Trending

A + ജേതാക്കൾക്ക് പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് : ഓൺലൈൻ രെജിസ്ട്രേഷൻ 20/ 10/2021 വരെ

 


 സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിച്ച് എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി, പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.


കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 

സ്‌കോളര്‍ഷിപ്പ് തുക 10,000 രൂപയാണ്. 


ബി.പി.എല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കും. 

ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള എ.പി.എല്‍ വിഭാഗത്തെയും പരിഗണിക്കും. 

ഒറ്റ തവണ ലഭിക്കുന്ന എക്‌സലൻസി അവാർഡ് ആയതിനാൽ മറ്റേത് സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബവാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. 

അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. 

ഓണ്‍ലൈനായി അപേക്ഷിക്കേണ്ട  അവസാന തീയതി:  20/ 10/2021


 

✅ ആവശ്യമുള്ള രേഖകൾ:

  • ▪️SSLC / +2 / VHSE തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പി.
  • ▪️ബാങ്ക് പാസ്ബുക്കിന്റെ കോപ്പി.
  • ▪️ആധാർ കാർഡിന്റെ കോപ്പി.
  • ▪️ജാതി / വരുമാനം / നാറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ.
  • ▪️റേഷൻ കാർഡിന്റെ കോപ്പി.


✅ അപേക്ഷിക്കേണ്ട രീതി:

  • 1. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ Scholarship - Prof. Joseph Mundassery Scholarship (PJMS) ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • 2. Apply online - ൽ ക്ലിക്ക് ചെയ്യുക.
  • 3. മറ്റു സ്കോളർഷിപ്പിനായി മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിൻറെ  വിവരങ്ങൾ വച്ച് candidate login ചെയ്യുക.
  • 4. Online - enos BIGOJA, Moolw0lm,&condo ellom User ID & Password  ഉപയോഗിച്ചു login ചെയ്ത് Photo, Signature, Certificate തുടങ്ങിയവ upload ചെയ്യുക.
  • 5. സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിച്ചതിനുശേഷം View/ Print Application ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് എടുക്കുക.


കൂടുതല്‍ വിവരങ്ങള്‍ക്ക്: 

04712300524.


Most Useful Links 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...