ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ) സ്ഥാപനങ്ങളിൽ അനാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) അപേക്ഷ ക്ഷണിച്ചു.
കാർഷിക സർവകലാശാലകളിലെ അഗ്രിക്കൾച്ചർ അനുബന്ധ മേഖലകളിലെ (വെറ്ററിനറി സയൻസ് ഒഴികെ), നാലു വർഷം ദൈർഘ്യമുള്ള, 11 ബാച്ചലർ തല പ്രോഗ്രാമുകളിലെ പ്രവേശനമാണ്, ഓൾ ഇന്ത്യ എൻട്രൻസ് എക്സാമിനേഷൻ ഫോർ അഡ്മിഷൻ (എ.ഐ.ഇ.ഇ.എ) യു.ജി -യുടെ പരിധിയിൽ വരുന്നത്.
ഈ പരീക്ഷ വഴി കാർഷിക സർവകലാശാലകളിലെ ബിരുദതല പ്രോഗ്രാമുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ ആണ് മുഖ്യമായും നികത്തുന്നത്.
യോഗ്യത
ഫിസിക്സ് (പി), കെമിസ്ട്രി (സി), ബയോളജി (ബി), മാത്തമാറ്റിക്സ് (എം), അഗ്രിക്കൾച്ചർ (എ) എന്നിവയിൽ നിശ്ചിത വിഷയങ്ങൾ പഠിച്ച്, പ്ലസ് ടു/തത്തുല്യ പരീക്ഷ, മൊത്തത്തിൽ 50% മാർക്ക് വാങ്ങി (പട്ടിക/ഭിന്നശേഷി/മൂന്നാം ജൻഡർ വിഭാഗക്കാർക്ക് 40%) ജയിച്ചവർക്ക് അപേക്ഷിക്കാം.
പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങൾ
✅ ബി.എസ്.സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ/ഹോർട്ടിക്കൾച്ചർ
- പി.സി.ബി/പി.സി.എം.ബി./പി.സി.എം/ഇന്റർ - അഗ്രിക്കൾച്ചർ
- ബാച്ചലർ ഓഫ് ഫിഷറീസ് സയൻസ്, ബി.എസ്.സി (ഓണേഴ്സ്) ഫോറസ്ട്രി -
- പി.സി.ബി/പി.സി.എം.ബി/ഇന്റർ - അഗ്രിക്കൾച്ചർ
✅ ബി.എസ്.സി (ഓണേഴ്സ്) കമ്യൂണിറ്റി സയൻസ്/സെറികൾച്ചർ, ബി.ടെക്. ബയോടെക്നോളജി -
- പി.സി.ബി/പി.സി.എം.ബി/പി.സി.എം
✅ ബി.ടെക് - അഗ്രിക്കൾച്ചറൽ എൻജിനിയറിങ്/ഡയറി ടെക്‌നോളജി/ ഫുഡ് ടെക്നോളജി
- പി.സി.എം.ബി/പി.സി.എം.
പരീക്ഷ രീതി
രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ലാൻ അധിഷ്ഠിത കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി) ആയിരിക്കും
2021 സെപ്തംബർ 7, 8, 13 തിയ്യതികളിലായി നടക്കും
പരീക്ഷാ കേന്ദ്രങ്ങൾ
- ആലപ്പുഴ/ചെങ്ങന്നൂർ
- എറണാകുളം/അങ്കമാലി/മൂവാറ്റുപുഴ
- ഇടുക്കി
- കണ്ണൂർ,
- കാസർകോട്,
- കൊല്ലം,
- കോട്ടയം,
- കോഴിക്കോട്,
- മലപ്പുറം,
- പാലക്കാട്,
- പത്തനംതിട്ട,
- തിരുവനന്തപുരം,
- തൃശൂർ
അപേക്ഷ നൽകുമ്പോൾ മുൻഗണന നിശ്ചയിച്ച് നാലു കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.
അപേക്ഷാഫീസ്
- ജനറൽ : 770 രൂപ
- ഒ.ബി.സി, ഇ.ഡബ്ല്യു.എസ്, യു.പി.എസ് - 750 രൂപ
- പട്ടിക/ഭിന്നശേഷി/ട്രാൻസ് ജൻഡർ - 350 രൂപ
ആഗസ്റ്റ് 20 രാത്രി 11.50 വരെ ക്രഡിറ്റ്/ഡബിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ്/യു.പി.ഐ വഴി അടയ്ക്കാം.
വിഷയങ്ങൾ
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, അഗ്രിക്കൾച്ചർ എന്നീ വിഷയങ്ങളിൽ നിന്നും 50 വീതം ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും.
ചേരാനാഗ്രഹിക്കുന്ന കോഴ്‌സിനനുസരിച്ച്, അപേക്ഷയിൽ തിരഞ്ഞെടുത്തു നൽകിയ മൂന്നു വിഷയങ്ങളിൽ നിന്നുമായി 150 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം.
ശരിയുത്തരത്തിന് നാല് മാർക്ക് കിട്ടും. ഉത്തരം തെറ്റിയാൽ ഒരു മാർക്കു വീതം നഷ്ടമാകും.
അപേക്ഷിക്കേണ്ട വിധം
ഓൺലൈനായി ആഗസ്റ്റ് 20 വൈകിട്ട് അഞ്ച് മണി വരെ നൽകാം.
ഡോക്ടറൽ ഡിഗ്രി (പിഎച്ച്.ഡി.) പ്രോഗ്രാമുകളിലെ പ്രവേശനത്തിനും ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് (ജെ.ആർ.എഫ്.), സീനിയർ റിസർച്ച് ഫെലോഷിപ്പ് (എസ്.ആർ.എഫ്.) എന്നിവ അനുവദിക്കുന്നതിനുമായി നടത്തുന്ന ഓൾ ഇന്ത്യ കോംപറ്റീറ്റിവ് എക്സാമിനേഷൻ (എ.ഐ.സി.ഇ) ജെ.ആർ.എഫ്/എസ്.ആർ.എഫ്, 2021 സെപ്തംബർ 17 നാണ്. പി.ജി/ഡോക്ടറൽ പ്രവേശന പരീക്ഷകൾക്കും ഇതേ വെബ് സൈറ്റ് വഴി 2021 ആഗസ്റ്റ് 20 വരെ അപേക്ഷിക്കാം.
Information Bulletin (UG) |
Information Bulletin (PG) |
Information Bulletin (Ph.D) |
Public Notice Reg. Opening Online Application for ICAR - 2021 |