Trending

CTET പരീക്ഷ ഡിസംബർ 16മുതൽ; ഒക്ടോബർ 19വരെ അപേക്ഷിക്കാം



കേന്ദ്ര സ്കൂൾ അധ്യാപക നിയമനത്തിനുള്ള ദേശീയ യോഗ്യത പരീക്ഷയായ “സിടെറ്റ്’ ഡിസംബർ 16മുതൽ ജനുവരി 13വരെ നടക്കും. 

ഒന്നു മുതൽ 8വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷയാണിത്.

കേന്ദ്രീയ, നവോദയ വിദ്യാലയങ്ങൾ അടക്കമുള്ള എല്ലാ സ്കൂളുകളിലെയും നിയമനത്തിനായി സിബിഎസ്ഇ നടത്തുന്ന യോഗ്യത പരീക്ഷയാണ് സിടെറ്റ്.

 http://ctet.nic.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 19വരെ അപേക്ഷിക്കാം. ഫീസ് അടക്കാനുള്ള സമയം ഒക്ടോബർ 20 വൈകിട്ട് 3.30 വരെയാണ്. 

പരീക്ഷാഫലം 2022ഫെബ്രുവരി 15ന് പ്രസിദ്ധീകരിക്കും.


പരീക്ഷ 

പരീക്ഷയിൽ 60 ശതമാനം എങ്കിലും മാർക്കുള്ളവർക്ക് സിടെറ്റ് യോഗ്യത സർട്ടിഫിക്കറ്റ് അനുവദിക്കും. 

ഇംഗ്ലിഷിലും ഹിന്ദിയിലുമാണ് പരീക്ഷ നടക്കുക. 

ഭാഷ വിഭാഗത്തിൽ മലയാളം ഉൾപ്പെടെ 20 ഭാഷകളുണ്ടാകും. 


പരീക്ഷ കേന്ദ്രങ്ങൾ 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ലക്ഷദ്വീപിലെ കവരത്തി തുടങ്ങിയ സ്ഥലങ്ങളിൽ അടക്കം രാജ്യത്ത് 318 പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്.


കംപ്യൂട്ടർ ഉപയോഗിച്ചുള്ള ഓൺലൈൻ ടെറ്റ് പരിശീലിക്കാൻ കേരളത്തിൽ 14 ജില്ലകളിലുമുള്ള കേന്ദ്രങ്ങൾ ഉണ്ട്. ഈ കേന്ദ്രങ്ങളുടെ വിവരവും പരീക്ഷയുടെ സിലബസും വെബ്സൈറ്റിലുണ്ട്. 

എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളിലെ നിയമനങ്ങൾക്ക് അടക്കം സിടെറ്റ് പരിഗണിക്കും.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...