സംസ്ഥാനത്ത് 75 സർക്കാർ കോളജുകളിൽ 462 വിഷയങ്ങളിലായി 16008 വിദ്യാർഥികൾക്ക് ബിരുദപഠനത്തിന് അവസരമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു
191 എയ്ഡഡ് കോളജുകളിലായി 1637 വിഷയങ്ങളിൽ 69,318 സീറ്റുകളും ബിരുദ പഠനത്തിന് ലഭ്യമാണ്.
സാങ്കേതിക സർവകലാശാലയുടെ കീഴിൽ ബി.ടെക് കോഴ്സുകളിൽ 45,492 സീറ്റുണ്ട്.
ബി.ആർക് - 480, ബി.ഡിസ്- 120, ബി.എച്ച്.എം.സി.ടി -330 എന്നിങ്ങനെ സീറ്റുകൾ ലഭ്യമാണ്.
സർക്കാർ ലോ കോളജുകളിൽ പഞ്ചവത്സര ബി.എ എൽഎൽ.ബി കോഴ്സിന് 120 സീറ്റുകളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കവിഭാഗക്കാർക്ക് 12 സീറ്റുകളും നിലവിലുണ്ട്.
സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ സീറ്റ് വർധന അനുവദിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.
കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ അഫിലിയേറ്റഡ് കോളജുകളിൽ 2021-22 അധ്യയന വർഷം പുതിയ കോഴ്സുകൾ അനുവദിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.