Trending

സ്വാശ്രയ, സ്നേഹയാനം പദ്ധതികൾക്ക് അപേക്ഷ ഓഗസ്റ്റ് 30 വരെ സമർപ്പിക്കാം



 സ്വാശ്രയ പദ്ധതി

70 ശതമാനമോ അതിലധികമോ തീവ്ര ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന മകനെ/മകളെ സംരക്ഷിക്കേണ്ടിവരുന്ന ബി.പി.എൽ കുടുംബങ്ങളിലെ വിധവയായ രക്ഷിതാവിന് സ്വയം തൊഴിൽ ആരംഭിക്കാൻ ഒറ്റത്തവണ ധനസഹായമായി 35,000 രൂപ അനുവദിക്കുന്ന 'സ്വാശ്രയ' പദ്ധതിയ്ക്കായി 2021-22 സാമ്പത്തികവർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു.

 വനിതകൾക്ക് മാത്രമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.


സ്നേഹയാനം പദ്ധതി

നാഷണൽ ട്രസ്റ്റ് നിയമത്തിലുൾപ്പെടുന്ന ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവ ബാധിച്ച ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോ നൽകുന്ന 'സ്നേഹയാനം' പദ്ധതിക്കും അപേക്ഷ ക്ഷണിച്ചു.

മാനദണ്ഡങ്ങൾ പാലിച്ച് അർഹരായ ഗുണഭോക്താക്കൾക്ക് അപേക്ഷിക്കാം.



അപേക്ഷിക്കേണ്ട വിധം 

രണ്ടു പദ്ധയിലെയും അർഹതപ്പെട്ട അപേക്ഷകൾ ഓഗസ്റ്റ് 31ന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക

ഫോൺ: 04712343241. 

വെബ്സൈറ്റ്: sjd.kerala.gov.in

ഇ-മെയിൽ: dswotvmswd@gmail.com.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...