എസ്. എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി. ‘സേ’ പരീക്ഷ ഓഗസ്റ്റ് 12 മുതൽ 18 വരെ നടക്കും.
2021 മാർച്ചിലെ പത്താംതരം വിദ്യാർത്ഥികളിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നഷ്ടപ്പെട്ടവർക്ക് വേണ്ടിയും കോവിഡ് മഹാമാരിയെ തുടർന്ന് 2021 മാർച്ചിലെ പരീക്ഷ എഴുതാൻ സാധിക്കാതെ പോയ പരീക്ഷാർത്ഥികൾക്കും സേവ് എ ഇയർ (സേ) പരീക്ഷ നടത്തുന്നത്.
പരമാവധി 3 പേപ്പറുകൾക്ക് വരെ കുറഞ്ഞത് ഡി + ഗ്രേഡ് എങ്കിലും ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് സേ പരീക്ഷ എഴുതാവുന്നതാണ്.
സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലാണ് “സേ" പരീക്ഷ നടത്തുന്നത്.
അപേക്ഷ, വിദ്യാർത്ഥി പരീക്ഷ എഴുതിയ സെന്ററിൽസമർപ്പിക്കണം
ഗൾഫ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ന്യൂ ഇൻഡ്യൻ മോഡൽ സ്കൂൾ, ദുബായ് പരീക്ഷാ കേന്ദ്രം ആയിരിക്കും.
- 2021 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ കോവിഡ്, അപകടം, ഗുരുതരമായ രോഗം, പിതാവ്/മാതാവ് സഹോദരങ്ങൾ എന്നിവരുടെ മരണം എന്നീ കാരണങ്ങളാൽ പരീക്ഷ എഴുതാനോ പൂർത്തിയാക്കാനോ കഴിയാത്തവരുണ്ടെങ്കിൽ ഇവർക്ക് മൂന്നിൽ കൂടുതൽ പേപ്പറുകൾ പരീക്ഷ എഴുതുന്നതിന് അനുവാദം ഉണ്ടായിരിക്കുന്നതാണ്.
- ഇതിനായി വില്ലേജ് ഓഫീസർ| സർക്കാർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
പരീക്ഷാ ഫീസ്
- ഒരു വിഷയത്തിന് 100/- രൂപ നിരക്കിൽ ഫീസ് അടക്കണം
🗓️ അപേക്ഷിക്കേണ്ട അവസാന തിയ്യതി
- 2021 മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ സ്കൂളിൽ 02/08/2021-ന് മുൻപായി അപേക്ഷ നൽകേണ്ടതാണ്.
S.S.L.C SAY Examination August 2021: Say Time table. CLICK HERE
T.H.S.L.C SAY Examination August 2021: Say Time table. CLICK HERE
T.H.S.L.C SAY Examination August 2021: Notification. CLICK HERE
S.S.L.C SAY Examination August 2021: Notification & Application Form . CLICK HERE
വെബ്സൈറ്റ്: