ഒക്ടോബറിൽ നടക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്കുള്ള ഓൺലൈൻ അപേക്ഷ നടപടിക്രമങ്ങൾ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചു. സെപ്തംബർ അഞ്ച് വരെ അപേക്ഷിക്കാം.
UGC NET ഡിസംബർ 2020 സെഷൻ പരീക്ഷ ജൂൺ 2021 സെഷൻ പരീക്ഷയുമായി ലയിപ്പിക്കാൻ തീരുമാനിച്ചു. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, ഈ രണ്ട് പരീക്ഷകളും ഇപ്പോൾ 2021 ഒക്ടോബർ 6 മുതൽ 2021 ഒക്ടോബർ 11 വരെ നടത്തും.
കോവിഡ് -19 ന്റെ മാരകമായ രണ്ടാം തരംഗം കാരണം 2020 ഡിസംബർ സെഷനും 2021 ജൂണിലേക്കുള്ള അപേക്ഷാ പ്രക്രിയയും വൈകിയതിനാൽ പരീക്ഷകൾ ഒരുമിച്ച് നടത്താമെന്ന് തീരുമാനിച്ചതായി എൻടിഎ അറിയിച്ചു
പരീക്ഷാ രീതി
പരീക്ഷ ഒക്ടോബർ ആറിന് ഓൺലൈൻ മോഡിൽ ആരംഭിക്കും. രണ്ട് ഷിഫ്റ്റുകളിലായിട്ടായിരിക്കും പരീക്ഷ നടക്കുക
- രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെയും
- വൈകുന്നേരം മൂന്ന് മണി മുതൽ ആറ് മണി വരെയും ആയിരിക്കും.
2020 ഡിസംബർ സൈക്കിളിലെ യു.ജി.സി നെറ്റിന് രജിസ്റ്റർ ചെയ്തിട്ടും അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും കഴിയും.
പരീക്ഷാഫീസ് അടക്കേണ്ട അവസാന തീയതി സെപ്തംബർ 6
യുജിസി നെറ്റ് അല്ലെങ്കിൽ എൻടിഎ-യുജിസി-നെറ്റ് എന്നും അറിയപ്പെടുന്ന നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്, ഇന്ത്യൻ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ, കൂടാതെ/അല്ലെങ്കിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് അവാർഡ് എന്നിവയ്ക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതിനുള്ള ഒരു പരീക്ഷയാണ്.
ഒക്ടോബറിൽ നടക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷാ നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞതായി വ്യക്തമാക്കുന്ന വിജ്ഞാപനവും എൻടിഎ പുറത്തിറക്കി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ugcnet.nta.nic.in, nta.ac.in എന്നിവ സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷയുടെ അവസാന തീയതി 2021 സെപ്റ്റംബർ 5 ആണ്.