Trending

നീറ്റ് 2021: ഓ​ഗസ്റ്റ് 10 വരെ അപേക്ഷിക്കാം. തിരുത്തലുകൾക്ക് 14 വരെ അവസരം



നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ്​ ടെസ്റ്റ്​ (നീറ്റ്​ 2021) അപേക്ഷ സമർപിക്കാനുള്ള തീയതി ആഗസ്റ്റ്​ 10 വൈകുന്നേരം അഞ്ചു മണിവരെ ദേശീയ ടെസ്റ്റിങ്​ ഏജൻസി നീട്ടി. 

നാഷനൽ​ ടെസ്റ്റിങ്​ ഏജൻസി ഔദ്യോഗിക വെബ്​സൈറ്റിലോ neet.nta.nic.inലോ ഓൺലൈനായി അപേക്ഷ സമർപിക്കാം.

അപേക്ഷയോടൊപ്പമുള്ള ഫീസ്​ ആഗസ്റ്റ്​ 10ന്​ ഉച്ച 11.50 വരെ നൽകാം.

മറ്റു കോഴ്​സുകൾക്കൊപ്പം ബി.എസ്​സി (ഹോണേഴ്​സ്​), നഴ്​സിങ്​ കോഴ്​സ്​ എന്നിവക്ക്​ അപേക്ഷിക്കുന്നവർക്കും ദീർഘിപ്പിച്ച തീയതി പ്രയോജനപ്പെടുത്താം.

ഓൺലൈൻ അപേക്ഷകളിൽ തെറ്റുതിരുത്തൽ ആഗസ്റ്റ്​ 11 മുതൽ 14 വരെയാണ്​.


സെപ്​റ്റംബർ 21നാണ്​ നീറ്റ്​ എഴുത്തുപരീക്ഷയായി നടക്കുക. മലയാളം ഉൾപെടെ 13 ഭാഷകളിൽ എഴുതാൻ അവസരമുണ്ടാകും. ഇംഗ്ലീഷ്​, ഹിന്ദി, ഉർദു, കന്നഡ, തമിഴ്​ തുടങ്ങിയവയാണ്​ മറ്റു ഭാഷകൾ




Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...