✍️ നിസാർ പെറുവാഡ്
Career counsellor & CRP, CIGI
കണക്കിൽ താല്പര്യമുള്ളവർക്ക് ചെയ്യാവുന്ന പാരാമെഡിക്കൽ കോഴ്സുകൾ :
1. ഓഡിയോളജി & സ്പീച്ച് പാതോളജി :
കേൾവി ശക്തി പരിശോധിക്കുകയും ആവശ്യമായ ശ്രവ്യ ഉപകരണങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്ന സ്പെഷ്യലിസ്റ്റാണ് ഓഡിയോളജിസ്റ്റ്.
BASLP (Bachelor of Audiology and Speech Language Pathology) എന്ന നാല് വർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കി RCI (Rehabilitation Council of India)യിൽ രജിസ്റ്റർ ചെയ്‌താൽ Speech Therapist ആയോ ഓഡിയോളജിസ്റ് ആയോ പ്രാക്ടീസ് ചെയ്യാം.
ഓഡിയോളജി യിൽ specialize ചെയ്യുന്ന പക്ഷം. BASLP ക്കാർക്ക് audiologist ആയി Australia /New Zealand എന്നിവിടങ്ങളിൽ വലിയ ഡിമാൻഡ് ആണ്.
2. Prosthetics & Orthotics :
കൃത്രിമ അവയവങ്ങളുമായി ബന്ധപ്പെട്ട പ്രായോഗിക പഠനമാണ് നാലര വർഷത്തെ BPO (Bachelor of Prosthetics & Orthotics)
തൊഴിലവസരങ്ങൾ:
കൃത്രിമ അവയവങ്ങളും ചേർത്തു കെട്ടുന്ന ഉപകാരണങ്ങളും (braces) ഉണ്ടാക്കുന്ന ബഹുരാഷ്ട്ര കമ്പനികളിൽ, ഓർത്തോ സ്പെഷ്യൽറ്റി ആശുപത്രികളിൽ .
3. ബാച്‌ലർ ഓഫ് ഒപ്ടോമെട്രി (B Optom) : കണ്ണിന്റെ കാഴ്ച ശക്തി പരിശോധിച്ചു അനുയോജ്യമായ ലെൻസ് നിർദ്ദേശിച്ചു തരുന്ന ടെക്‌നിഷ്യനാണ് ഓപ്റ്റോമേട്രിഷ്യൻ.
ഇതിനു ചേരേണ്ട കോഴ്സ് ആണ് B Optom (Bachelor of Optometry). കേരളത്തിൽ ഈ കോഴ്സിന് ബയോളജി നിബന്ധമാണെങ്കിലും പുറത്ത് നിലവാരമുള്ള പല യൂണിവേഴ്സിറ്റികളിലും പ്ലസ് ടുവിനു ബയോളജി ഇല്ലാതെ മാത്‍സ് ഉൾപ്പെട്ട സയൻസ് സ്ട്രീം ആയാൽ മതി.
ജോലി സാധ്യത:
Ophthalmologist (നേത്ര രോഗ വിദഗ്ധനായ ഡോക്ടർ) ന്റെ ക്ലിനിക്. കണ്ണട ഷോപ്പ്. ലെൻസ് ഫാക്ടറി എന്നിവിടങ്ങളിൽ. കേരളത്തിൽ കുറേ കോളേജുകളിൽ ഈ കോഴ്സ് തുടങ്ങിയതിനാൽ ഈ മേഖലയിൽ ഇപ്പോൾ സംസ്ഥാനത്തു തൊഴിലന്വേഷകരുടെ വൻ ബാഹുല്യം ഉണ്ട് എന്ന കാര്യവും അറിഞ്ഞിരിക്കുക.
4. ബിഫാം / ഫാംഡി:
മരുന്നുമായി ബന്ധപ്പെട്ട മേഖലകളിൽ താത്പര്യമുള്ളവർക്ക് 4 വർഷ ബിഫാം, 6 വർഷ ഫാംഡി എന്നീ കോഴ്സുകൾ ചെയ്യാം. ഫാംഡി കഴിഞ്ഞാൽ ക്ലിനിക്കൽ ഫാർമസിസ്റ്റാവാം.
ചികിൽസിക്കുന്ന ഡോക്ടർ രോഗനിർണയം നടത്തിക്കഴിഞ്ഞാൽ രോഗികൾക്ക് കൗൺസലിങ് നൽകുക, മരുന്നുകളുടെ പാർശ്വഫലങ്ങൾ, മരുന്നുകൾ സൂക്ഷിക്കേണ്ട വിധം എന്നിവ വിവരിക്കുക, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ എന്നിവർക്ക് മരുന്നിൻെറ ഡോസ് നിർണയിക്കുക തുടങ്ങിയവയെല്ലാമാണ് ക്ലിനിക്കൽ ഫാർമസിസ്റ്റിൻെറ ജോലി.
എന്നാൽ ഇന്ത്യയിൽ വളരെ കുറച്ചു ആശുപത്രികൾ മാത്രമാണ് ക്ലിനിക്കൽ ഫാർമസിസ്റ്റുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നത് എന്നതിനാൽ ഇത് വരെ പഠിച്ചിറങ്ങിയ ഫാംഡി ക്കാർക്ക് തങ്ങളുടെ ചെലവേറിയ നീണ്ട കാല പഠനത്തിനൊടുവിൽ അർഹിക്കുന്ന തരത്തിലുള്ള തൊഴിൽ ഇടങ്ങൾ വേണ്ടത്ര ലഭ്യമല്ല എന്ന കാര്യം ഒരു യാഥാർത്ഥ്യമായി നമ്മുടെ മുമ്പിലുണ്ട്.
കാർഷിക പഠനം
കേരളത്തിലെ കോളേജുകളിൽ നീറ്റ് (NEET) പരീക്ഷയുടെ സ്ക്കോറിന്റെ അടിസ്ഥാനത്തിൽ ബയോളജി ഒരു വിഷയമായി പഠിച്ചവരെയാണ് കൃഷി ബിരുദ (BSc agriculture) കോഴ്സ് സീറ്റിലേക്ക് സംസ്ഥാന ലിസ്റ്റിൽ നിന്നു എടുക്കുന്നത്. എന്നാൽ ഇവിടെയും മറ്റു സംസ്ഥാനങ്ങളിലെയും 15% സീറ്റുകൾ അഖിലേന്ത്യാ ക്വാട്ടയാണ്. അതിൽ പ്രവേശനം ലഭിക്കണമെങ്കിൽ ICAR നടത്തുന്ന മത്സര പരീക്ഷ പാസ്സാവണം. ആ പരീക്ഷ എഴുതാൻ പ്ലസ് ടു വിൽ ബയോളജി ഇല്ലാത്ത മാത്‍സ്, കെമിസ്ട്രി, ഫിസിക്സ് കോമ്പിനേഷൻ എടുത്ത സയൻസ് ഗ്രൂപ്പുകാർക്കും എഴുതാം.
കൂടാതെ ഇന്ത്യയിലെ അനവധി മികച്ച യൂണിവേഴ്സിറ്റികളിലും ഈ രീതി പിന്തുടരുന്നുണ്ട്.
നിസാർ പെറുവാഡ്
Career counsellor & CRP, CIGI