Trending

നഴ്‌സിങ് - പാരാമെഡിക്കൽ ബിരുദ പ്രവേശനം; സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം



കേരളത്തിലെ സർക്കാർ / സ്വാശ്രയ കോളജുകളിൽ നഴ്‌സിങ് - പാരാമെഡിക്കൽ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

  • സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം 
  • പ്രവേശനം 12–ാം ക്ലാസിലെ മാർക്ക് ആധാരമാക്കിയാകും. 
  • എൻട്രൻസ് പരീക്ഷ ഉണ്ടാവില്ല 


കോഴ്സുകൾ 

  • 1. ബിഎസ്‌സി നഴ്‌സിങ്
  • 2. ബിഎസ്‌സി എംഎൽടി (മെഡിക്കൽ ലാബ് ടെക്നോളജി)
  • 3. ബിഎസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി
  • 4. ബിഎസ്‌സി എംആർടി (മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി)
  • 5. ബിഎസ്‌സി ഒപ്‌ടോമെട്രി
  • 6. ബിപിടി (ഫിസിയോതെറപ്പി)
  • 7. ബിഎഎസ്എൽപി (ഓഡിയോളജി & സ്‌പീച്ച് ലാംഗ്വേജ് പതോളജി)
  • 8. ബിസിവിടി (കാർഡിയോ വാസ്‌കുലാർ ടെക്‌നോളജി)
  • 9. ബിഎസ്‌സി ഡയാലിസിസ് ടെക്നോളജി


കോഴ്‌സ് കാലാവധി 

  • 4 വർഷമാണ് പഠന കാലാവധി  


ഇന്റേൺഷിപ് / കരാർബന്ധിത പ്രവർത്തനം

ഫിസിയോതെറപ്പിക്ക് 6 മാസവും സർക്കാർ കോളജുകളിൽ നഴ്‌സിങ്ങിനു 12 മാസവും  ഇന്റേൺഷിപ് / കരാർബന്ധിത പ്രവർത്തനം ആവശ്യമാണ് 


പ്രവേശന രീതി 

  • 12–ാം ക്ലാസിലെ മാർക്ക് ആധാരമാക്കിയാകും പ്രവേശനം. 
  • 12–ാം ക്ലാസ് പരീക്ഷയിലെ മാർക്കുകൾ അതേപടി എടുക്കുന്നതിന് പകരം വിവിധ സ്‌ട്രീമുകളിൽ (കേരള ഹയർ സെക്കൻഡറി, സിബിഎസ്‌ഇ, സിഐഎസ്‌സിഇ, വിഎച്ച്എസ്ഇ മുതലായവ) നേടിയ മാർക്കുകൾ നിർദിഷ്‌ട രീതിയിൽ നോർമലൈസ് ചെയ്‌തു കണക്കാക്കുകയാണ് ചെയ്യുന്നത്.  

സംസ്‌ഥാന സർക്കാരിനു കീഴിലെ സ്വയംഭരണ സ്‌ഥാപനമായ എൽബിഎസ് ആണ് അപേക്ഷ സ്വീകരിക്കുന്നതും റാങ്കിങ് നടത്തുന്നത് 



ഫീസ് 

സർക്കാർ കോളജുകളിൽ വാർഷിക ഫീസ്  20,000 രൂപയോളം വരും.


പ്രവേശന യോഗ്യത

കേരളീയർക്കാണു സാധാരണഗതിയിൽ പ്രവേശനത്തിന് അർഹത. 

നഴ്‌സിങ്, എംഎൽടി, ഒപ്‌ടോമെട്രി പ്രവേശനത്തിനു ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി, ഇംഗ്ലിഷ് എന്നിവയ്‌ക്കു മൊത്തം 50% എങ്കിലും മാർക്കോടെ പ്ലസ്‌ടു ജയിച്ചിരിക്കണം.


പെർഫ്യൂഷൻ ടെക്‌നോളജി, ബിസിവിടി, ബിപിടി പ്രവേശനത്തിനു ബയോളജിക്കു മാത്രം 50%, ബയോളജി, ഫിസിക്‌സ്, കെമിസ്‌ട്രി എന്നിവയ്‌ക്കു മൊത്തം 50% എന്ന ക്രമത്തിലെങ്കിലും മാർക്കോടെ പ്ലസ്‌ടു വേണം. 


ഹൃദയശസ്ത്രക്രിയാ വേളയിൽ ബൈപാസ്‌ യന്ത്രം വഴി രക്തചംക്രമണം നിലനിർത്തുന്ന സാങ്കേതികവിദ്യയാണ് പെർഫ്യൂഷൻ ടെക്‌നോളജി.


ബിഎഎസ്‌എൽപി പ്രവേശനത്തിനു ഫിസിക്‌സ്, കെമിസ്‌ട്രി എന്നിവയ്‌ക്കു പുറമേ ബയോളജി / മാത്‌സ് / കംപ്യൂട്ടർ സയൻസ് / സ്‌റ്റാറ്റിസ്‌റ്റിക്‌സ് / ഇലക്‌ട്രോണിക്‌സ് / സൈക്കോളജി ഇവയിലൊന്നും ചേർത്ത് ആകെ 50% എങ്കിലും മാർക്കോടെ പ്ലസ്‌ടു.


എംആർടി, ഡയാലിസിസ് കോഴ്സുകൾക്ക് ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നിവയ്‌ക്കു മൊത്തം 50% എങ്കിലും മാർക്കോടെ പ്ലസ്‌ടു ജയിച്ചിരിക്കണം.

  • അപേക്ഷാ സമർപ്പണത്തിന്റെ അവസാന തീയതിയിൽ പരീക്ഷായോഗ്യത നേടിയിരിക്കണം. 
  • ക്രീമിലെയറിൽപെടാത്ത പിന്നാക്ക സമുദായക്കാർക്ക് 45% മാർക്ക് മതി. 
  • പട്ടികവിഭാഗക്കാർ പരീക്ഷ ജയിക്കണമെന്നേയുള്ളൂ. 


പ്രായം 

  • 2021 ഡിസംബർ 31ന് 17 വയസ്സു പൂർത്തിയാക്കിയിരിക്കണം. 
  • സർവീസ് ക്വോട്ടക്കാർ അല്ലാത്തവർക്ക് ഉയർന്ന പ്രായപരിധിയില്ല.


സീറ്റുകൾ എത്ര വിധം 

1. സർക്കാർ സീറ്റ്: 

  • എൽബിഎസ് ഡയറക്‌ടർ അലോട്ട് ചെയ്യുന്ന സീറ്റുകൾ. സർക്കാർ കോളജുകൾ, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകൾ, സർക്കാരുമായി കരാറിലേർപ്പെടുന്ന സ്വകാര്യ സ്വാശ്രയ കോളജുകൾ എന്നിവയിൽ സർക്കാർ സീറ്റുകളുണ്ട്. 
  • ന്യൂനപക്ഷ കോളജുകളിലെ 20% സർക്കാർ സീറ്റുകൾ അതതു സമുദായത്തിലെ അപേക്ഷകരെ മെറിറ്റ് അടിസ്‌ഥാനത്തിൽ റാങ്ക് ചെയ്‌തു നികത്തും.

2. മാനേജ്‌മെന്റ് സീറ്റ്: 

  • സർക്കാർ സീറ്റ് അല്ലാത്ത സ്റ്റുകൾ മാനേജ്‌മന്റ് നേരിട്ട് നികത്തുന്നതാണ് 


സംവരണം

  • കേന്ദ്ര – സംസ്‌ഥാന സർക്കാർ നോമിനി, ഭിന്നശേഷി (സ്റ്റേറ്റ് ക്വോട്ടയിൽ 5%) വിഭാഗക്കാർക്കു പുറമേ വിമുക്‌തഭടന്മാർ, സൈനികർ, കായിക താരങ്ങൾ, എൻസിസി കെഡറ്റുകൾ, സർക്കാർ നഴ്‌സുമാർ മുതലായ വിഭാഗക്കാർക്ക് നിർദിഷ്‌ട വ്യവസ്‌ഥകളനുസരിച്ചു സീറ്റ് സംവരണമുണ്ട്. 
  • പ്രഫഷനൽ കോളജ് പ്രവേശനത്തിനുള്ള സമുദായ സംവരണ മാനദണ്ഡങ്ങളും പാലിക്കും.


അപേക്ഷാ ഫീസ് 

  • ജനറൽ 600 രൂപ
  • പട്ടികവിഭാഗക്കാർക്ക് 300


അപേക്ഷിക്കുന്ന വിധം 

അപേക്ഷ  ഓൺലൈനായി www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി  സെപ്റ്റംബർ 10 വരെ സമർപ്പിക്കാം 

  • എത്ര കോഴ്‌സിനു ശ്രമിക്കുന്നെങ്കിലും ഒറ്റ ഓൺലൈൻ അപേക്ഷ മതി. 
  • ഒന്നിലേറെ അപേക്ഷ അയച്ചാൽ പേരു നീക്കം ചെയ്യും.

സഹായങ്ങൾക്ക് ബന്ധപ്പെടുക 

  • ഫോൺ: 0471 2560363. 



Most Useful Links 



Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...