പ്ലസ് വൺ ഏകജാലക പ്രവേശനനം ഈ വർഷവും ഓൺലൈനായി ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ മൂന്നുവരെ നടക്കും. കോവിഡ് മഹാമാരിക്കിടയിൽ നടക്കുന്ന ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ഗ്രേഡ് മാർക്കുകളിൽ ഏറെ മാറ്റങ്ങൾ വരുന്നുണ്ട്.
ട്രയൽ സെപ്റ്റംബർ ഏഴിനും ആദ്യ അലോട്ട്മെൻറ് 13നും പ്രസിദ്ധീകരിക്കും.
മാറ്റങ്ങൾ എന്തൊക്കെ..??
ബോണസ് പോയിന്റ് പരിധി:
- പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയൻറിന് മുൻ വർഷങ്ങളിൽ പരിധിയില്ലായിരുന്നു. ഇത്തവണ എത്ര ബോണസ് പോയൻറ് ഉണ്ടായാലും പരാമവധി പത്ത് വരെയായി നിജപ്പെടുത്തി.
നീന്തൽ യോഗ്യത ജില്ല സ്പോർട്സ് കൗൺസിൽ വഴി മാത്രം
- നീന്തൽ യോഗ്യത തെളിയിക്കാൻ ജില്ല സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റ് വേണം.
ലിറ്റിൽ കൈറ്റ്സ് ബോണസ് പോയൻറ്
- എ ഗ്രേഡുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഇൗ വർഷം മുതൽ ഒരു ബോണസ് പോയൻറ് ലഭിക്കും.
മാനേജ്മെൻറ് ക്വോട്ട/ മാനേജ്മെൻറ് ക്വോട്ടയിൽ വരുന്ന മാറ്റങ്ങൾ
- ന്യൂനപക്ഷ/ പിന്നാക്ക ഇതര എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെൻറ് ക്വോട്ടയിൽ നികത്തിയിരുന്ന 30 ശതമാനം സീറ്റുകൾ ഇത്തവണ മുതൽ 20 ശതമാനം മാനേജ്മെൻറ് ക്വോട്ട, പത്ത് ശതമാനം ബന്ധപ്പെട്ട മാനേജ്മെൻറ് ക്വോട്ട എന്ന രീതിയിലാണ് പ്രവേശനം.
- കമ്യൂണിറ്റി ക്വോട്ടയിലേക്ക് സ്കൂൾ മാനേജ്മെൻറ് സമുദായത്തിലെ കുട്ടികൾക്ക് മെറിറ്റടിസ്ഥാനത്തിലാണ് പ്രവേശനം.
.
🆂🅷🅰🆁🅴 ചെയ്യുക..
അവസരങ്ങൾ ആരും അറിയാതെ പോകരുത്...‼️
+1 അഡ്മിഷൻ സഹായങ്ങൾക്ക്
Join +1 Help Desk WhatsApp Group👇🏻
പ്രവേശന യോഗ്യത
ആർക്കൊക്കെ അപേക്ഷിക്കാം
- എസ്.എസ്.എൽ.സി (കേരള സിലബസ്)
- സി.ബി.എസ്.ഇ
- ഐ .സി.എസ്.ഇ
- ടി.എച്ച്.എസ്.എൽ.സി
- തത്തുല്യ പരീക്ഷ വിജയിച്ചവർക്കും
ഗ്രേഡിങ് രീതിയിലുള്ള മൂല്യനിർണയം നിലവിലില്ലാത്ത മറ്റ് സ്കീമുകളിൽ പരീക്ഷയെഴുതിയവരുടെയും മാർക്കുകൾ ഗ്രേഡാക്കി മാറ്റിയ ശേഷമായിരിക്കും പരിഗണിക്കുക.
പ്രായ പരിധി
- 2021 ജൂൺ ഒന്നിന് 15 വയസ്സ് പൂർത്തിയാകണം.
- 20 വയസ്സ് കവിയരുത്.
- കേരളത്തിലെ പൊതുപരീക്ഷ ബോർഡിൽനിന്ന് എസ്.എസ്.എൽ.സി വിജയിക്കുന്നവർക്ക് കുറഞ്ഞ പ്രായപരിധിയില്ല.
- മറ്റ് ബോർഡുകളുടെ പരീക്ഷകൾ വിജയിച്ചവർക്ക് കുറഞ്ഞ പ്രായപരിധിയിലും ഉയർന്ന പ്രായപരിധിയിലും ആറ് മാസം വരെ ഇളവിന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അധികാരമുണ്ട്.
- പട്ടിക ജാതി-വർഗ വിഭാഗ അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ രണ്ട് വർഷംവരെ ഇളവ് അനുവദിക്കും.
- അന്ധരോ ബധിരരോ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരോ ആയവർക്ക് 25 വയസ്സുവരെ അപേക്ഷിക്കാം.
പ്രവേശന സമയക്രമം
- ആഗസ്റ്റ് 24 - അപേക്ഷ സമർപ്പണം ആരംഭിക്കുന്നു
- സെപ്റ്റംബർ 03 - അപേക്ഷ സമർപ്പണം അവസാനിക്കുന്നു
- സെപ്റ്റംബർ 07 - ട്രയൽ അലോട്ട്മെന്റ്
- സെപ്റ്റംബർ 13 - ആദ്യ അലോട്ട്മെൻറ്
- സെപ്റ്റംബർ - 29 - മുഖ്യ അലോട്ട്മെൻറ് (രണ്ടാം അലോട്ട്മെൻറ്) അവസാനിക്കും
- ഒക്ടോബർ 06 - നവംബർ 15 - സപ്ലിമെൻററി അലോട്ട്മെൻറ് ഘട്ടം
- ക്ലാസ് തുടങ്ങുന്നത് -സർക്കാർ തീരുമാനത്തിനനുസരിച്ച്.
സ്പോർട്സ് ക്വാട്ടാ
- ആഗസ്റ്റ് 24 - സെപ്റ്റംബർ 08 - സ്പോർട്സ് മികവ് രജിസ്ട്രേഷനും പരിശോധനയും
- ആഗസ്റ്റ് 31- സെപ്റ്റംബർ 09 - ഓൺലൈൻ രജിസ്ട്രേഷൻ
- സെപ്റ്റംബർ 13 - ഒന്നാം അലോട്ട്മെൻറ്
- സെപ്റ്റംബർ 23 - മുഖ്യ അലോട്ട്മെൻറ് അവസാനിക്കുന്നത്
കമ്യൂണിറ്റി ക്വാട്ടാ
- സെപ്റ്റംബർ 10-20 - ഡാറ്റാ എൻട്രി
- സെപ്റ്റംബർ 22 - റാങ്ക് പട്ടിക
- സെപ്റ്റംബർ 23 - പ്രവേശനം ആരംഭിക്കുന്നത് ^,
മാനേജ്മെൻറ് ക്വാട്ടാ / അൺ എയ്ഡഡ്, പ്രവേശനം
- സെപ്റ്റംബർ 22 -29
എന്താണ് ട്രയൽ അലോട്ട്മെൻറ്?
അപേക്ഷകർക്ക് അവസാന പരിശോധനയും തിരുത്തലുകളും വരുത്തുന്നതിന് വേണ്ടിയാണ് ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുന്നതിന് മുൻപായി ട്രയൽ അലോട്ട്മെൻറ് നടത്തുന്നത്.
അപേക്ഷയിൽ തെറ്റുകളുണ്ടെങ്കിൽ ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചശേഷം കാൻഡിഡേറ്റ് ലോഗിനിലൂടെ അപേക്ഷകർക്ക് നിർദിഷ്ട ദിവസങ്ങളിൽ തിരുത്താനാകും.
അലോട്ട്മെൻറ് നടക്കുന്നതെങ്ങനെ ??
ഓൺലൈൻ അലോട്ട്മെന്റിന് 2 ഘട്ടങ്ങളാണുള്ളത്.
-മെയിൻ അലോട്ട്മെന്റ്
-സപ്ലിമെൻററി അലോട്ട്മെന്റ്
രണ്ട് അലോട്ട്മെൻറുകൾ അടങ്ങിയ മുഖ്യഘട്ടത്തിനുശേഷം ഒഴിവുകളിലേക്ക് സപ്ലിമെൻററി അലോട്ട്മെൻറ് നടത്തും.
- ഒന്നാം അലോട്ട്മെൻറിൽ പ്രവേശനം നേടുമ്പോൾ ഉയർന്ന ഓപ്ഷനുകൾ അവശേഷിക്കുന്നെങ്കിൽ താൽക്കാലിക പ്രവേശനം നേടിയാൽ മതി.
- മുഖ്യഅലോട്ട്മെൻറ് ഘട്ടം അവസാനിക്കുന്നതോടെ (രണ്ടാം അലോട്ട്മെൻറ്) പ്രവേശനം സ്ഥിരപ്പെടുത്തണം.
മുഖ്യഘട്ടത്തിൽ പ്രവേശനം ലഭിക്കാത്തവർ സപ്ലിമെൻററി ഘട്ടത്തിലേക്ക് പരിഗണിക്കാൻ അപേക്ഷയും ഓപ്ഷനുകളും ഒഴിവുകൾക്കനുസൃതമായി പുതുക്കണം.
- അപേക്ഷ പുതുക്കാത്തവരെ സപ്ലിമെൻററി ഘട്ടത്തിലേക്ക് പരിഗണിക്കില്ല.
- അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർ അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല.
- അപേക്ഷകരുണ്ടെങ്കിൽ സപ്ലിമെൻററി അലോട്ട്മെൻറുകൾക്ക് ശേഷം ജില്ലാന്തര സ്കൂൾ/ കോംബിനേഷൻ മാറ്റങ്ങൾ അനുവദിക്കും.
സ്ഥിര പ്രവേശനവും താൽക്കാലിക പ്രവേശനവും
സ്ഥിരപ്രവേശനം
അപേക്ഷയിലെ ഒന്നാമത്തെ ഓപ്ഷനിൽ തന്നെ വിദ്യാർത്ഥിക്ക് അലോട്ട്മെൻറ് ലഭിക്കുന്ന പക്ഷം ഫീസൊടുക്കി നിശ്ചിതമസയത്തിനകം സ്ഥിരപ്രവേശനം നേടണം.
- ഫീസടച്ചില്ലെങ്കിൽ ഇൗ സീറ്റ് ഒഴിഞ്ഞതായി കണക്കാക്കും.
- ഈ വിദ്യാർഥികൾക്ക് പിന്നീട് അവസരം നൽകില്ല.
താൽക്കാലിക പ്രവേശനം
അപേക്ഷയിലെ താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെൻറ് ലഭിക്കുകയും തുടർ ഘട്ടങ്ങളിൽ ഉയർന്ന ഓപ്ഷനിലേക്ക് മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവർ താൽക്കാലിക പ്രവേശനം നേടിയാൽ മതി.
- പ്രവേശന യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ പ്രിൻസിപ്പലിന് നൽകിയാൽ താൽക്കാലിക പ്രവേശനം ലഭിക്കും.
- ഈ ഘട്ടത്തിൽ ഫീസടക്കേണ്ട.
- മെച്ചപ്പെട്ട ഓപ്ഷൻ ലഭിച്ചശേഷം താൽക്കാലിക പ്രവേശനം നേടിയ സ്കൂളിൽനിന്ന് സർട്ടിഫിക്കറ്റ് വാങ്ങി പുതിയ സ്കൂളിൽ പ്രവേശനം നേടിയാൽ മതി.