കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ബിരുദബിരുദാനന്തര കോഴ്സുകൾക്ക് സീറ്റ് വർധിപ്പിക്കാൻ ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവായി.
- 2021-22 അക്കാദമിക വർഷത്തിൽ ബിരുദ കോഴ്സുകൾക്ക് പരമാവധി 70 സീറ്റുവരെ വർധിപ്പിക്കാം.
- സയൻസ് വിഷയങ്ങൾക്ക് 25 സീറ്റ് എന്ന പരിധിയിലും ആർട്സ്, കൊമേഴ്സ് വിഷയങ്ങൾക്ക് 30 സീറ്റ് എന്ന പരിധിയിലും ബിരുദാനന്തരബിരുദ കോഴ്സുകളിൽ സീറ്റ് വർധിപ്പിക്കും.
- അധിക സീറ്റ് വേണമോയെന്ന് കോളേജുകൾക്ക് തീരുമാനിക്കാമെന്നും ഉത്തരവിൽ പറയുന്നു.
സർവകലാശാലകൾ എത്രയും വേഗം കോളേജുകളുടെ സൗകര്യമനുസരിച്ചും നിലവിലുള്ള നിയമപ്രകാരവും സർക്കാരിന് ബാധ്യതയുണ്ടാകാത്തവിധത്തിലും അധികസീറ്റുകൾ ഈ അക്കാദമിക വർഷം തന്നെ അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Tags:
EDUCATION