പ്ലസ് ടു, വി.എച്ച്. എസ്.ഇ. പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പും കാരണം പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും മൂല്യനിർണയവും ടാബുലേഷനും അതതു സ്കൂളിൽ തന്നെ ചെയ്തതാണ് ഫലം പ്രസിദ്ധീകരിക്കുന്ന നടപടികൾ വേഗത്തിലാക്കിയത്.
പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് 15 ദിവസത്തിനുള്ളിലാണ്. ഫലപ്രഖ്യാപനം.
പ്ലസ് ടു പരീക്ഷയിൽ 87.94 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 3,28,702 പേരാണ് വിജയിചത്.
136 സ്കൂളുകൾ സമ്പൂർണ്ണ വിജയം നേടി. ഇതിൽ 11 സ്കൂളുകൾ സർക്കാർ സ്കൂളുകളാണ്
48,383 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
വിജയ ശതമാനം കൂടുതൽ എറണാകുളം ജില്ലയിൽ - 91.11 ശതമാനം
കുറവ് വിജയശതമാനം പത്തനം തിട്ട ജില്ലയിൽ - 82.53 %
വൈകീട്ട് നാല് മുതൽ ഫലമറിഞ്ഞ് തുടങ്ങാം.
കാലിക്കറ്റ് സർവകലാശാല ഒരാഴ്ചക്കകം ഡിഗ്രി രജിസ്ട്രേഷൻ ആരംഭിക്കും
Tags:
EDUCATION