Trending

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ): റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.




2021 സെപ്റ്റംബർ ആറ് മുതൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. 

നിശ്ചിത അപേക്ഷാഫോറം തിരുവനന്തപുരം/ കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും ഡോ. എ.കെ.ബി മിഷൻ ട്രസ്റ്റിൽ നിന്നും ആഗസ്റ്റ് 18 മുതൽ ലഭിക്കും. 

പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ ആഗസ്റ്റ് 27 വൈകുന്നേരം അഞ്ചു മണിവരെയും 10 രൂപ പിഴയോടെ സെപ്റ്റംബർ ഒന്നു വൈകുന്നേരം അഞ്ചു മണിവരെയും സ്വീകരിക്കും. 

അപേക്ഷയോടൊപ്പം പരീക്ഷാഫീസായി പേപ്പർ ഒന്നിന് 200 രൂപ നിരക്കിൽ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ആന്റ് കൺട്രോളിംഗ് ഓഫീസറുടെ പേരിൽ എസ്.ബി.ഐ ഫോർട്ട്, തിരുവനന്തപുരം ബ്രാഞ്ചിൽ നിന്നും മാറാവുന്ന ഡി.ഡി ആയി ഉള്ളടക്കം ചെയ്തിരിക്കണം. 

പൂരിപ്പിച്ച അപേക്ഷകളും, ഡി.ഡി യും മുകളിൽ പറഞ്ഞ തീയതിക്കകം പ്രിൻസിപ്പാൾ ആന്റ് കൺട്രോളിംഗ് ഓഫീസർ, ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം.

 അപേക്ഷകൾ തിരുവനന്തപുരം ഗവ.ഹോമിയോ മെഡിക്കൽ കോളേജിന്റെ വെബ്‌സൈറ്റായ www.ghmct.org ൽ ലഭ്യമാണ്. 

ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് കോഴിക്കോടും തിരുവനന്തപുരവുമാണ് പരീക്ഷാ കേന്ദ്രങ്ങൾ. 

സെപ്റ്റംബർ ആറ് രാവിലെ 10 മുതൽ 12 വരെയാണ് പരീക്ഷ



Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...