Trending

ചിറ്റൂർ IIITയില്‍ ഗവേഷണത്തിന് അപേക്ഷിക്കാം



🔲 ആന്ധ്രാപ്രദേശിലെ ചിറ്റൂർ ഐ.ഐ.ഐ.ടി പിഎച്ച്.ഡി. (ഫുൾ/പാർട്ട് ടൈം) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 


🔲 ഗവേഷണ ബ്രാഞ്ചുകൾ 

◾ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, 

◾ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് 


🔲 യോഗ്യത 

◾ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ : ഫുൾടൈം പ്രവേശനത്തിന് അപേക്ഷാർഥിക്ക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ മേഖലയുമായി ബന്ധപ്പെട്ട സ്പെഷ്യലൈസേഷനിൽ എം.ഇ./എം.ടെക്കും കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിലോ ബന്ധപ്പെട്ട ബ്രാഞ്ചിലോ ബി.ഇ./ബി.ടെക്. ബിരുദവും വേണം.

◾ പിഎച്ച്.ഡി. പ്രവേശനം :  കേന്ദ്രസഹായത്താൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 9 സി.ജി.പി.എ. വാങ്ങി കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിലോ ബന്ധപ്പെട്ട ബ്രാഞ്ചിലോ ബി.ഇ./ബി.ടെക്. ബിരുദം നേടിയവരെ നേരിട്ട് പിഎച്ച്.ഡി. പ്രവേശനത്തിന് പരിഗണിക്കും. 

◾ പാർട്ട്ടൈം പിഎച്ച്.ഡി: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിലെ പാർട്ട്ടൈം പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷകർ ഐ.ടി. പ്രൊഫഷണലുകളോ, ഡി.ആർ.ഡി.ഒ., ഐ.എസ്.ആർ.ഒ. തുടങ്ങിയ കേന്ദ്രസർക്കാർ ലാബുകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരോ ആയിരിക്കണം. 

◾ നിശ്ചിതമേഖലയിലെ എം.ഇ./എം.ടെക്. ബിരുദം, ബന്ധപ്പെട്ട മേഖലയിൽ സാങ്കേതികതലത്തിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം നിശ്ചിത മേഖലയിലെ ബി.ഇ./ബി.ടെക്. ബിരുദം എന്നിവ വേണം. 


🔲 തെരഞ്ഞെടുപ്പ് 

◾ എഴുത്തുപരീക്ഷ, ഇന്റർവ്യൂ, യു.ജി./പി.ജി.തല മാർക്ക്, മറ്റ് അക്കാദമിക്/റിസർച്ച് നേട്ടങ്ങൾ എന്നിവ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്.


🔲 അപേക്ഷിക്കുന്ന വിധം 

◾ അപേക്ഷ www.iiits.ac.in ലെ പിഎച്ച്.ഡി. അഡ്മിഷൻ ലിങ്കുവഴി അപേക്ഷിക്കാം 

അവസാന തിയ്യതി ഓഗസ്റ്റ് 9 

◾ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും ഓഗസ്റ്റ് 14നകം സ്പീഡ് പോസ്റ്റ്/കൊറിയർ വഴി സ്ഥാപനത്തിൽ ലഭിക്കണം.


🔲 വിശദാംശങ്ങൾക്ക് 

 🖱️ www.iiits.ac.in 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...