Trending

കേരളത്തിൽ LLB പഠിക്കാം: +2 ക്കാർക്ക് ഇപ്പോൾ അപേക്ഷിക്കാം


 

തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സർക്കാർ ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽബി പ്രവേശനത്തിന് എൻട്രൻസ് പരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു.


🔲 യോഗ്യത 

  • 45% എങ്കിലും മാർക്കോടെ പ്ലസ്ടു ജയിച്ചവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
  • പിന്നാക്ക/പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 42% / 40% മാർക്ക് മതി. 
  • 2021 ഡിസംബർ 31ന് 17 വയസ്സ് തികയണം.


ബാച്‌ലർ ബിരുദവും നിയമബിരുദവും ചേർത്തു നൽകുന്ന ബിരുദമാണു ലഭിക്കുക.

  • കോഴ്‌സിന്റെ അവസാന 6 മാസം പ്രായോഗിക പരിശീലനവുമുണ്ടാകും.
  • 4 സർക്കാർ കോളജുകളിലായി ആകെ 360 സീറ്റുണ്ട്.
  • 19 സ്വകാര്യ കോളജകളിൽ 2112 സീറ്റുകളും.
  • പ്രഫഷനൽ കോളജ് പ്രവേശനത്തിന് കേരള സർക്കാർ മാനദണ്ഡപ്രകാരം സംവരണവുമുണ്ട്.



🔲 പരീക്ഷാ രീതി 

കംപ്യൂട്ടർ അധിഷ്ഠിത എൻട്രൻസ് പരീക്ഷയിൽ 10% എങ്കിലും മാർക്ക് നേടണം. പട്ടികവിഭാഗം 5%.

കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തുന്ന 2 മണിക്കൂർ എൻട്രൻസ് പരീക്ഷയിൽ ആകെ 200 ഒബ്‌ജെക്‌ടീവ് ചോദ്യങ്ങൾ  ഉണ്ടാകും 

  • ◾ പൊതുവിജ്‌ഞാനം (45)
  • ◾ ജനറൽ ഇംഗ്ലിഷ്  (60)
  • ◾ നിയമപഠനത്തിനുള്ള അഭിരുചി (70)
  • ◾ കണക്കും മാനസികശേഷി (25)

ഓരോ ശരിയുത്തരത്തിനും 3 മാർക്ക്. തെറ്റിന് ഒരു മാർക്കു കുറയ്ക്കും. പരീക്ഷാ തീയതിയും സമയവും പിന്നീടറിയിക്കും.


🔲 അപേക്ഷ

  • അപേക്ഷ 28ന് വൈകിട്ട് 4 വരെ www.cee.kerala.gov.in എന്ന സൈറ്റിൽ  സ്വീകരിക്കും.
  • അപേക്ഷാഫീ 685 രൂപ. പട്ടികവിഭാഗം 345 രൂപ. 
  • ഇ–ചലാൻ വഴി പോസ്റ്റ് ഓഫിസിൽ അടയ്ക്കാനും സൗകര്യമുണ്ട്. 


🔲 കൂടുതൽ വിവരങ്ങൾക്ക് 


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...