Trending

ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു



IHRD  ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ പതിനൊന്നാം  ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  

  • ihrd.kerala.gov.in/thss വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായോ താല്‍പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
  • ഓണ്‍ലൈനായി  അപേക്ഷിക്കുന്നവര്‍  അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം പ്രസ്തുത വെബ്‌സൈറ്റില്‍ നിന്ന് പൂര്‍ണ്ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം.  
  • പ്രവേശനത്തിനുള്ള  അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 12

ഈ  അപേക്ഷയും അനുബന്ധ രേഖകളും 100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ) ആഗസ്റ്റ് 17 ന് വൈകുന്നേരം 3 മണക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.

  • സി.ബി.എസ്.സി വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പ്രസ്തുത തീയതിയ്ക്ക് മുമ്പായി പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത പക്ഷം അപേക്ഷ സമര്‍പ്പിക്കുന്നതിന് അവസരം ലഭ്യമാക്കുന്നതാണ്. 

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റ് ആയ ihrd.ac.in ലും ലഭ്യമാണ്. 

വിശദ വിവരങ്ങള്‍ക്ക് 

  • email: ihrd.itd@gmail.com




Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...