കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റിയുടെ ചെന്നൈ, മുംബൈ, നവി മുംബൈ, കൊച്ചി, വിശാഖപട്ടണം, കൊൽക്കത്ത കാമ്പസുകളിലായി 2021-22 അധ്യയന വർഷം നടത്തുന്ന വിവിധ ഡിഗ്രി, പി.ജി കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (IMU-CET 2021) ആഗസ്റ്റ് 29ന് ദേശീയതലത്തിൽ സംഘടിപ്പിക്കും.
വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.imu.edu.inൽ ലഭ്യമാണ്
എൻട്രൻസ് ടെസ്റ്റിൽ പങ്കെടുക്കുന്നതിന് ഓൺലൈനായി ആഗസ്റ്റ് 20നകം രജിസ്റ്റർ ചെയ്യണം. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
കോഴ്സുകൾ
- ബി.ടെക്-മറൈൻ എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനീയറിങ്.
- ബി.എസ്സി നോട്ടിക്കൽ സയൻസ്, ഡിപ്ലോമ നോട്ടിക്കൽ സയൻസ്.
- എം.ടെക്-ഡ്രെഡ്ജിങ് ആൻഡ് ഹാർബർ എൻജിനീയറിങ്.
- നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷൻ എൻജിനീയറിങ്
- മറൈൻ എൻജിനീയറിങ് ആൻഡ് മാനേജ്മെൻറ്
- എം.ബി.എ-ഇൻറർനാഷനൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് മാേനജ്മെൻറ്, പോർട്ട് ആൻഡ് ഷിപ്പിങ് മാനേജ്മെൻറ്
- ബി.ബി.എ-ലോജിസ്റ്റിക് റീട്ടെയിലിങ് ആൻഡ് ഇ-കോമേഴ്സ്.
ഓരോ കാമ്പസിലും ലഭ്യമായ കോഴ്സുകൾ, സീറ്റുകൾ, യോഗ്യത മാനദണ്ഡങ്ങൾ സമഗ്രവിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
ഓൺലൈൻ രജിസ്ട്രേഷൻ 20 വരെ സ്വീകരിക്കും
IMU-CET 2021 Registration
BBA Registration