Trending

ക്യാമറ കൊണ്ട് കഥ പറയുന്ന ഫോട്ടോഗ്രാഫി കരിയർ



✍️മുജീബുല്ല KM



ആദ്യമേ പറയട്ടെ, ഈ മേഖല കരിയറും പാഷനുമാക്കി പുലിറ്റ്സർ സമ്മാനം നേടിയവരുണ്ട്. 

സ്വന്തം കലാ വൈഭവത്തെ ക്യാമറക്കണ്ണിലൂടെ പ്രതിഫലിപ്പിക്കുവാൻ സാധിക്കുന്ന മേഖലയാണ് ഫോട്ടോഗ്രാഫി.  

വിദ്യാഭ്യാസ യോഗ്യതയേക്കാളുപരി നൈസർഗ്ഗീകമായ കഴിവാണ്  ഈ രംഗത്താവശ്യം.  അത് കൊണ്ട് തന്നെ വ്യത്യസ്ത സ്ഥാപനങ്ങൾ വ്യത്യസ്തമായ വിദ്യാഭ്യാസ യോഗ്യതയാണ് തങ്ങളുടെ കോഴ്സുകൾക്ക് നിഷ്കർഷിച്ചിരിക്കുന്നത്.  

കലാപരമായ കഴിവും സാഹസികതയും അന്വേഷണ ത്വരയുമൊക്കെ ഉള്ളവർക്ക് തിളങ്ങുവാൻ പറ്റിയ രംഗമാണിന്ന് ഫോട്ടോഗ്രാഫി എന്നത്
.

വ്യത്യസ്തമായ ഫോട്ടോഗ്രാഫി മേഖലകൾ:

▫️പത്ര മാധ്യമങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന വാർത്താ ചിത്രങ്ങളെടുക്കുന്ന വിഭാഗമാണു ന്യൂസ് ഫോട്ടോഗ്രാഫി.  
  • പത്രപ്രവർത്തനത്തിൽ താല്പര്യമുള്ളവർക്ക് കൂടുതൽ ശോഭിക്കുവാൻ കഴിയും 
  • പത്രസ്ഥാപനങ്ങളിൽ സ്റ്റിൽ ഫോട്ടോഗ്രാഫർ, ന്യൂസ് ഏജൻസികളിൽ ഫോട്ടോഗ്രാഫർ, പബ്ലിക് റിലേഷൻ വകുപ്പിൽ ഫോട്ടോഗ്രാഫർ തുടങ്ങിയിടങ്ങളിലൊക്കെ അവസരമുണ്ട്.


▫️പരസ്യ ഏജൻസികളിലും വലിയ വലിയ ഫാഷൻ ഡിസൈനിങ്ങ് സെൻറ്ററുകളിലും തൊഴിൽ സാധ്യതയുള്ള വിഭാഗമാണു അഡ്വർടെസിങ്ങ് ആൻഡ് ഫാഷൻ ഫോട്ടോഗ്രാഫി.



▫️ഭക്ഷണ സാധനങ്ങൾ നിർമ്മിക്കുന്ന വൻകിട ബേക്കറി, ഫുഡ് പ്രോസസിങ്ങ് യൂണിറ്റുകൾ തുടങ്ങിയവയൊക്കെ ഇപ്പോൾ ഫോട്ടോഗ്രാഫർമാരെ നിയമിക്കാറുണ്ട്. ഫുഡ് ഡിസ്പ്ലേഫോട്ടോഗ്രാഫി യെന്നാണിതറിയപ്പെടുന്നത്.



▫️ഫോട്ടോഗ്രാഫിയിലെ വെല്ലുവിളിയാർന്ന രംഗമാണു വനം വന്യ ജീവി ഫോട്ടോഗ്രാഫി. അതിനാൽ തന്നെ നിരവധി തൊഴിലവസരങ്ങളുമിതിനുണ്ട്.




▫️യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, ഭൂപ്രദേശങ്ങൾ, കെട്ടിടങ്ങൾ, സ്ഥലങ്ങൾ എന്നിവയുടെ ചിത്രങ്ങൾ വിമാനത്തിലിരുന്നും അല്ലാതെയും പകർത്തുന്നതാണ് ഏരിയൽ ഫോട്ടോഗാഫി.



▫️കുറ്റാന്വേഷണത്തിന്റെ ഭാഗമായി മൃതദേഹങ്ങളുടേയും, കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങൾ തുടങ്ങിയവയുടേയുമൊക്കെ ഫോട്ടോയെടുക്കുന്നതാണു ഫോറൻസിക് ഫോട്ടോഗ്രാഫി.



▫️വൻകിട കമ്പനികൾക്ക് ബ്രോഷർ, കാറ്റലോഗുകൾ, ഡോക്യുമെന്ററികൾ  മുതലായവ തയ്യാറാക്കുന്നതിനായി കമ്പനികളുടെ ചിത്രമെടുക്കലാണ്  ഇൻഡസ്ട്രിയൽ ഫോട്ടോഗ്രാഫേഴ്സിന്റെ ജോലി.


▫️ശാസ്ത്രീയ പരീക്ഷണങ്ങൾക്കും മറ്റും ഡാറ്റാ തയ്യാറാക്കാനായുള്ള വിവര ശേഖരണമാണു സയൻറ്റിഫിക് ഫോട്ടോഗ്രാഫറുടെ ചുമതല.





▫️സിനിമയിലും സീരിയലിലും മറ്റും സീനുകളുടെ തുടർച്ച നഷ്ടമാവാതിരിക്കുവാൻ ഓരോ സീനും റെക്കോർഡ് ചെയ്യേണ്ടതുണ്ട്.  ഇത് ചെയ്യുന്നവരാണു സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫേഴ്സ്.




▫️തൊഴിൽ മാർഗ്ഗം എന്ന നിലയിൽ ഗൗരവമായി ഈ മേഖലയെ കാണുന്നവർക്ക് കൊമേഴ്സ്യൽ ഫോട്ടോഗ്രാഫിയിൽ എത്തിച്ചേരാം. \


സ്വന്തം നിലയിൽ ചിത്രങ്ങൾ എടുത്ത് വിപണനം നടത്തുന്നത് മുതൽ സ്റ്റുഡിയോ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് വേണ്ടി ഫോട്ടോ എടുക്കുന്നതും ഈ വിഭാഗത്തിൽപ്പെടും.  +2 വാണു സാധാരണ അടിസ്ഥാന യോഗ്യത.

▫️സ്വന്തമായി ചിത്രങ്ങളെടുത്ത് പത്ര സ്ഥാപനങ്ങളിലും മറ്റും വിപണനം നടത്തുന്നവരാണു ഫ്രീലാൻസ് ഫോട്ടോഗ്രാഫേഴ്സ്



▫️വിവാഹ പാർട്ടികൾ, ബർത്ത്ഡേ പാർട്ടികൾ, വലിയ സമ്മേളനങ്ങൾ, സ്റ്റേജ് ഷോകൾ തുടങ്ങിയവയുടെയൊക്കെ ഫോട്ടോയെടുക്കുന്നവരാണു ഇവന്റ് ഫോട്ടോഗ്രാഫേഴ്സ്




ഫോട്ടോഗ്രാഫി പഠിപ്പിക്കുന്ന സ്ഥാപനങ്ങളെ വിശദമായി പരിചയപ്പെടുത്തുന്നു


🔰പ്ര​ധാ​ന പ​ഠ​ന​ കേ​ന്ദ്ര​ങ്ങ​ൾ

▪️ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഡി​ജി​റ്റ​ൽ ആ​ർ​ട്ട്​ ആ​ൻ​ഡ്​ ആ​നി​മേ​ഷ​ൻ, കൊ​ൽ​ക്ക​ത്ത:

  • ബി.​എ​സ്​​സി ഇ​ൻ ഫി​ലിം ആ​ൻ​ഡ്​ ഫോ​​ട്ടോ​ഗ്ര​ഫി (മൂ​ന്നു വ​ർ​ഷം) 
  • പി.​ജി ഡി​പ്ലോ​മ ഇ​ൻ ഫി​ലിം ആ​ൻ​ഡ്​ ഫോ​​ട്ടോ​ഗ്ര​ഫി (ഒ​രു​വ​ർ​ഷം)
  • ഡി​പ്ലോ​മ ഇ​ൻ ഫി​ലിം ആ​ൻ​ഡ്​ ഫോ​​ട്ടോ​ഗ്ര​ഫി (ഒ​രു​വ​ർ​ഷം)
  • www.iidaaindia.com 


▪️ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു ആ​ർ​ക്കി​ടെ​ക്​​ച​ർ ആ​ൻ​ഡ്​ ഫൈ​ൻ ആ​ർ​ട്​​സ്​ 
യൂ​നി​വേ​ഴ്​​സി​റ്റി, ഹൈ​ദ​രാ​ബാ​ദ്​

  • ബി.​എ​ഫ്.​എ ഫോ​​ട്ടോ​ഗ്ര​ഫി ആ​ൻ​ഡ്​ വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ (നാ​ലു​ വ​ർ​ഷം)
  • എം.​എ​ഫ്.​എ ഫോ​​ട്ടോ​ഗ്ര​ഫി ആ​ൻ​ഡ്​ വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ (ര​ണ്ടു​​ വ​ർ​ഷം) 
  • യോ​ഗ്യ​ത: ബി.​എ​ഫ്.​എ ഇ​ൻ ഫോ​​ട്ടോ​ഗ്ര​ഫി


▪️ഏ​ഷ്യ​ന്‍ അ​ക്കാ​ദ​മി ഓ​ഫ് ഫി​ലിം ആ​ന്‍ഡ് ടെ​ലി​വി​ഷ​ന്‍, നോ​യ്ഡ

  • കോ​ഴ്‌​സു​ക​ള്‍: 
  • ബി.​എ ഫോ​ട്ടോ​ഗ്ര​ഫി (മൂ​ന്നു​ വര്‍ഷം) 
  • എം.​എ ഫോ​ട്ടോ​ഗ്ര​ഫി (ര​ണ്ടു​വ​ര്‍ഷം) 
  • ഡി​പ്ലോ​മ, പി.​ജി ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ള്‍ (ഒ​രു വ​ര്‍ഷം), 
  • മൂ​ന്നു മാ​സ​ത്തെ ഹ്ര​സ്വ​കാ​ല കോ​ഴ്‌​സു​ക​ളും ല​ഭ്യം.
  • https://aaft.com/


▪️സെ​ൻ​റ​ര്‍ ഫോ​ര്‍ റി​സ​ര്‍ച് ഇ​ന്‍ ആ​ര്‍ട്‌​സ് ഓ​ഫ് ഫി​ലിം ആ​ന്‍ഡ് ടെ​ലി​വി​ഷ​ന്‍ ഡ​ല്‍ഹി

  • പി.​ജി ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ള്‍
  • ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ള്‍
  • https://www.craftfilmschool.com/


▪️ജാ​മി​അ മി​ല്ലി​യ്യ ഇ​സ്‌​ലാ​മി​യ്യ, ഡ​ല്‍ഹി 
  • സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ഫോ​ട്ടോ​ഗ്ര​ഫി  (പാ​ർ​ട്ട്​​ടൈം സ്വാ​ശ്ര​യ കോ​ഴ്‌​സ് 20 സീ​റ്റ്)
  • സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ഫോട്ടോ​ഗ്ര​ഫി  (സെ​ല്‍ഫ് / പാ​ർ​ട്ട്​​ടൈം)
  • https://www.jmi.ac.in


▪️ ഉ​സ്മാ​നി​യ സ​ര്‍വ​ക​ലാ​ശാ​ല  ഹൈ​ദ​രാ​ബാ​ദ് 
  • ബി.​എ​ഫ്.​എ ഫോ​ട്ടോ​ഗ്ര​ഫി (മൂ​ന്നു വ​ര്‍ഷം)
  • https://www.osmania.ac.in/


▪️ഉ​ത്ക​ല്‍ സ​ര്‍വ​ക​ലാ​ശാ​ല ഭു​വ​നേ​ശ്വ​ര്‍ 
  • ഡി​പ്ലോ​മ, പി.​ജി ഡി​പ്ലോ​മ, സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സു​ക​ള്‍.
  • https://www.utkaluniversity.nic.in/


▪️പു​ണെ സ​ര്‍വ​ക​ലാ​ശാ​ല 
  • ഡി​പ്ലോ​മ, പി.​ജി ഡി​പ്ലോ​മ, സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സു​ക​ള്‍.
  • http://www.unipune.ac.in/


▪️അ​ക്കാ​ദ​മി ഓ​ഫ് ഫോ​ട്ടോ​ഗ്ര​ഫി കൊല്‍ക്ക​ത്ത: 
  • സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ഫ​ണ്ട​മെ​ൻ​റ​ൽ​സ്  ഓ​ഫ് ഫോ​ട്ടോ​ഗ്ര​ഫി (ഒ​രു​മാ​സം) 
  • സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ അ​ഡ്വാ​ന്‍സ്ഡ് ഡി​ജി​റ്റ​ല്‍ ഫോ​ട്ടോ​ഗ്ര​ഫി (ആ​റു​മാ​സം) 
  • സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ബേ​സി​ക്‌​സ് ഓ​ഫ് ഫോ​ട്ടോ​ഗ്ര​ഫി (ര​ണ്ടു​മാ​സം) 
  • സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ഡി​ജി​റ്റ​ല്‍ ഫോ​ട്ടോ​ഗ്ര​ഫി  (അ​ഞ്ച് ആ​ഴ്ച)
  • http://napkolkata.co.in/


🔰കേ​ര​ള​ത്തി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ൾ

▪️സെ​ൻ​റ​ര്‍ ഫോ​ര്‍ ഡെ​വ​ല​പ്‌​മെ​ൻ​റ്​ ഓ​ഫ് ഇ​മേ​ജി​ങ് ടെ​ക്‌​നോ​ള​ജി (സി-​ഡി​റ്റ്)  തി​രു​വ​ന​ന്ത​പു​രം: 
  • സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ഡി​ജി​റ്റ​ല്‍ ഫോ​ട്ടോ​ഗ്ര​ഫി (അ​ഞ്ച് ആ​ഴ്ച)
  • https://www.cdit.org/


▪️കെ​ല്‍ട്രോ​ണ്‍ ട്രെ​യി​നി​ങ്‌ സെ​ൻ​റ​ര്‍  തി​രു​വ​ന​ന്ത​പു​രം 
  • ഡി​പ്ലോ​മ ഇ​ന്‍ ഫോ​ട്ടോ​ഗ്ര​ഫി (ആ​റു​മാ​സം , യോഗ്യത -പ്ല​സ്ടു) 
  • സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ഫോ​ട്ടോ​ഗ്ര​ഫി (മൂ​ന്നു​മാ​സം, യോ​ഗ്യ​ത -എ​സ്.​എ​സ്.​എ​ല്‍.​സി)
  • https://ksg.keltron.in/


▪️നി​യോ ഫി​ലിം സ്​​കൂ​ൾ കൊ​ച്ചി
  • ഡി​പ്ലോ​മ ഇ​ൻ ഡി​ജി​റ്റ​ൽ ഫോ​​ട്ടോ​ഗ്ര​ഫി (ആ​റ്​ മാ​സം)
  • http://www.neofilmschool.com/


▪️കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി, കാ​ക്ക​നാ​ട്​
  • സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇ​ൻ ഫോ​​ട്ടോ ജേ​ണ​ലി​സം  (മൂ​ന്നു​​മാ​സം)


▪️ ക്രിയേറ്റീവ് ഹട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രാഫി, കോട്ടയം
  • ഒരു വർഷം നീണ്ടു നിൽക്കുന്ന ഡിപ്ളോമ കോഴ്സുകൾ
  • ആർട് ഓഫ് ഫോട്ടോഗ്രാഫി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ഫാഷൻ ഫോട്ടോഗ്രാഫി ട്രാവൽ ഫോട്ടോഗ്രാഫി പ്രൊഡക്ട് ഫോട്ടോഗ്രാഫി, ഫോട്ടോ ജേർണലിസം എന്നീ വിഷയങ്ങളിൽ നടത്തുന്നു.


✍️മുജീബുല്ല KM
സിജി ഇൻറർനാഷനൽ കരിയർ ടീം

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...