ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന താഴെ പറയുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിംഗ് സ്കൂളുകളിൽ ആരംഭിക്കുന്ന ഓക്സിലിയറി നേഴ്സിംഗ് ആന്റ് മിഡ് വൈഫ്സ് കോഴ്സിന്റെ പരിശീലനത്തിന് +2 അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായ പെൺകുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
സ്ഥാപനങ്ങൾ
- 1, ജെ.പി.എച്ച്.എൻ ട്രയിനിംഗ് സെന്റർ, തൈക്കാട്, തിരുവനന്തപുരം
- 2. ജെ.പി.എച്ച്.എൻ ട്രയിനിംഗ് സെന്റർ, തലയോലപ്പറമ്പ്, കോട്ടയം
- 3. ജെ.പി.എച്ച്.എൻ ട്രയിനിംഗ് സെന്റർ, പെരിങ്ങോട്ടുകുറിശ്ശി, പാലക്കാട്
- 4, ജെ.പി.എച്ച്.എൻ ട്രയിനിംഗ് സെന്റർ, കാസർഗോഡ്
സീറ്റുകൾ
- ആകെ സീറ്റുകളുടെ എണ്ണം 130
- 65% മെറിറ്റടിസ്ഥാനത്തിലും 35% സംവരണാടിസ്ഥാനത്തിലും പ്രവേശനം അനുവദിക്കും
പ്രായം
- അപേക്ഷകർക്ക് 2021 ഡിസംർ 31ന് 17 വയസ് തികഞ്ഞിരിക്കേണ്ടതും, 30 വയസ്സ് കവിയാൻ പാടില്ലാത്തതുമാകുന്നു.
- പിന്നോക്ക സമുദായത്തിൽപ്പെട്ടവർക്ക് 3 വയസ്സും പട്ടികജാതിപട്ടികവർഗ്ഗക്കാർക്ക് 5 വയസ്സും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കാവുന്നതാണ്.
അപേക്ഷകർ മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം,
ആശാവർക്കേഴ്സിന് 2 സീറ്റുകളും പാരാമിലിറ്ററി/എക്സാരാമിലിറ്ററി സർവ്വീസുകാരുടെ ആശ്രിതർക്ക് ഒരു സീറ്റും സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷാഫീസ്
- പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് 75/- രൂപ
- ജനറൽ വിഭാഗത്തിന് 200/- രൂപ
അപേക്ഷിക്കേണ്ട വിധം
പൂരിപ്പിച്ച അപേക്ഷകൾ, നിശ്ചിത അപേക്ഷാഫീസ് 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിലടച്ച രസീത് സഹിതം 14.09.2021 വൈകുന്നേരം വൈകുന്നേരം 5 മണിക്കകം ബന്ധപ്പെട്ട ട്രയിനിംഗ് സെന്റർ പ്രിൻസിപ്പാളിന് സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജില്ലാ മെഡിക്കൽ ആഫീസ്, മേൽസൂചിപ്പിച്ച പരിശീലനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ബന്ധപ്പെടാവുന്നതാണ്