ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്‌സി/ജൈന സമുദായങ്ങളിൽപ്പെട്ട +1 മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം നൽകുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് 2021-22 വർഷത്തിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
വിദ്യാർത്ഥികൾക്ക് നിശ്ചയിക്കപ്പെട്ട വ്യവസ്ഥകൾക്ക് വിധേയമായി www.scholarships.gov.in നാഷണൽ കോളർഷിപ്പ് പോർട്ടൽ എന്ന വെബ് പേജ് മുഖാന്തിരം 2021 നവംബർ 30 -ാം തീയതി വരെ പോസ്റ്റ് മെട്രിക്സ്കോ ളർഷിപ്പിനായി ഓൺലൈൻ അപേക്ഷകൾ (ഫ്രഷ് / റിന്യൂവൽ) സമർപ്പിക്കാവുന്നതാണ്.
ഓൺലൈനായല്ലാതെ സമർപ്പിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്കോളർഷിപ്പിന് പരിഗണിക്കുന്നതല്ല..
സ്കോളർഷിപ്പ് സംബന്ധിച്ച പൊതുവായ വ്യവസ്ഥകൾ
1) അപേക്ഷകർ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം ക്രിസ്ത്യൻ സിഖ്/ബുദ്ധ/പാർസി/ജൈന സമുദായങ്ങളിലൊന്നിൽ ഉൾപ്പെട്ടവരായിരിക്കണം.
2) - അപേക്ഷകർ താഴെപറയുന്ന കോഴ്സകളിലൊന്നിലെ വിദ്യാർത്ഥിയും തൊട്ട് മുൻവർഷത്തെ ബോർഡ് യൂണിവേഴ്സിറ്റി പരീക്ഷയിൽ 50% ത്തിൽ കുറയാത്ത മാർക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചവരും ആയിരിക്കണം.
- (1) ഗവൺമെന്റ്/എയ്ഡഡ് / അംഗീകൃത അൺഎയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർസെക്കന്ററി ഡിപ്ലോമ/ബിരുദം/ബിരുദാനന്തരബിരുദം/എം.ഫിൽ/പി.എച്ച്.ഡി കോഴ്സകൾക്ക് പഠിക്കുന്നവർ
- (i) എൻ.സി.വി.ടി യിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ/ഐ.ടി.സി സെന്ററുകളിലെയും ടെക്നിക്കൽ /വൊക്കേഷണൽ സ്കൂളുകളിലെയും സെക്കണ്ടറി തത്തുല്യ കോഴ്സുകളിൽ പഠിക്കുന്നവർ
- (iii) മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന്റെ പരിധിയിൽ വരാത്ത കാഴ്ചകളിൽ പഠിക്കുന്നവർ.
3) കോഴ്സിന്റെ മുൻവർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾ മുൻവർഷത്തെ രജിസ്ട്രേഷൻ ഐ.ഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കേണ്ടതാണ്.
4)അപേക്ഷകരുടെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
5)അപേക്ഷകർ മറ്റ് സ്കോളർഷിപ്പുകളോ സ്റ്റൈപ്പന്റേം കൈപ്പറ്റുന്നവർ ആയിരിക്കരുത്
6)അപേക്ഷകർക്ക് ഐ.എഫ്.എസ്.സി കോഡുള്ള നാഷണലൈസ്ഡ് ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിൽ ഏതെങ്കിലും ഒന്നിൽ സ്വന്തം പേരിൽ ആക്ടീവായ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
7) കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കേരളത്തിലെ വിദ്യാർത്ഥികൾ കേരളം Domicile ആയി തിരഞ്ഞെടുത്ത്ഒാൺലൈൻ ആയി അപേക്ഷിക്കേണ്ടതാണ്.
8)ഒരേ കുടുംബത്തിൽപ്പെട്ട രണ്ടിൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നതല്ല.
9)അപേക്ഷകർക്ക് നിർബന്ധമായും സ്ഥിരമായ ഒരു മൊബൈൽ നമ്പർ ഉണ്ടായിരിക്കണം.
10) വിദ്യാർത്ഥികൾക്ക് നിർബന്ധമായും ആധാർ നമ്പർ ഉണ്ടായിരിക്കേണ്ടതും ഇത് ബാങ്ക്അ ക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതുമാണ്.
രണ്ട് തരം അപേക്ഷകൾ
- ഫ്രഷ്, റിന്യൂവൽ എന്നിങ്ങനെ രണ്ട തരം അപേക്ഷകൾ ഉണ്ട്
- ഒന്നാം വർഷ വിദ്യാർത്ഥികളും കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിക്കാത്തവരും ഫ്രഷ് അപേക്ഷയാണ് സമർപ്പിക്കേണ്ടത്
- കോഴ്‌സിന്റെ മുൻവർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ മുൻവർഷത്തെ രജിസ്ട്രേഷൻ ഐ.ഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കണം.
അപേക്ഷ സർപ്പണം
- ഫ്രഷ്, റിന്യൂവൽ അപേക്ഷകൾ www.scholarships.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്ലൈനായി അപേക്ഷിക്കണം
- കഴിഞ്ഞ വർഷം അപേക്ഷിച്ചവർ വെബ്സൈറ്റിൽ യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്ത അപേക്ഷ പുതുക്കണം
- പുതിയ അപേക്ഷകർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കണം
അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ:
താഴെപ്പറയുന്ന രേഖകൾ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതും ആയതിന്റെ പകർപ്പ് വിദ്യാഭ്യാസ സ്ഥാപന ഓഫീസിൽ നൽകേണ്ടതുമാണ്.
- വിദ്യാർത്ഥിയുടെ ഫോട്ടോ.
- ഇൻസ്റ്റിറ്റ്യൂഷൻ നൽകുന്ന വെരിഫിക്കേഷൻ ഫോം.
- വരുമാന സർട്ടിഫിക്കറ്റ്: കുടുംബ വാർഷിക വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ പകർപ്പ് (നിയമം അനുശാസിയ്ക്കുന്ന കാലാവധിയ്ക്കുള്ളിലെ) സ്വയം സാക്ഷ്യപ്പെടുത്തിയ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, 18 വയസ് പൂർത്തിയാക്കാത്തവർ രക്ഷിതാവ് സാക്ഷ്യപ്പെടുത്തണം
- അവസാന യോഗ്യതാ പരീക്ഷയിൽ 50% മാർക്കിൽ കൂടുതൽ ലഭിച്ചത്തിന്റെ സർട്ടിഫിക്കറ്റ്
- നിലവിലെ വർഷത്തത്തെ കോഴ്‌സ് ഫീസ് രസീത്
- വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ട് നമ്പറും IFSC കോഡ് നമ്പറും
- റെസിഡൻഷ്യൽ / ഡൊമൈസൽ സർട്ടിഫിക്കറ്റ്.
- വിദ്യാർത്ഥിയുടെ ആധാർ നമ്പറും ആധാർ ലഭ്യമല്ലെങ്കിൽസ്കൂൾ / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ബോണഫൈഡ് വിദ്യാർത്ഥി സർട്ടിഫിക്കറ്റും
- ഇതര സംസ്ഥാനത്താണ് പഠിക്കുന്നതെങ്കിൽ സ്കൂൾ / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ബോണഫൈഡ് സ്റ്റുഡന്റ് സർട്ടിഫിക്കറ്റ്
- സ്കോളർഷിപ്പ് പുതുക്കുകയാണെങ്കിൽ (Renewal) കഴിഞ്ഞ വർഷത്തിൽ 50% മാർക്ക് നേടിയത്തിന്റെ മാർക് ലിസ്റ്റ്
ഓൺലൈൻ അപേക്ഷയിലെ വിവരങ്ങളിലും വിദ്യാർത്ഥികൾ തങ്ങളുടെ ഇൻസ്റ്റിറ്റ്യൂഷൻസിൽ സമർപ്പിക്കുന്ന പ്രിന്റൗട്ടിലെയും അനുബന്ധ രേഖകളുടെ പകർപ്പുകളിലേയും വിവരങ്ങളിൽ വ്യത്യാസം ഉണ്ടാകരുത്.