Trending

GATE 2022: പരീക്ഷ ഫെബ്രുവരിയിൽ ; പുതുതായി രണ്ട് പുതിയ വിഷയങ്ങൾ കൂടി


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഖരഗ്പൂർ  ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എഞ്ചിനീയറിങ്  (GATE ) 2022 ഫെബ്രുവരി 5, 6, 12, 13 തീയതികളിൽ നടത്തുമെന്ന് അറിയിച്ചു .

M .Tech  കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് ഗേറ്റ്. 


രണ്ട് പുതിയ വിഷയങ്ങൾ കൂടി 

  • ജിയോമാറ്റിക്സ് എഞ്ചിനീയറിങ് (GE)
  • നേവൽ ആർക്കിടെക്ച്ചർ ആൻഡ് മറൈൻ എഞ്ചിനീയറിങ് (NM). 

ഇത്തവണ പുതുതായി രണ്ട്  വിഷയങ്ങൾ കൂടി  ഉൾപ്പെടുത്തി. കപ്പൽ നിർമ്മാണം, ജിയോ ഇൻഫൊമാറ്റിക്സ് എന്നീ മേഖലകളിൽ കൂടുതൽ ആൾക്കാരെ ആവശ്യമുള്ള സാഹചര്യത്തിൽ പുതുതായി ഉൾപ്പെടുത്തിയ ജിയോമാറ്റിക്സ് എഞ്ചിനീയറിങ്, നേവൽ ആർക്കിടെക്ച്ചർ എന്നീ കോഴ്സുകൾ പ്രയോജനം ചെയ്യുമെന്ന് ഖരഗ്പൂർ ഐ.ഐ.ടി ഡയറക്ട്ർ വി.കെ തിരാവരി അറിയിച്ചു. 


പരീക്ഷയെക്കുറിച് 

ഖരഗ്പൂർ ഐ.ഐ.ടിക്കാണ് ഗേറ്റ് 2022 പരീക്ഷയുടെ നടത്തിപ്പ് ചുമതല. പരീക്ഷയ്ക്കുള്ള ഓൺലൈൻ അപേക്ഷ ഉടൻ പുറത്തിറങ്ങും 

  • കംപ്യൂട്ടർ അധിഷ്ഠിത രീതിയിലായിരിക്കും പ്രവേശന പരീക്ഷ. 
  • പ്രവേശന പരീക്ഷ 180 മിനിറ്റ് നീണ്ടുനിൽക്കും. 
  • പരീക്ഷയുടെ നടത്തിപ്പിനായി മൊത്തം 195 കേന്ദ്രങ്ങളാണുള്ളത്.
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് iitkgp.ac.in എന്ന വെബ്സൈറ്റിൽ മറ്റ് വിശദാംശങ്ങൾ പരിശോധിക്കാവുന്നതാണ്.


Website : iitkgp.ac.in

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...