Trending

KEAM: യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ​ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ദീര്‍ഘിപ്പിച്ചു



 2021 -ലെ എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ചര്‍ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ​ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2021 സെപ്തംബര്‍ 22 വരെ ദീര്‍ഘിപ്പിച്ചു 

2021-ലെ എഞ്ചിനീയറിംഗ് റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്ന തിന് യോഗ്യതാ (Plus Two/തത്തുല്യം) പരീക്ഷയുടെ മാര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 18.09.2021 ല്‍ നിന്നും 22.09.2021 വൈകുന്നേരം 5 മണിവരെയും, ആര്‍ക്കിടെക്ചര്‍ റാങ്ക്‌ലിസ്റ്റ് തയ്യാറാ ക്കുന്ന തിന് നാറ്റാ-2021 സ്‌കോറും, യോഗ്യതാ പരീക്ഷ യുടെ (പ്ലസ്ടു/ഡിപ്ലോമ അഥവാ തത്തുല്യം) മാര്‍ക്കും ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 20.09.2021 ല്‍ നിന്നും 22.09.2021 വൈകുന്നേരം 5 മണിവരെയായും ദീര്‍ഘിപ്പിച്ചു.


 കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ലഭിച്ച സ്‌കോറിനും, യോഗ്യതാപരീക്ഷ യില്‍ രണ്ടാംവര്‍ഷത്തിന് ലഭിച്ച മാര്‍ക്കിനും തുല്യ പരിഗണന നല്‍കിയാണ് എഞ്ചിനീയറിംഗ് റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നത്. 2021-22 അധ ്യയന വര്‍ഷം കേരളത്തിലെ ആര്‍ക്കിടെക ്ചര്‍ (ബി. ആര്‍ക്ക്) പ്രവേശ നത്തി നായി കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തിയ നാഷണല്‍ ആപ്റ്റിറ്റ ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍  പരീക്ഷ യില്‍ ലഭിച്ച സ്‌കോറിനും, യോഗ ്യതാ പരീ ക്ഷ യില്‍ (പ്ലസ്ടു/ഡിപ്ലോമ അഥവാ തത്തുല്യം) ലഭിച്ച മാര്‍ക്കിനും തുല്യ പരി ഗ ണന നല്‍കിയാണ ് ആര്‍ക്കിടെക്ചര്‍ റാങ്ക്‌ലിസ്റ്റ് തയ്യാറാ ക്കുന്ന ത്. 

എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ചര്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുന്ന തിനായി വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷാ കമ്മീഷണ റുടെ  വെബ്‌സൈറ്റ് വഴി യഥാസമയം യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് സ്‌കോര്‍ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്. 

വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണ റുടെ വെബ്‌സൈറ്റ് കാണുക. 

ഹെല്‍പ് ലൈന്‍ നമ്പര്‍: 04712525300


Most Useful Links 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...