയോമെഡിക്കൽ സയൻസസ്, ബയോടെക്നോളജി, ബോട്ടണി, സുവോളജി, മെഡിക്കൽ ജനറ്റിക്സ്, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്സ്, ഹെൽത്ത് ഇൻഫർമാറ്റിക്സ്, ക്ലിനിക്കൽ റിസർച്ച്, ഫുഡ് സയൻസ് ആൻഡ് ന്യുട്രീഷ്യൻ, എൻവയോൺമെന്റൽ സയൻസ്, എൻവയോൺമെന്റൽ ഹെൽത്ത് സയൻസസ്, അപ്ലൈഡ് ബയോളജി, അപ്ലൈഡ് സൈക്കോളജി, നഴ്സിംഗ്, അലൈഡ് ഹെൽത്ത് സയൻസസ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, സെറികൾച്ചർ, ഫോറസ്ട്രി എന്നിവയിലോ ബയോസയൻസുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സുകളിലോ നേടിയ ബി.എസ്സി. ബിരുദം/തത്തുല്യം.


🔲 എം.ടെക്. -എം.എസ്. കോഴ്സുകൾ: 

ബി.ടെക്./ബി.ഇ./എം.എസ്.സി./പ്രൊഫഷണൽ ബിരുദധാരികൾ എന്നിവർക്ക് അപേക്ഷിക്കാം.


🔲 ബി.ടെക്./ ബി.ഇ. ബിരുദധാരികൾ

അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ, മോളിക്യൂലർ ബയോളജി/ ജനറ്റിക് എഞ്ചിനീയറിംഗ്/ ബയോമെഡിക്കൽ എൻജിനിയറിങ്/ ഫുഡ് പ്രോസ്സസ് എൻജിനിയറിങ്/ ബയോഇൻഫർമാറ്റിക്സ്/ അഗ്രിക്കൾച്ചറൽ എൻജിനിയറിങ്/ അഗ്രിക്കൾച്ചറൽ ആൻഡ് ഇറിഗേഷൻ എൻജിനിയറിങ്/ ഫാർമസ്യൂട്ടിക്കൽ എൻജിനിയറിങ് / ഫുഡ് ടെക്നോളജി/ എന്നിവയിൽ അല്ലെങ്കിൽ ബയോഎൻജിനിയറിങ്ങുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സുകളിൽ നേടിയ ബി.ഇ./ ബി.ടെക്. ബിരുദം അഥവാ തത്തുല്യം.


🔲എം.എസ്സി. ബിരുദധാരികൾ

അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ, മോളിക്യൂലർ ബയോളജി/ മെഡിക്കൽ ബയോടെക്നോളജി/ മൈക്രോബയോളജി/ബയോമെഡിക്കൽ സയൻസസ്/ബയോടെക്നോളജി/ബോട്ടണി/സുവോളജി/മെഡിക്കൽ ജെനറ്റിക്സ്/ബയോകെമിസ്ട്രി/ബയോഇൻഫർമാറ്റിക്സ്/ഫുഡ്സയൻസ് ആൻഡ് ന്യുട്രീഷൻ/എൻവയോൺമെന്റൽ സയൻസ്/എൻവയോൺമെന്റൽ ഹെൽത്ത് സയൻസസ്/അപ്ലൈഡ് സൈക്കോളജി/നഴ്സിങ്/അലൈഡ് ഹെൽത്ത് സയൻസസ്/ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി/അഗ്രിക്കൾച്ചർ/ഹോർട്ടിക്കൾച്ചർ/ സെറിക്കൾച്ചർ അല്ലെങ്കിൽ ഏതെങ്കിലും ബയോസയൻസുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സുകളിൽ നേടിയ എം.എസ്സി. ബിരുദം/തത്തുല്യം.


🔲 പ്രൊഫഷണൽ ബിരുദധാരികൾ 

അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ, മെഡിസിൻ/ഡെന്റ്റിസ്ട്രി/വെറ്റിനറി/ആയുർവേദ/ഹോമിയോപ്പതി/ഫാർമസി കോഴ്സുകളിൽ നേടിയ പ്രൊഫഷണൽ ബിരുദം/തത്തുല്യം.


ഒരു വർഷം അമേരിക്കയിൽ പഠിക്കാൻ അവസരം:

കോഴ്സിന്റെ ഭാഗമായി കുറഞ്ഞ ഫീസിൽ ഒരു വർഷം വരെ അമേരിക്കയിലെ അരിസോണ സർവകലാശാലയിൽ പഠിക്കാൻ അവസരമുണ്ട്. 

ഡ്യൂവൽ ഡിഗ്രി കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് അമൃത സർവകലാശാലയുടെ ഡിഗ്രിക്കൊപ്പം അമേരിക്കയിലെ പബ്ലിക് സർവകലാശാലയായ അരിസോണ നൽകുന്ന ഡിഗ്രിയും ലഭിക്കും.

  • 🔲എൻട്രൻസ് പരീക്ഷ ഇല്ല. 
  • 🔲ടെലിഫോണിക് ഇന്റർവ്യൂവിലൂടെയായിരിക്കും പ്രവേശനം. 
  • 🔲ഓൺലൈനായി അപേക്ഷിക്കണം.

🔲അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലായ് 31


🔲 കൂടുതൽ വിവരങ്ങൾക്ക്


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...