എസ്എസ്എൽസി ‘സേ’ പരീക്ഷ പോലെ ഇനി എംബിബിഎസിനും സേവ് എ ഇയർ (സേ) പരീക്ഷ നടത്തും.
ഒന്നാം വർഷ എംബിബിഎസ് പരീക്ഷയിൽ തോൽക്കുന്ന വിദ്യാർഥികൾക്ക് 6 മാസം നഷ്ടപ്പെടുന്നത് സേ പരീക്ഷ ജയിച്ചാൽ ഒഴിവാക്കാം. സേ പരീക്ഷയിൽ പരാജയപ്പെട്ടാൽ തൊട്ടുപിന്നിലെ വർഷത്തെ ബാച്ചിനൊപ്പം പഠിക്കണം.
സേ പരീക്ഷ വരുന്നതോടെ തോൽക്കുന്ന വിദ്യാർഥികൾക്കുള്ള അഡീഷനൽ ബാച്ച് ഈ വർഷം മുതൽ ഇല്ലാതാകും.
ദേശീയ മെഡിക്കൽ കമ്മിഷന്റെ മികവധിഷ്ഠിത മെഡിക്കൽ വിദ്യാഭ്യാസ പദ്ധതിയുടെ (സിബിഎംഇ) ഭാഗമായാണ് സേ പരീക്ഷ ആരംഭിക്കുന്നത്.
ഒന്നാം വർഷ എംബിബിഎസ് പരീക്ഷയ്ക്കു മാത്രമാണ് സേ പരീക്ഷ.
- നിലവിൽ ഒന്നാം വർഷ എംബിബിഎസ് തോൽക്കുന്ന വിദ്യാർഥികൾക്ക് 6 മാസം കഴിഞ്ഞ് പരീക്ഷ നടത്തും.
- അതിൽ ജയിച്ചാൽ ഇവർക്കായി അഡീഷനൽ ബാച്ച് ആരംഭിക്കും. ര
- ണ്ടാം വർഷം മുതലുള്ള പരീക്ഷകളിൽ തോറ്റാലും പിന്നീട് എഴുതി വിജയിച്ചാൽ മതി. ബാച്ച് മാറേണ്ട കാര്യമില്ല.