ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന്റെ, കോളേജസ് ഓഫ് നഴ്സിങ്ങിലെ, ബി.എസ്സി. നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയവർക്ക് , മിലിറ്ററി നഴ്സിങ് സർവീസിലേക്ക് പ്രവേശിക്കാൻ അവസരമുണ്ട്.
വിജ്ഞാപനം, അപേക്ഷനൽകൽ എന്നിവ www.joinindianarmy.nic.in വഴിയാകും.
പെൺകുട്ടികൾക്കാണ് പ്രവേശനം.
10+2/തത്തുല്യ പരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആൻഡ് സുവോളജി), ഇംഗ്ലീഷ് എന്നിവ പഠിച്ച് 50 ശതമാനം മാർക്കോടെ, റെഗുലർ വിദ്യാർഥിയായി, ആദ്യശ്രമത്തിൽ ജയിച്ചിരിക്കണം.
എഴുത്തുപരീക്ഷ, ഇന്റർവ്യൂ, മെഡിക്കൽ പരിശോധന എന്നിവയുണ്ടാകും.
ശാരീരിക മാനദണ്ഡങ്ങൾ തൃപ്തിപ്പെടുത്തണം.
പുണെ എ.എഫ്.എം.സി; കമാൻഡ് ഹോസ്പിറ്റൽ ഈസ്റ്റേൺ കമാൻഡ് കൊൽക്കത്ത, കമാൻഡ് ഹോസ്പിറ്റൽ സെൻട്രൽ കമാൻഡ് ലഖ്നൗ, കമാൻഡ് ഹോസ്പിറ്റൽ (എയർഫോഴ്സ്) ബെംഗളൂരു, ആർമി ഹോസ്പിറ്റൽ (റിസർച്ച് ആൻഡ് റഫറൽ) ന്യൂഡൽഹി, ഇന്ത്യൻ നേവൽ ഹോസ്പിറ്റൽ ഷിപ്പ് അശ്വനി എന്നിവിടങ്ങളിലെ നഴ്സിങ് കോളേജുകളിലാണ് പഠന അവസരം.
കോഴ്സ് വിജയകരമായി പൂർത്തിയാക്കി കമ്മിഷൻഡ് റാങ്കോടെ, മിലിറ്ററി നഴ്സിങ് സർവീസിൽ നഴ്സായി ജോലിയിൽ പ്രവേശിക്കാം.
ഈ വർഷത്തെ അപേക്ഷാ സമയം കഴിഞ്ഞു
മറ്റ് അവസരങ്ങൾ
ബി.എസ്സി. നഴ്സിങ് പ്രോഗ്രാം പൂർത്തിയാക്കി, സർക്കാർ മേഖലയിൽ നഴ്സാകാൻ വിവിധ ഏജൻസികൾ/സ്ഥാപനങ്ങൾ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾ ശ്രദ്ധിച്ച് അപേക്ഷിക്കണം.
ദേശീയതലത്തിലും സംസ്ഥാനതലത്തിലും വിജ്ഞാപനങ്ങൾ പ്രതീക്ഷിക്കാം.
കേരളത്തിൽ സർക്കാർ മേഖലയിൽ, ഹെൽത്ത് സർവീസസ് വകുപ്പിൽ, സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് പബ്ലിക് സർവീസ് കമ്മിഷൻ വഴിയും അവസരം ലഭിക്കും