Trending

മികച്ച സാധ്യതകളൊരുക്കി നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍




മെഡിക്കൽ വിദ്യാഭ്യാസത്തിൽ  എന്നും സാധ്യതയുള്ളവയാണ് നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍. ഡോക്ടർമാർക്കൊപ്പം തന്നെ പ്രാധാന്യം നഴ്സിംഗ് -പാരാമെഡിക്കൽ കോഴ്സുകൾക്കുമുണ്ട് . പ്ലസ്ടുവിൽ  ബയോളജി ഉൾപ്പെടുന്ന സയൻസ്  വിഷയങ്ങൾ എടുത്ത്  പഠിച്ചവർക്കാണ് ഈ കോഴ്സുകളിൽ  ഉപരിപഠന അവസരമുള്ളത് 

നഴ്സിംഗ് -പാരാമെഡിക്കൽ മേഖലകളില്‍  ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകൾ  ലഭ്യമാണ്. വേഗം ജോലി വേണമെന്നുള്ളവര്‍ക്ക് ഡിപ്ലോമ പ്രോഗ്രാമുകളെക്കുറിച്ചും തുടര്‍പഠനവും അതിനുശേഷം തൊഴിലും ആഗ്രഹിക്കുന്നവര്‍ക്ക് ഡിഗ്രി പ്രോഗ്രാമുകളെക്കുറിച്ചും ആലോചിക്കാം. 

രോഗനിര്‍ണയം, ചികിത്സ തുടങ്ങിയ മേഖലകളില്‍ ഡോക്ടര്‍മാരുമൊത്ത്, അവരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നവരാണ് നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും.


സ്ഥാപനങ്ങള്‍

നഴ്‌സിങ്, പാരാമെഡിക്കല്‍ ബിരുദ പ്രോഗ്രാമുകള്‍ മിതമായ ഫീസില്‍ പഠിക്കാന്‍ ദേശീയ സ്ഥാപനങ്ങളില്‍ അവസരമുണ്ട്. 

നഴ്‌സിങ്, പാരാമെഡിക്കല്‍/അലൈഡ് ഹെല്‍ത്ത്‌സയന്‍സ് ബിരുദ പ്രോഗ്രാമുകള്‍ നടത്തുന്ന സ്ഥാപനങ്ങൾ . 

  • എയിംസ് വിവിധ കേന്ദ്രങ്ങള്‍, 
  • ജിപ്മര്‍ പുതുച്ചേരി, 
  • പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ചണ്ഡീഗഢ്, 
  • നിംഹാന്‍സ്  ബെംഗളൂരു തുടങ്ങിയവ 
  • രാജ്കുമാരി അമിത് കൗര്‍ കോളേജ് ഓഫ് നഴ്‌സിങ് ന്യൂഡല്‍ഹി, 
  • കോളേജ് ഓഫ് നഴ്‌സിങ് ബനാറസ് ഹിന്ദു സര്‍വകലാശാല വാരാണസി, 
  • ഭോപാല്‍ നഴ്‌സിങ് കോളേജ്, 
  • ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ് പുണെ എന്നിവിടങ്ങളിലേത് ഉള്‍പ്പെടെ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസിന്റെ കീഴിലുള്ള നഴ്‌സിങ് കോളേജുകള്‍ തുടങ്ങിയവ നഴ്‌സിങ് മേഖലയിലെ മുന്‍നിര സ്ഥാപനങ്ങളാണ്. 

മറ്റ് പ്രോഗ്രാമുകൾ 
  • ഓക്‌സിലറി നഴ്‌സ് ആന്‍ഡ് മിഡ് വൈഫ്, 
  • ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി, 
  • ബി.എസ്‌സി./ബി.എസ്‌സി. (ഓണേഴ്‌സ്) നഴ്‌സിങ് പ്രോഗ്രാമുകള്‍ 


അവസരങ്ങള്‍ എവിടെയൊക്കെ ?

പഠനം കഴിഞ്ഞാല്‍ സര്‍ക്കാര്‍/സ്വകാര്യ മേഖലകളിൽ ജോലി സാദ്ധ്യതകൾ ലഭ്യമാണ് 

  •  സാധാരണ ക്ലിനിക്കുകള്‍, 
  • പബ്ലിക് ഹെല്‍ത്ത് സെന്ററുകള്‍, 
  • കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, 
  • ആശുപത്രികള്‍, 
  • സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, 
  • സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍


പ്രതിരോധമേഖല, വ്യവസായ, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലും അവസരമുണ്ട്. 

ഹെല്‍ത്ത് ക്ലിനിക്കുകള്‍, ഫിറ്റ്‌നസ് സെന്ററുകള്‍ എന്നിവയും ചില മേഖലകളിലുള്ളവര്‍ക്ക് അവസരങ്ങള്‍ ലഭ്യമാണ് 

അധ്യാപന, ഗവേഷണ രംഗത്തും പ്രവര്‍ത്തിക്കാം. വിദേശരാജ്യങ്ങളിലും ഒട്ടേറെ അവസരമുണ്ട്.






Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...