ഊർജ മന്ത്രാലയത്തിന് കീഴിൽ ഹരിയാണയിലെ ഫരീദാബാദിലുള്ള നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദാനന്തരബിരുദ ഡിപ്ലോമയ്ക്ക് അപേക്ഷ ക്ഷണിച്ചു.
രാജ്യത്തെ വിവിധ സ്ഥലങ്ങളുള്ള സ്ഥാപനത്തിന്റെ ഒരു കേന്ദ്രം ആലപ്പുഴയിലും പ്രവർത്തിക്കുന്നു.
- എൻജിനീയറിങ് ബിരുദധാരികൾക്കാണ് അപേക്ഷിക്കാനാവുക.
- പ്രായപരിധിയില്ല.
കോഴ്സുകൾ (PGDC)
- * പവർ പ്ലാന്റ് എൻജിനീയറിങ്
- * പവർ മാനേജ്മെന്റ്, പവർ സിസ്റ്റം ഓപ്പറേഷൻ
- * റിന്യുവബിൾ എനർജി ആൻഡ് ഗ്രിഡ് ഇന്റർഫൈയ്സ് ടെക്നോളജീസ്
- * സ്മാർട്ട് ഗ്രിഡ് ടെക്നോളജീസ്.
ആലപ്പുഴയിലെ പള്ളിപ്പുറത്തുള്ള പവർ ട്രെയിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്മാർട് ഗ്രിഡ് ടെക്നോളജീസ്, റിന്യൂവബിൾ എനർജി ആൻഡ് ഗ്രിഡ് ഇന്റർഫേസ് ടെക്നോളജീസ് എന്നീ കോഴ്സുകൾ ലഭ്യമാണ്.
രണ്ടിനും 60 സീറ്റ് വീതമാണുള്ളത്.
യോഗ്യത:
- മെക്കാനാക്കിൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/കെമിക്കൽ ആൻഡ് ഇൻഡസ്ട്രിയൽ/പവർ എൻജിനീയറിങ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/കംപ്യൂട്ടർ സയൻസ്/ഐ.ടി. തുടങ്ങിയ ബന്ധപ്പെട്ട ബി.ഇ./ബി.ടെക്.
തിരഞ്ഞെടുപ്പ്:
- യോഗ്യതാ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. തുടർന്ന് അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം:
- വിശദവിവരങ്ങൾ www.npti.gov.inഎന്ന വെബ്സൈറ്റിലെ അക്കാദമിക്ക് പ്രോസ്പക്ടസിൽ ലഭിക്കും. .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 10
Registration Link
Tags:
EDUCATION