Trending

പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഫെലോഷിപ്പോടെ ശാസ്ത്രം പഠിക്കാൻ KVPY; അപേക്ഷ സെപ്റ്റംബർ 06 വരെ



അടിസ്ഥാന ശാസ്ത്ര വിഷയങ്ങൾ, ബിരുദതലം മുതൽ മാസ്റ്റേഴ്സ് തലം വരെ ആകർഷകമായ ഫെലോഷിപ്പോടെ പഠിക്കാൻ അവസരം.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് പ്ലസ് ടു സയൻസ് പഠിച്ചവർക്ക് കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ.) വഴിയാണ് അവസരം ഒരുക്കുന്നത്. 


നവംബർ ഏഴിന് നടക്കുന്ന കംപ്യൂട്ടർ അധിഷ്ഠിത കെ.വി.പി.വൈ. ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ www.kvpy.iisc.ernet.in വഴി ഓഗസ്റ്റ് 25 സെപ്റ്റംബർ  06 വരെ  നൽകാം.


ബിരുദപഠനത്തിന് മാസം 5000 രൂപ ഫെലോഷിപ്പ് ലഭിക്കും. കണ്ടിജൻസി ഗ്രാന്റായി വർഷം 20,000 രൂപയും മാസ്റ്റഴ്സ് പഠനത്തിന് ഇത് യഥാക്രമം 7000 രൂപ, 28000 രൂപ എന്ന തോതിലേക്ക് ഉയർത്തും


യോഗ്യത

2021'22 വർഷത്തിൽ സയൻസ് സ്ട്രീമിൽ 11, 12 ക്ലാസുകളിൽ പഠിക്കുന്നവർ, സയൻസ് ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ ആദ്യ വർഷത്തിൽ പഠിക്കുന്നവർ എന്നിവർക്ക് യഥാക്രമം SA, SX, SB സ്ട്രീമുകളിൽ അപേക്ഷിക്കാം.


11, 12 ക്ലാസുകളിൽ പഠിക്കുന്നവർക്ക് ഈ വർഷം ഫെലോഷിപ്പ് അർഹത ലഭിച്ചാലും ബിരുദ പ്രവേശനം നേടിയ ശേഷമേ ഫെലോഷിപ്പ് ലഭിക്കൂ. ഇപ്പോൾ 11ൽ പഠിക്കുന്നവർക്ക് 2023'24 മുതലും 12 ൽ പഠിക്കുന്നവർക്ക് 2022 -23 മുതലും ഫെലോഷിപ്പ് ലഭിക്കും. അവർ പ്ലസ് ടു തല ബോർഡ് പരീക്ഷയിൽ മാത്തമാറ്റിക്സിനും സയൻസ് വിഷയങ്ങൾക്കും (ഫിസിക്സ്/ കെമിസ്ട്രി/ബയോളജി) കൂടി മൊത്തത്തിൽ 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷിക്കാർക്ക് 50 ശതമാനം) നേടിയിരിക്കണം.


2021-22 ൽ ബിരുദ പോഗ്രാം ആദ്യവർഷം പഠിക്കുന്നവർക്ക് 2021- 22 മുതൽ ഫെലോഷിപ്പ് ലഭിക്കും. അവർ ആദ്യവർഷ ബിരുദ തല പരീക്ഷയിൽ മൊത്തത്തിൽ 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷിക്കാർക്ക് 50 ശതമാനം) നേടണം.


മറ്റു നേട്ടങ്ങൾ 

ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ നാല് വർഷ ബി.എസ്. (റിസർച്ച്), ഐസർ ബി. എസ് എം.എസ്. പ്രവേശനം എന്നിവ ഇതിൽ ഉൾപ്പെടും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അഞ്ച് വർഷ എം. എസ്സി. പ്രോഗ്രാം പ്രവേശനത്തിൽ കെ.വി.പി.വൈ. ഫെലോസിനെ കോമൺ അഡ്മിഷൻ ടെസ്റ്റി (കാറ്റ്) ൽ ഒഴിവാക്കിയിട്ടുണ്ട്.


ഹൈദരാബാദ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ പ്ലസ് ടു കഴിഞ്ഞവർക്കായുള്ള ഡ്യുവൽ ഡിഗ്രി പ്രോഗ്രാം പ്രവേശന പ്രക്രിയയിൽ എൻട്രൻസ് ടെസ്റ്റിൽനിന്ന് കെ.വി.പി.വൈ. സ്കോളർമാരെ ഒഴിവാക്കാറുണ്ട്.


KVPY 2021: എങ്ങനെ അപേക്ഷിക്കാം 

ഫെലോഷിപ്പിന്റെ official വെബ്സൈറ്റായ kvpy.iisc.ac.in- ലേക്ക് പോകുക .  

ഹോംപേജിൽ, 'KVPY-2021 അഭിരുചി പരീക്ഷയ്ക്കുള്ള അപേക്ഷാ ലിങ്ക്' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

ഒരു പുതിയ പേജ് തുറക്കും, അവിടെ നിങ്ങൾ 'ആപ്ലിക്കേഷൻ ലോഗിൻ' ക്ലിക്ക് ചെയ്യണം. 

പകരമായി, ഇവിടെ കൊടുത്തിരിക്കുന്ന നേരിട്ടുള്ള ലിങ്കിൽ ക്ലിക്കുചെയ്ത് ഉദ്യോഗാർത്ഥികൾക്ക് KVPY 2021 -നും അപേക്ഷിക്കാം

KVPY 2021 അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് എല്ലാ നിർദ്ദേശങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക.  

നിങ്ങളുടെ വ്യക്തിഗത വിശദാംശങ്ങൾ, അക്കാദമിക് വിശദാംശങ്ങൾ, ടെസ്റ്റ് സെന്റർ തിരഞ്ഞെടുക്കൽ, ഫോട്ടോ, അപ്‌ലോഡ് ഫോട്ടോ, ഒപ്പ് എന്നിവയുടെ സ്കാൻ ചെയ്ത ചിത്രം, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ പൂരിപ്പിക്കുക.  

അപേക്ഷാ ഫീസ് അടച്ച് സബ്മിറ്റ് ക്ലിക്ക് ചെയ്യുക.  

നിങ്ങളുടെ KVPY 2021 അപേക്ഷ സമർപ്പിച്ചു. ഭാവി റഫറൻസുകൾക്കായി ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം   


അപേക്ഷാ ഫീസ്

  • ജനറൽ/ഒബിസി  1250 
  • SC/ST/PWD  Rs. 625


KVPY 2021 നെ കുറിച്ച് 

കെവിപിവൈ 2021 ഇന്ത്യൻ ഗവൺമെന്റ് സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് ആരംഭിക്കുകയും ധനസഹായം നൽകുകയും ചെയ്യുന്ന അടിസ്ഥാന സയൻസസിലെ ഒരു ദേശീയ പ്രോഗ്രാം ഓഫ് ഫെലോഷിപ്പ് ആണ്. അടിസ്ഥാന സയൻസ് കോഴ്സുകളിലേക്കും ശാസ്ത്രത്തിൽ ഗവേഷണ ജീവിതത്തിലേക്കും പ്രചോദിതരായ വിദ്യാർത്ഥികളെ ആകർഷിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. 


Most Useful Links 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...