Trending

K-TET: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു




കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഉത്തരസൂചിക ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 

  • 🔳 പ്രൊവിഷണൽ കീയാണ് ഇപ്പോൾ വന്നിരിക്കുന്നത്. 
  • 🔳 ഇതിന് പിന്നാലെ അന്തിമ ഉത്തരസൂചികയും ഫലവും പ്രസിദ്ധീകരിക്കും.

 
ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെയാണ് കെ-ടെറ്റ് പരീക്ഷ നടത്തിയത്. 

കാറ്റഗറി 1, കാറ്റഗറി 2, കാറ്റഗറി 3, കാറ്റഗറി 4 പരീക്ഷകളുടെ ഉത്തരസൂചികയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ പഠിപ്പിക്കാൻ കെ-ടെറ്റ് യോഗ്യതയുണ്ടായിരിക്കണം.

പ്രൊവിഷണൽ ഉത്തര സൂചികയിൻമേൽ സെപ്റ്റംബർ 23ന് വൈകുന്നേരം 5 വരെ പരാതികൾ ബോധിപ്പിക്കാൻ സമയമുണ്ട്. 

ഉത്തരസൂചിക കാണാൻ ആദ്യം keralapareekshabhavan.in സന്ദർശിക്കുക. 
വെബ്സൈറ്റിലെ latest news വിഭാഗത്തിൽ KTET ANSWER KEY MAY 2021 CATEGORY- I CATEGORY- II CATEGORY- III CATEGORY- IV എന്ന ലിങ്ക് കാണാം. 
ഇതിൽ ക്ലിക്ക് ചെയ്യുക. 

ഏത് കാറ്റഗറിയാണോ വേണ്ടത് അത് തെരഞ്ഞെടുക്കാം. 
പി.ഡി.എഫ് ഫോർമാറ്റിൽ ഉത്തരസൂചിക കാണാൻ കഴിയും. 

ഇത് സേവ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കുക.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

New comments are not allowed.*

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...