Trending

Msc. പബ്ലിക് ഹെല്‍ത്ത് എന്റമോളജി പഠിക്കാം; 6000 രൂപ സ്‌കോളര്‍ഷിപ്പോടെ



കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഹെൽത്ത് റിസർച്ച് വകുപ്പിന്റെ കീഴിൽ പുതുച്ചേരി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം. ആർ.) - വെക്ടർ കൺട്രോൾ റിസർച്ച് സെന്റർ Msc. പബ്ലിക് ഹെൽത്ത് എന്റമോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.


1️⃣ കാറ്റഗറി I ഓപ്പൺ കോമ്പറ്റീഷൻ

🔲 യോഗ്യത: 

◾ സുവോളജി, ബോട്ടണി, ലൈഫ് സയൻസസ്, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, മൈക്രോബയോളജി, ഇക്കോളജി, എൻവയോൺമന്റൽ സയൻസ്, ബയോകെമിസ്ട്രി എന്നിവയിലൊന്നിലെ ബി.എസ്സി., ബി.വി.എസ്സി./എം.ബി.ബി.എസ്.

 ◾ ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച ബി.ഇ./ബി.ടെക്. ബിരുദധാരികൾക്ക് അപേക്ഷിക്കാം.

◾ യോഗ്യതാപരീക്ഷയുടെ അന്തിമഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

◾ 2021 ഓഗസ്റ്റ് 22-ന് നടത്തുന്ന പൊതു പ്രവേശനപരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്.

🔲 സ്കോളർഷിപ്പ് 6000 രൂപ/മാസം


2️⃣ കാറ്റഗറി II എ: ഇൻസർവീസ് (സെൽഫ് സപ്പോർട്ടിങ്/സ്പോൺസേഡ്)

🔲 സർക്കാർ, സർക്കാർ ഇതര ഓർഗനൈസേഷനുകളിൽ ജോലിചെയ്യുന്ന, തൊഴിൽദാതാവ് സ്പോൺസർ ചെയ്യുന്നവരെ ഈ കാറ്റഗറിയിൽ പരിഗണിക്കും. 
🔲 മാസ സ്റ്റൈപ്പൻസ് 3000 രൂപ.


🔲 പൂരിപ്പിച്ച അപേക്ഷയും  അനുബന്ധരേഖകളും 23/ 07/2022 നകം ലഭിക്കത്തക്കവിധം സ്ഥാപനത്തിലേക്ക് രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് വഴി അയയ്ക്കണം

🔲 വിശദമായ വിജ്ഞാപനം, അപേക്ഷാഫോം, പ്രോസ്പക്ടസ് എന്നിവ താഴെ നൽകുന്നു 


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...