Trending

NIRF റാങ്കിങ്ങിൽ കേരളത്തിലെ കോളേജുകൾക്കും സര്‍വ്വകലാശാലകള്‍ക്കും മികച്ച നേട്ടം

 


IRF-ന്റെ ഓപ്പൺ റാങ്കിംഗ് വിഭാഗത്തിൽ കേരളത്തിൽ നിന്ന് നാല് സർവകലാശാലകളാണ് ഈ വർഷം ഇടം നേടിയത്. കേരള സർവകലാശാല, മഹാത്മ ഗാന്ധി സർവകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കാലിക്കറ്റ് സർവകലാശാല എന്നിവയാണിത്.


എൻ‌ഐ‌ആർ‌എഫ് റാങ്കിംഗ് 2021 ലെ 77 ശതമാനം കോളേജുകളും  രണ്ട് സംസ്ഥാനങ്ങളിൽനിന്നും ഡൽഹിയിലെ എൻസിടിയിൽ നിന്നുമാണ്.


റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മിക്ക കോളേജുകളും തമിഴ്‌നാട്ടിൽ നിന്നാണ് (33), തൊട്ടുപിന്നിൽ ഡൽഹി (28), കേരളം (19).

മൊത്തത്തിൽ, 103 കോളേജുകൾ ഉൾപ്പെട്ട ലിസ്റ്റിൽ 80 കോളേജുകൾ ഈ സംസ്ഥാനങ്ങളുടേതാണ്. ഇത് 77 ശതമാനമാണ്

13 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള കോളേജുകൾ മാത്രമാണ് പട്ടികയിൽ ഇടം നേടിയത്. അവ കർണാടക, പുതുച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന, ചണ്ഡീഗഡ്, ഗുജറാത്ത്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവയാണ്.


NIRF-ന്റെ റാങ്കിങ്ങിൽ കേരള സർവകലാശാല(27), മഹാത്മ ഗാന്ധി സർവകലാശാല(31), കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല(44), കാലിക്കറ്റ് സർവകലാശാല(60) എന്നിവയാണ് കുതിച്ചുചാട്ടം നടത്തിയത്. 


കഴിഞ്ഞ വർഷത്തെ റാങ്കുകളിൽനിന്ന് മുന്നോട്ടുപോകാൻ ഈ നാല് സർവ്വകലാശാലകൾക്കും കഴിഞ്ഞു. യൂണിവേഴ്സിറ്റി റാങ്കിങ് ക്യാറ്റഗറിയിൽ എം.ജി. സർവകലാശാലയുടെ റാങ്ക് 31 ആണ്. ടൈംസ് അന്താരാഷ്ട്ര റാങ്കിങ് പ്രകാരം ലോക സർവ്വകലാശാലകൾക്കിടയിൽ എം.ജി. സർവകലാശാലയുടെ സ്ഥാനം 702 ആണ്. 


2017-ൽ ഈ വിഭാഗത്തിൽ കേരളത്തിൽനിന്ന് മൂന്ന് സർവ്വകലാശാലകൾ ആദ്യ നൂറിൽ ഇടം പിടിച്ചിരുന്നു. തിരുവനന്തപുരത്തെ ഐ.ഐ.എസ്.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി) 56-ാം റാങ്കും, കോഴിക്കോട് ഐ.ഐ.എം. 85-ാം റാങ്കും നേടിയിരുന്നു. കഴിഞ്ഞ വർഷത്തെ 62-ാം റാങ്കിൽനിന്ന് ഈ വർഷത്തെ 44-ലേക്കെത്തിയ കൊച്ചിൻ സാങ്കേതിക സർവ്വകലാശാലയുടെ വളർച്ച അഭിനന്ദാർഹം തന്നെയാണ്.

NIT കാലിക്കറ്റ് (25), IIST തിരുവനന്തപുരം (40), CET തിരുവനന്തപുരം (95), തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് (156) എന്നിവയാണ് പട്ടികയിലുള്ള മറ്റു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കൊല്ലം വള്ളിക്കാവിലുള്ള അമൃതപുരിയിലെ അമൃത സ്കൂൾ ഓഫ് എഞ്ചിനീറിങ്ങിന് കഴിഞ്ഞ വര്ഷം 20-ാം റാങ്കുമായി ഈ പട്ടികയിലുണ്ടായിരുന്നു. മാനേജ്മെന്റ് വ്യവസായ സ്ഥാപനങ്ങളുടെ റാങ്കിങ്ങിൽ കേരളത്തിൽനിന്നുള്ള ഏക സ്ഥാപനമാണ് ഐ.ഐ.എം. കോഴിക്കോട്.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...