കേന്ദ്ര സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വഴി ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് നവംബർ 15 വരെ അപേക്ഷിക്കാം.
സര്‍ക്കാര്‍, എയ്ഡഡ്, അംഗീകാരമുള്ള പ്രൈവറ്റ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
യോഗ്യത
- അപേക്ഷകരായ കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവായിരിക്കണം.
- മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ അന്‍പത് ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത.
- എന്നാല്‍ ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് മാര്‍ക്ക് നിബന്ധന ബാധകമല്ല.
- ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്.
അപേക്ഷ സമർപിക്കാൻ ആവശ്യമായ രേഖകൾ
- മാർക് ലിസ്റ്റ് (കഴിഞ്ഞ വർഷം പഠിച്ച സ്ക്കൂളിൽ നിന്ന് വാങ്ങുക)
- ആധാർ കാർഡ്
- ബാങ്ക്പാ സ് ബുക്ക്
- വരുമാന സർട്ടിഫിക്കറ്റ് (വാർഷിക വരുമാനം 1 ലക്ഷത്തിന് കൂടാൻ പാടില്ല) വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് നിർബന്ധം ആണ്
- ഇതര സംസ്ഥാനത്തിലെ കുട്ടികളാണെങ്കിൽ Bonafide സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം
- ഫ്രഷ് അപേക്ഷ സമർപ്പിക്കുന്നവർ രക്ഷിതാവിന്റെ മെബൈൽ കയ്യിൽ കരുതുക
- റിനിവേൽ ആണെങ്കിൽ കഴിഞ്ഞവർഷത്തെ അപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡും ഉണ്ടെങ്കിൽ കൈയിൽ കരുതുക
അപേക്ഷിക്കുന്ന വിധം
- www.scholerships.gov.in എന്ന വെബൈ്‌സറ്റ് വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
- സ്‌കോളര്‍ഷിപ്പിന് ആദ്യമായി അപേക്ഷിക്കുന്നവര്‍ പുതിയ അപേക്ഷയും കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചലര്‍ പുതുക്കല്‍ അപേക്ഷയുമാണ് സമര്‍പ്പിക്കേണ്ടത്.
- പുതുതായി അപേക്ഷിക്കുന്നവര്‍ അപേക്ഷ ഫൈനല്‍ സബ്മിഷന്‍ നടത്തുന്നതിന് മുന്‍പ് സ്‌കൂള്‍ വെരിഫിക്കേഷന്‍ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പ്രധാനാധ്യാപകന്റെ സാക്ഷ്യപ്പെടുത്തലിന് ശേഷം സൈറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
കഴിഞ്ഞ വർഷം അപേക്ഷ സമർപ്പിച്ചവരാണെങ്കിൽ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കുട്ടിയുടെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകി രജിസ്റ്റർ നമ്പർ കണ്ടെത്താം "No Record Found" എന്നാണ് കാണിക്കുന്നതെങ്കിൽ Fresh ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. Click Here
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- കുട്ടിയുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.
- ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകരുടെ പേരിലെ അക്ഷരങ്ങള്‍ ആധാര്‍ രേഖയിലും, ബാങ്ക് രേഖയിലും, സ്‌കൂള്‍ രേഖയിലും ഒരേപോലെയാണെന്ന് ഉറപ്പ് വരുത്തണം.
- അവ്യക്തവും അപൂര്‍ണവും തെറ്റായതുമായ അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക നഷ്ടപ്പെടും.
- അപേക്ഷ സമര്‍പ്പിക്കാന്‍ മൊബൈല്‍ ഫോണ്‍ നിര്‍ബന്ധമാണ്.
Help Line :
- 0471-2328438
- 496304015
- 8330818477