കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. എല്ലാ കോളേജുകളും അടുത്ത മാസം ഒന്നു മുതല്‍ തുറക്കും. അടഞ്ഞു കിടക്കുന്ന വിദ്യാലയങ്ങള്‍ തുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
സെപ്റ്റംബര്‍ ഒന്നു മുതല്‍ തമിഴ്നാട്ടിലെ സ്കൂളുകളില്‍ ക്ലാസുകള്‍ പുന:രാരംഭിക്കും.
9 മുതല്‍ 12 വരെ ക്ലാസുകളില്‍ മാത്രമേ ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ ആരംഭിക്കൂ. ആഗസ്റ്റ് 16 മുതല്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ തുറക്കാനും തീരുമാനമായി.
Tags:
EDUCATION