Trending

ബി.എസ്. സി നഴ്സിങ്, മറ്റ് പാരാമെഡിക്കൽ ബി.എസ്. സി കോഴ്സുകൾക്ക് നീറ്റ് സ്കോർ ആവശ്യമുണ്ടോ ?



✍️ Ramees Paral 


NEET Counselling Expert 


നിരവധി വിദ്യാർഥികളും രക്ഷിതാക്കളും  വിളിച്ച് ചോദിക്കുന്ന പ്രധാനപ്പെട്ട സംശയമാണ് കേരളത്തിൽ നേഴ്സിംഗ്, പാരാ മെഡിക്കൽ പ്രവേശനത്തിന് നീറ്റ് ബാധകമാണോ എന്നത്.  


കേരളത്തിൽ നിലവിൽ നഴ്സിങ്, പാരാമെഡിക്കൽ ബിരുദ പ്രവേശനത്തിന് നീറ്റ് നിർബന്ധമാക്കിയിട്ടില്ല. 

  • പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കിയാണ് കേരളത്തിൽ ബി എസ് സി നഴ്സിംഗ്, മറ്റ് പാരാമെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം. 
  • ബി ഫാം കോഴ്സിലേക്ക്  KEAM എൻട്രൻസ് പരീക്ഷ വഴിയാണ് പ്രവേശനം. 
  • മറ്റു പാരാമെഡിക്കൽ കോഴ്സുകൾക്ക് ഒന്നിനും നിലവിൽ കേരളത്തിൽ പ്രവേശന പരീക്ഷയില്ല.  


പ്രവേശനം എങ്ങനെ ..

  • നഴ്സിംഗ്, മറ്റ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് കേരളത്തിൽ പ്രവേശന നടപടികൾ നടത്തുന്നത്  LBS ആണ്. 
  • നഴ്സിംഗ്, മറ്റ് പാരാ മെഡിക്കൽ കോഴ്സുകളിലേക്കുള്ള നോട്ടിഫിക്കേഷൻ മിക്കവാറും ആഗസ്ത് മാസത്തിൽ പ്രതീക്ഷിക്കാം. 
  • എൽബിഎസ് വഴി ഓൺലൈനായാണ് നേഴ്സിംഗ്, മറ്റ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷ നൽകേണ്ടത്. 
  • വിദ്യാർഥികളുടെ പ്ലസ് ടു മാർക്ക് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് കേരളത്തിൽ ബി എസ് സി നഴ്സിംഗ്, മറ്റു പാരാമെഡിക്കൽ കോഴ്സുകളിലേക്ക് എൽബിഎസ് പ്രവേശനം നൽകുന്നത്. 
  • സ്വകാര്യസ്ഥാപനങ്ങളിൽ ചേരുന്നതിനു മുൻപ് അംഗീകാരം ഉറപ്പാക്കേണ്ടതാണ്.

ചില സ്ഥാപനങ്ങൾ ബി.എസ്.സി . (ഓണേഴ്സ്) നഴ്സിങ് പ്രവേശനത്തിന് നീറ്റ് യു.ജി. സ്കോർ ഉപയോഗിക്കുന്നുണ്ട്. 


നീറ്റ് ഇൻഫർമേഷൻ ബുള്ളറ്റിൻ അനുസരിച്ച് മഹാരാഷ്ട്രയിൽ പാരാമെഡിക്കൽ കോഴ്സ് പ്രവേശനത്തിന് നീറ്റ് ബാധകമാണ്. അവിടെ, ഫിസിയോതെറാപ്പി, ഓക്യുപ്പേഷണൽ തെറാപ്പി, പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ്, ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി, നഴ്സിങ് എന്നീ ബാച്ചിലർ പ്രോഗ്രാം പ്രവേശനത്തിന് നീറ്റ് ബാധകമാക്കിയിട്ടുണ്ട്.


ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സ്ഥാപനങ്ങൾ, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ന്യുഡൽഹി രാജ് കുമാരി അമൃതകൗർ നേഴ്സിംഗ് കോളേജ്, ജിപ്മർ പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നേഴ്സിംഗ്, അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾക്ക് നീറ്റ് ബാധകമാണ്.


ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ൽ ബി.എസ്.സി നഴ്സിംഗ്  പ്രത്യേക പരീക്ഷ വഴിയാണ് പ്രവേശനം.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...