Trending

എൻജിനിയറിങ് വിദ്യാർഥികളുടെ അഭിരുചിയും കഴിവും വിലയിരുത്താൻ CII - iPATE : അപേക്ഷ നവംബർ 30 വരെ



എൻജിനിയറിങ് വിദ്യാർഥികളുടെ അഭിരുചിയും കഴിവും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി ഐ ഐ) നടത്തുന്ന ഇൻഡസ്ട്രിയൽ പ്രൊഫിഷ്യൻസി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഫോർ എൻജിനിയേഴ്സിന് (CII - iPATE ) നവംബർ 30 വരെ അപേക്ഷിക്കാം.

 തൊഴിൽ തേടുന്നവർ നിർബന്ധമായും അഭിമുഖീകരിക്കേണ്ട ഒരു പരീക്ഷയല്ലിത്. തൊഴിൽ റിക്രൂട്ട്മെന്റ് പരീക്ഷയുമല്ല.  തങ്ങളുടെ മികവ് വ്യവസായമേഖല തിരിച്ചറിയണമെന്നുള്ളവർക്ക് അഭിമുഖീകരിക്കാം. 

ബി ഇ/ബി ടെക്, എൻജിനിയറിങ് ടെക്നോളജി ഡിപ്ലോമ; ബി ആർക്; ബി ടെക് നേവൽ ആർക്കിടെക്ചർ; ബി പ്ലാനിങ്. ഈ കോഴ്സക ളിലെ അവസാന വർഷ വിദ്യാർഥി കൾക്കും പ്രവൃത്തിപരിചയം ഉള്ള എൻജിനിയർമാർ എന്നിവർക്കും അപേക്ഷിക്കാം. 

പ്രായപരിധിയില്ല. 

മൂന്നുമണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ അടിസ്ഥാനമാക്കിയ പരീക്ഷ ആയിരിക്കും. 

കോഗ്നിറ്റീവ്, പ്രൊഫഷണൽ, ടെക്നിക്കൽ എബിലിറ്റീസ് എന്നീ മൂന്നു ഭാഗങ്ങളിൽ നിന്നായി ഒരു മാർക്കു വീതമുള്ള 100 ചോദ്യങ്ങളായിരിക്കും ഉണ്ടാകുക (വിശദമായ സിലബസ് സൈറ്റിൽ ലഭ്യമാണ്). 

യോഗ്യതയ്ക്ക് മൊത്തം 30 ശതമാനം മാർക്ക് നേടണം. 

സെക്ഷണൽ കട്ട് ഓഫ് ഇല്ല. 

ഐപാറ്റ് സ്കോറിന് മൂന്ന് വർഷത്തെ സാധുതയുണ്ട്. 

എത്രതവണ വേണമെങ്കിലും ഒരാൾക്ക് ഐപാറ്റ് അഭിമുഖീകരിക്കാം. 

കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്ത പുരം, തൃശ്ശൂർ എന്നിവയാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ. 

അപേക്ഷിക്കാൻ www.ipate.in സന്ദർശിക്കുക. 



Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...