ബി.എസ്.സി നഴ്സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ക്കുള്ള പ്രവേശനത്തിന് കേന്ദ്രീകൃത അലോട്ട്മെന്‍റ് നടപടികള്‍ ഉടന്‍ ആരംഭിക്കുന്നതാണ്.
പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നവരിൽ സംവരണ ആനുകൂല്യം, ഫീസ് ആനുകൂല്യം തുടങ്ങിയവ ലഭിക്കുന്നതിന് അർഹരായ അപേക്ഷകർ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ കാറ്റഗറി/സംവരണം/വരുമാനം തുടങ്ങിയവ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽക്കൂടി അപ്ലോഡ് ചെയ്യേണ്ടതാണ്.
റവന്യൂ അധികാരികളിൽ നിന്ന് താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ മുൻകൂട്ടി വാങ്ങേണ്ടതാണ്.
1. സംവരണ ആനുകൂല്യം ലഭിക്കുന്നതിന് സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന (SEBC) വിഭാഗക്കാരും, മറ്റർഹ സമുദായത്തിൽപ്പെട്ട (OEC) അപേക്ഷകരും വില്ലേജ് ഓഫീസിൽ നിന്നുള്ള സർക്കാർ പഠനാവശ്യങ്ങൾക്കായി നൽകുന്ന നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
ജോലി ആവശ്യത്തിനും, കേന്ദ്ര ആവശ്യത്തിനുളളതോ, മറ്റേതെങ്കിലും ആവശ്യത്തിനായോ നൽകുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് പരിഗണിക്കുന്നതല്ല.
2. SC/ST വിഭാഗക്കാർ തഹസീൽദാരിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
3. നോൺ ക്രീമിലെയറിൽ പെടാത്ത OEC വിഭാഗക്കാർ വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
4. SC/ST/OEC വിഭാഗക്കാർ ഒഴികെയുള്ള ജനറൽ കാറ്റഗറി ഉൾപ്പെടെയുള്ള മറ്റ് വിഭാഗക്കാർ കുടുംബവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങൾ/കോളർഷിപ്പ് എന്നിവ ലഭിക്കുന്നതിനായി വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
5. മിശ്ര വിവാഹിതരുടെ മക്കള്‍ക്ക് (SEBC/OEC) സംവരണം/ഫീസ് ആനുകൂല്യം ലഭിക്കുന്നതിന് അവര്‍ വില്ലേജ് ഓഫീസില്‍ നിന്നും നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. എന്നാല്‍ മിശ്ര വിവാഹിതരില്‍ ഒരാള്‍ SC/ST വിഭാഗത്തില്‍പ്പെട്ടയാളാണെങ്കില്‍ അവരുടെ മക്കള്‍ക്ക് SC/ST വിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്ന ഫീസ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തഹസീല്‍ദാര്‍ നല്‍കുന്ന മിശ്ര വിവാഹസര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
6. വിദ്യാര്‍ത്ഥികളുടെ ജനനസ്ഥലം രേഖപ്പെടുത്തിയിട്ടുള്ള സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/ജനന സര്‍ട്ടിഫിക്കറ്റ്/നേറ്റിവിറ്റി തെളിയിക്കുന്നതിനായി പരിഗണിക്കുന്നതാണ്. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/ജനന സര്‍ട്ടിഫിക്കറ്റില്‍ ജനനസ്ഥലം രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ വില്ലേജ് ഓഫിസര്‍ നല്‍കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
7. സാമ്പത്തികമായും പിന്നോക്കം നല്‍കുന്ന സംവരണേതര വിഭാഗത്തില്‍(EWS) സംവരണാനുകൂല്യം ലഭിക്കുന്നതിനായി വില്ലേജ് ഓഫീസര്‍ നല്‍കുന്ന Income & Asset സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ AAY സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
8. സ്വകാര്യസ്വാശ്രയ കോളേജുകളില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കായി (മുസ്ലീം/കൃസ്ത്യന്‍) സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് പരിഗണിക്കുന്നതിനായി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിൽപെടാത്തവർ വില്ലേജ് ഓഫീസറിൽ നിന്നും സമുദായ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
- പ്രോസ്പെക്ടസ്സിൽ പ്രതിപാദിക്കുന്ന പ്രകാരം മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഫീസ് ആനുകൂല്യത്തിന് അർഹതയുള്ള അപേക്ഷകർ ഓൺലൈൻ അപേക്ഷാ സമർപ്പിക്കുമ്പോൾ മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതാണ്.
- ശ്രീചിത്രഹോം,നിർഭയ ഹോം, ജുവനൈൽ - എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് ഫീസാനുകൂല്യം ലഭിക്കുന്നതിന് ഡയറക്ടർ, വനിതാ ശിശുക്ഷേമ വികസന വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
- ശാരീരിക വൈകല്യമുള്ള (Persons with Disability) ക്വാട്ടാ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ അതത് ജില്ലാ മെഡിക്കൽ ബോർഡ് നൽകുന്ന ശാരീരിക വൈകല്യത്തിന്റെ അളവ് (Degree of disability) തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നേടേണ്ടതാണ്. മിനിമം 40% ഡിസെബിലിറ്റിയുള്ള അപേക്ഷകരെയാണ് ഈ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടുന്നത്.
- മറ്റ് പ്രത്യേക സംവരണം/ഫീസ് ആനുകൂല്യങ്ങൾക്ക് അർഹരായ അപേക്ഷകർ സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകളുടെ വിശദവിവരങ്ങൾ പ്രോസ്പെക്ടസ്സിൽ പ്രതിപാദിച്ചിട്ടുണ്ട്.
സർട്ടിഫിക്കറ്റുകളുടെ മാതൃക www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
- ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ അക്ഷയ/മറ്റ് ജനസേവനകേന്ദ്രങ്ങൾ വഴി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവർ പ്രസ്തുത വെബ്സൈറ്റിൽ നൽകിയിട്ടുള്ള മാതൃക ഉപയോഗിക്കേണ്ടതില്ല. ഇ-ഡിസ്ട്രിക്ട് ഫോർമാറ്റിലെ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കാവുന്നതാണ്.
ഓൺലൈൻ അപേക്ഷയോടൊപ്പം നിശ്ചിത തീയതിക്കകം ഓൺലൈനായി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ സംവരണാനുകൂല്യം അനുവദിക്കുന്നതിന് പരിഗണിക്കുകയുള്ളൂ എന്നതിനാൽ കാറ്റഗറിക്കും റവന അധികാരികൾ നിശ്ചയിച്ചിട്ടുള്ള കാലാവധിക്കുള്ളിലുള്ള സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കേണ്ടതാണ്
വിവിധ ആനുകൂല്യങ്ങളെ സംബന്ധിച്ചും ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകളെ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന പ്രോസ്‌പെക്ടസ്സില്‍ ഉള്‍പ്പെടുത്തുന്നതാണ്.
അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പ് അപേക്ഷകര്‍ പ്രോസ്‌പെക്ടസ്സിലെ ഈ വ്യവസ്ഥകള്‍ ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കേണ്ടതാണ്. എല്‍.ബി.എസ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.lbscentre.kerala.gov.in അപേക്ഷകര്‍ നിരന്തരം സന്ദര്‍ശിക്കേണ്ടതാണ്.
അപേക്ഷകര്‍ സമര്‍പ്പിച്ച അപേക്ഷയെ സംബന്ധിക്കുന്ന സംശയനിവാരണത്തിന് എല്‍.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ്.
ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍
- 04712560363, 364,
- 9400977754