Trending

SSLC ക്ക് ഫുൾ A+ നേടിയവർക്ക് വിദ്യാധൻ സ്കോളർഷിപ്പ് : ഇപ്പോൾ അപേക്ഷിക്കാം



🔲 ഇൻഫോസിസ് സഹസ്ഥാപകനും മുൻ സി.ഇ.ഓ.യുമായ എസ്.ഡി. ഷിബുലാൽ തന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം രൂപം കൊടുത്ത ജീവകാരുണ്യ ട്രസ്റ്റായ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന വിദ്യാധൻ തുടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.


🔲 അപേക്ഷിക്കാനുള്ള യോഗ്യതകൾ 

  • ✅ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെ
  • ✅ SSLC 2020-21 മാർച്ച് പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും A+ ലഭിച്ചവരാവണം  (ഭിന്ന ശേഷി, ശാരീരിക വൈകല്യം ഉള്ളവർക്ക് എല്ലാ വിഷയങ്ങളിലും A മതി


🔲 സ്കോളർഷിപ്പ് തുക: 

  • ◾ +1,+2 കാലയളവിൽ 6000 രൂപ വീതം
  • ◾ +2 വിലും മികച്ച പ്രകടനം തുടരുകയാണെങ്കിൽ  സർക്കാർ സ്ഥാപനങ്ങങ്ങളിൽ അല്ലെങ്കിൽ മെറിറ്റ് ക്വാട്ടകളിൽ ഡിഗ്രി കോഴ്‌സ് ചെയ്യുന്നതിന് അവർക്ക് സ്‌കോളർഷിപ്പ് നൽകും
  • ◾ ഫൗണ്ടേഷനിൽ രജിസ്റ്റർ ചെയ്തതോ  അല്ലെങ്കിൽ ബാഹ്യ സ്പോൺസർമാർ വഴിയോ ആണ് ഈ സ്കോളർഷിപ്പുകൾ നൽകുക. 
  • ◾ ഗ്രാജുവേഷൻ കോഴ്സുകളുടെ സ്കോളർഷിപ്പ് തുക സംസ്ഥാനം, കോഴ്സ്, ദൈർഘ്യം എന്നിവയെ ആശ്രയിച്ച് പ്രതിവർഷം 10,000 മുതൽ 60,000 രൂപ വരെ ലഭിക്കുന്നതാണ്. 
  • ◾ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ ഫൗണ്ടേഷന്റെ മെന്ററിംഗ് പ്രോഗ്രാമുകളിൽ പങ്കെടുക്കേണ്ടതുണ്ട്.


🔲 തിരഞ്ഞെടുപ്പ് രീതി

  • ◾  അപേക്ഷാ ഫോമിൽ നൽകിയിട്ടുള്ള വിവരങ്ങളെ  അടിസ്ഥാനമാക്കി  വിദ്യാർത്ഥികളെ ഓൺ‌ലൈൻ സ്ക്രീനിംഗ് ടെസ്റ്റിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. 
  • ◾ സ്ക്രീനിംഗ് ടെസ്റ്റിൽ നിന്ന്  ലിസ്റ്റുചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്കായി ഒരു ഓൺ‌ലൈൻ അഭിമുഖം നടക്കും. 
  • ◾ ഈ ഘടകങ്ങളുടെയും  ഗൃഹ സന്ദർശന റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ 100 ​​വിദ്യാർത്ഥികളെ സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കും.


🔲 പ്രധാന തീയതികൾ

  • ◾  അപേക്ഷ നൽകേണ്ട അവസാന തീയതി: 2021 ഓഗസ്റ്റ് 27
  • ◾  സ്ക്രീനിംഗ് ടെസ്റ്റ്: 20 സെപ്റ്റംബർ 2021
  • ◾ അഭിമുഖം: 2021 ഒക്ടോബർ 11 മുതൽ ഒക്ടോബർ 31 വരെ


🔲 ആവശ്യമുള്ള രേഖകൾ

  • ◾ ഇനിപ്പറയുന്നവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ ആവശ്യമാണ്
  • ◾ പത്താം തരത്തിലെ മാർക്ക്ഷീറ്റ് (യഥാർത്ഥ മാർക്ക്ഷീറ്റ് ലഭ്യമല്ലെങ്കിൽ,  എസ്എസ്എൽസി / സിബിഎസ്ഇ / ഐസിഎസ്സി വെബ്സൈറ്റിൽ നിന്ന് താൽക്കാലിക / ഓൺലൈൻ മാർക്ക്ഷീറ്റ് അപ്‌ലോഡ് ചെയ്യാം).
  • ◾ ഫോട്ടോ
  • ◾ വരുമാന സർട്ടിഫിക്കറ്റ് (യോഗ്യതയുള്ള അതോറിറ്റിയിൽ നിന്ന് ലഭ്യമാക്കിയത്; റേഷൻ കാർഡ് സ്വീകാര്യമല്ല).
  • ◾ ആധാർ കാർഡ്



അപേക്ഷിക്കേണ്ടുന്ന വിധം

1. നിങ്ങൾക്ക് സ്വന്തമായി ഒരു ഇ- മെയിൽ id ഉണ്ടെങ്കിൽ മാത്രമേ അപേക്ഷിയ്ക്കുവാൻ സാധിക്കുകയുള്ളൂ (ഇന്റർനെറ്റ് കഫെയുടെ ഇ- മെയിൽ ഐ.ഡി. ഉപയോഗിക്കരുത്. സ്വന്തമായി ഇ- മെയിൽ id ഇല്ലെങ്കിൽ www.gmail.com ലോ അല്ലെങ്കിൽ മറ്റ് സർവ്വീസ് പ്രൊവൈഡർ വഴിയോ ഒരു ഇ- മെയിൽ അക്കൗണ്ട് തുടങ്ങുക.  അക്കൗണ്ടിന്റെ Log in id - യും, പാഡും മറക്കാതെ സൂക്ഷിയ്ക്കുക.

2 നിങ്ങൾ പുതിയാതായി രജിസ്റ്റർ ചെയ്യുമ്പോൾ താഴെ പറയുന്ന വിവരങ്ങൾ നൽകേണ്ടിവരും.

  • (a) First Name : ഇവിടെ താങ്കളുടെ വിദ്യാഭ്യാസ രേഖകളിൽ ഉള്ള ആദ്യപേര് നൽകുക.
  • (b) Last Name : ഇവിടെ താങ്കളുടെ വിദ്യാഭ്യാസ രേഖകളിൽ ഉള്ള രണ്ടാം പേര് നൽകുക. അഥവാ expansion of initial
  • (c) user name : താങ്കളുടെ മേൽപ്പറഞ്ഞ ഇ- മെയിൽ id നൽകുക. ഭാവിയിലെ ഉപയോഗത്തിന് അക്കൗണ്ടിൽ കയറുവാൻ ഇ- മെയിൽ id തന്നെ ഉപയോഗിക്കണം. യാതൊരു കാരണവശാലും സൈബർ കഫെയുടെയോ, മറ്റുള്ളവരുടെയോ ഇ- മെയിൽ id ഉപയോഗിക്കരുത്.
  • (d) vidyadhan password : മുകളിൽ ഉണ്ടാക്കിയ user nameന് വളരെ സങ്കീർണ്ണമായ ഒരു പാസ്വേഡ് ഉണ്ടാക്കുക. ഈ പാസ്വേഡിന് കുറഞ്ഞത് 8 digits എങ്കിലും ഉണ്ടായിരിക്കണം. ആയത് ഇ- മെയിൽ id യുടെ പാസ്വേഡ് ആയിരിക്കരുത്. Vidyadhan അപേക്ഷയിലേക്ക് നിങ്ങൾ അടുത്ത തവണ Log in ചെയ്യുമ്പോൾ ഇ- മെയിൽ id യും ഇപ്രകാരം ഉണ്ടാക്കിയ vidyadhan പാസ്വേഡുമാണ് ഉപയോഗിക്കേണ്ടത്. ഈ പാസ്വേഡ് മറക്കാതെ സൂക്ഷിക്കുക. എന്തെങ്കിലും കാരണവശാൽ മറന്നുപോയാൽ Home Page ലെ Forgot Password എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പുതിയ Password ഉണ്ടാക്കുക. .

3. ഇനി apply now എന്ന button ൽ ക്ലിക്ക് ചെയ്യുക. ഉടനെതന്നെ താങ്കളുടെ ഇ- മെയിൽ അക്കൗണ്ടിലേയ്ക്ക് ഫൗണ്ടേഷനിൽ നിന്നും account activation ലിങ്ക് മെയിൽ ആയി എത്തുന്നതാണ്.

4. ഒരു പുതിയ windowയിൽ, നിങ്ങളുടെ ഇ- മെയിൽ അക്കൗണ്ട് തുറക്കുകയും അതിൽ വന്ന ഫൗണ്ടേഷൻ മെയിലിലെ activation link ൽ ക്ലിക്ക് ചെയ്യുക. അതുമൂലം ഒരു Home Page വരുകയും അതിൽ അക്കൗണ്ട് activated ആയതായും Login ചെയ്ത് തുടരാനും സന്ദേശം ലഭിക്കും. (അപ്രകാരം സന്ദേശം ഒന്നുംതന്നെ Inbox-ൽ കണ്ടില്ലെങ്കിൽ spam folder-ലോ, trash folder- ലോ സന്ദേശം വന്നുകിടപ്പുണ്ടോ എന്നുകൂടി പരിശോധിക്കണം)

5. E-mail id യും, Step 2 ലെ വിദ്യാധൻ പാസ്വേഡും ഉപയോഗിച്ച് പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യുക.

6. Log in ചെയ്ത ശേഷം Vidyadhan Kerala Plus one Programme 2021 അവിടെ ക്ലിക്ക് ചെയ്യുക. Main Menu ലെ “Help" എന്ന ലിങ്കിൽ അമർത്തിയാൽ അപേക്ഷ സമർപ്പിക്കേണ്ടതിനുള്ള നിർദ്ദേശങ്ങളും, മറ്റു അനുബന്ധ കാര്യങ്ങളും അറിയുവാൻ സാധിക്കും. നിർദ്ദേശങ്ങൾ മലയാളത്തിലും ലഭ്യമാണ്.

7 അപേക്ഷ ഉണ്ടാക്കിയശേഷം മാറ്റങ്ങൾ വരുത്തണമെന്നുണ്ടെങ്കിൽ അപേക്ഷയുടെ മുകൾ ഭാഗത്ത് കാണാവുന്ന Edit Application എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മാറ്റങ്ങൾ വരുത്താവുന്നതാണ്.

8. കൂടെക്കൂടെ നിങ്ങളുടെ ഇ- മെയിൽ പരിശോധിച്ച് വിദ്യാധനിൽ നിന്നും വരുന്ന സന്ദേശങ്ങൾ വല്ലതും ഉണ്ടെങ്കിൽ ആയതിലെ നിർദ്ദേശങ്ങൾ അനുസരിക്കുക.

9. അപേക്ഷയിൽ മാൻഡേറ്ററി ആയത് ("അടയാളം ഉള്ളത് പൂരിപ്പിച്ചിരിക്കണം. അത് ബാധകമല്ലെങ്കിൽ Nil എന്നോ NA എന്നോ പൂരിപ്പിക്കുക.

10. SSLC മാർക്ക് ലിസ്റ്റ് (കമ്പ്യൂട്ടർ പ്രിന്റൗട്ട്, ഫോട്ടോ, വരുമാന സർട്ടിഫിക്കറ്റ് ഇവയുടെ പകർപ്പ് സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം upload ചെയ്യേണ്ടതാണ്. SSLC മാർക്ക് ലിസ്റ്റിന് 10" marklist എന്ന document type സെലക്ട്ചെയ്യണം. മേൽപ്പറഞ്ഞ മാൻഡേറ്ററി രേഖകൾ അപേക്ഷയോടൊപ്പം ഉണ്ടെങ്കിൽ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ.

11. അപൂർണ്ണമായ അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.

12, സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ നിങ്ങളുടെ മൊബൈൽ ഫോൺ ഇ- മെയ്ൽ ഇവ ഫൗണ്ടേഷനിൽ നിന്നുള്ള അറിയിപ്പുകൾക്കായി ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക.

13. അടുത്ത ഘട്ടത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവർ തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ അതിൽ നിർദ്ദേശിച്ചിട്ടുണ്ടാകും.

14. ഫൗണ്ടേഷന്റെ തീരുമാനം അന്തിമമായിരിക്കും.



🔲 ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ


Apply Online Click Here

  • 📱 https://www.vidyadhan.org
  • 📧vidyadhan.kerala@sdfoundationindia.com 
  • 📞9446469046 (രാവിലെ 9 മുതൽ 12 വരെയും 2 മുതൽ 4 വരെയും; ശനി, ഞായർ ഒഴിക)


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...