നാഷണൽ ടെസ്റ്റിംഗ് ഏജൻസി, NTA DUET 2021 പരീക്ഷാ തീയതികൾ പ്രസിദ്ധീകരിച്ചു.
യുജി, പിജി, എംഫിൽ/പിഎച്ച്ഡി കോഴ്സുകൾക്കായി ഡൽഹി സർവകലാശാല പ്രവേശന പരീക്ഷ സെപ്റ്റംബർ 26, 27, 28, 29, 30, 2021 ഒക്ടോബർ 1 തീയതികളിൽ നടത്തും.
ഉദ്യോഗാർത്ഥികൾക്ക് NTA യുടെ ഔദ്യോഗിക സൈറ്റിൽ അറിയിപ്പ് പരിശോധിക്കാവുന്നതാണ്.
പ്രവേശന പരീക്ഷ
കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് മോഡിൽ മാത്രമേ പരീക്ഷ നടത്തൂ.
പ്രവേശന പരീക്ഷ മൂന്ന് സ്ലോട്ടുകളിലായി നടക്കും-
- ആദ്യ സ്ലോട്ട് രാവിലെ 8 മുതൽ 10 വരെ,
- രണ്ടാമത്തെ സ്ലോട്ട് ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെ,
- മൂന്നാം സ്ലോട്ട് എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ രാത്രി 7 വരെ
ബിരുദ പ്രവേശനത്തിന് അപേക്ഷിച്ചത് 4.38 ലക്ഷംപേർ
ഡൽഹി സർവകലാശാല ബിരുദ പ്രവേശനത്തിനായി രജിസ്റ്റർ ചെയ്തത് 4.38 ലക്ഷത്തിൽപ്പരം വിദ്യാർഥികൾ. ഓഗസ്റ്റ് രണ്ടിന് ആരംഭിച്ച ഓൺലൈൻ രജിസ്ട്രേഷൻ 31ന് രാത്രി 11.59ന് അവസാനിച്ചിരുന്നു.
4,38,696 വിദ്യാർഥികളാണ് അപേക്ഷിച്ചത്. സർവകലാശാലയുടെ 63 കോളജുകളിലായുള്ള 70,000 സീറ്റുകളിലേക്കാണ് വിദ്യാർഥികൾ അപേക്ഷിച്ചത്.
ആദ്യ കട്ടോഫ് ലിസ്റ്റ് ഒക്ടോബർ ഒന്നിന് പ്രസിദ്ധീകരിച്ചേക്കും.