Trending

സ്കൂൾ തുറക്കുമ്പോൾ ...സ്കൂളിലേക്കെത്തുന്നത് 34 ലക്ഷം കുട്ടികൾ; കരുതലോടെ വിദ്യാഭ്യാസ വകുപ്പ്


ന​വം​ബ​ർ ഒ​ന്നി​ന്​ സ്​​കൂ​ൾ തു​റ​ക്കു​േ​മ്പാ​ൾ ക്ലാ​സു​ക​ളി​ലെ​ത്തു​ക​ 34 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ. 30 ല​ക്ഷ​ത്തി​ല​ധി​ക​വും സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലാ​ണ്.

ഒ​ന്നു​ മു​ത​ൽ ഏ​ഴു വ​രെ ക്ലാ​സു​ക​ളും 10, പ്ല​സ്​ ടു ​ക്ലാ​സു​ക​ളു​മാ​ണ്​ ന​വം​ബ​ർ ഒ​ന്നി​ന്​ തു​റ​ക്കു​ന്ന​ത്. അ​ൺ​എ​യ്​​ഡ​ഡ്​ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ 15,892 സ്​​കൂ​ളു​ക​ളാ​ണ്​ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം കോ​വി​ഡി​ൽ അ​ട​ഞ്ഞു​കി​ട​ന്ന​ത്. 

എ​ട്ട്, ഒ​മ്പ​ത്, പ്ല​സ്​ വ​ൺ ക്ലാ​സു​ക​ൾ ന​വം​ബ​ർ പ​കു​തി​യോ​ടെ തു​ട​ങ്ങാ​നാ​ണ്​ ആ​ലോ​ച​ന. ഇൗ ​ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​തോ​ടെ 47 ല​ക്ഷ​ത്തോ​ളം കു​​ട്ടി​ക​ൾ സ്​​കൂ​ളു​ക​ളി​ലെ​ത്തും.


ഒ​ന്നു മു​ത​ൽ ഏ​ഴു​ വ​രെ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലാ​യി 22 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണു​ള്ള​ത്. അ​ൺ​എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ൾ കൂ​ടി ചേ​രു​ന്ന​തോ​ടെ​ 26 ല​ക്ഷ​ത്തി​ല​ധി​ക​മാ​കും. 10, പ്ല​സ്​ ടു ​ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ കൂ​ടി ചേ​രു​ന്ന​തോ​ടെ​ 34 ല​ക്ഷ​മാ​യി ഉ​യ​രും. ഇ​ത്ര​യും വി​ദ്യാ​ർ​ഥി​ക​ളെ കോ​വി​ഡ്​ കാ​ല​ത്ത്​ സു​ര​ക്ഷി​ത​മാ​യി സ്​​കൂ​ളി​ലെ​ത്തി​ക്കു​ന്ന​ത്​​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്​ വെ​ല്ലു​വി​ളി​യാ​ണ്.


ഇൗ ​മാ​സം 24 മു​ത​ൽ ഒ​ക്​​ടോ​ബ​ർ 18 വ​രെ പ്ല​സ്​ വ​ൺ പ​രീ​ക്ഷ​ക്ക്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ്, സ്​​കൂ​ൾ തു​റ​ക്കാ​നു​ള്ള അ​പ്ര​തീ​ക്ഷി​ത തീ​രു​മാ​നം വ​ന്ന​ത്​. 


4.17 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ്ല​സ്​ വ​ൺ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. 30,000ത്തോ​ളം പേ​ർ ഒ​ന്നാം വ​ർ​ഷ വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ എ​ഴു​താ​നു​മു​ണ്ട്. പ​രീ​ക്ഷ​ക്കൊ​പ്പം പ്ല​സ്​ വ​ൺ ആ​ദ്യ അ​ലോ​ട്ട്​​മെൻറും പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളും ഇൗ ​മാ​സം 22ന്​ ​ആ​രം​ഭി​ക്കു​ക​യാ​ണ്

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...