രാജ്യത്തെ 23 പ്രമുഖ സ്ഥാപനങ്ങളിൽ ബയോളജിയിലും ഇൻറർഡിസിപ്ലിനറി ലൈഫ് സയൻസസ് വിഷയത്തിലും ഉന്നത വിദ്യാഭ്യാസ-ഗവേഷണ പഠനത്തിനായുള്ള Joint Graduate Entrance Examination for Biology and Interdisciplinary Life Sciences (JGEEBILS) ) ഡിസംബർ 12 ഞായറാഴ്ച ഉച്ചക്കുശേഷം 2.30 മുതൽ 4.30 വരെ ദേശീയതലത്തിൽ നടത്തും.
കേരളത്തിൽ കൊച്ചിയും കോഴിക്കോടും പരീക്ഷകേന്ദ്രങ്ങളാണ്.
ഓൺലൈൻ അപേക്ഷസമർപ്പണത്തിനും യോഗ്യതമാനദണ്ഡങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾക്കും http://univ.tifr.res.in ൽ ബന്ധപ്പെടാം.
അപേക്ഷഫീസ്
- പുരുഷന്മാർക്ക് 1200 രൂപ
- വനിതകൾക്ക് 600 രൂപ.
- നെറ്റ്ബാങ്കിങ്/െക്രഡിറ്റ്/െഡബിറ്റ് കാർഡ് മുഖാന്തരം ഓൺലൈനായി ഫീസ് അടക്കാം.
ഗവേഷണ പഠനാവസരം
ജോയൻറ് ഗ്രാേജ്വറ്റ് എൻട്രൻസ് എക്സാമിനേഷൻ ഇൻ ബയോളജി ആൻഡ് ഇൻറർഡിസിപ്ലിനറി ൈലഫ് സയൻസസിൽ യോഗ്യത നേടുന്നവർക്ക് ഇനി പറയുന്ന സ്ഥാപനങ്ങളിലാണ് ഗവേഷണ പഠനാവസരം.
- അഡ്വാൻസ്ഡ് സെൻറർ ഫോർ ട്രീറ്റ്മെൻറ് റിസർച് ആൻഡ് എജുക്കേഷൻ ഇൻ കാൻസർ ടാറ്റ മെമ്മോറിയൽ സെൻറർ നവിമുംബൈ
- ബോസ് ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത
- സെൻറർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജി, ഹൈദരാബാദ്
- സെൻറർ ഫോർ ഡി.എൻ.എ ഫിംഗർ പ്രിൻറിങ് ആൻഡ് ഡയഗ്നോസ്റ്റിക്സ് ഹൈദരാബാദ്
- സെൻറർ ഫോർ ഹ്യൂമെൻജനിറ്റിക്സ് ബാംഗ്ലൂർ
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (ഐസറുകൾ) -തിരുവനന്തപുരം, തിരുപ്പതി, പുണെ, കൊൽക്കത്ത, ബെർഹാംപുർ
- അശോക് യൂനിവേഴ്സിറ്റി
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ് ചെന്നൈ
- ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റെം സെൽ സയൻസ് ആൻഡ് റീജനറേറ്റിവ് മെഡിസിൻ ബംഗളൂരു
- മണിപ്പാൽ സ്കൂൾ ഓഫ് ലൈഫ് സയൻസസ്-മണിപ്പാൽ അക്കാദമി
- നാഷനൽ ബ്രെയിൻ റിസർച് സെൻറർ മനേശ്വർ
- നാഷനൽ ഡെൻറൽ ഫോർ സെൽ സയൻസ്, പുണെ
- നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ ജനോമിക്സ് കല്യാണി
- നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി ന്യൂഡൽഹി
- നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്, ഭുവനേശ്വർ
- സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് കൊൽക്കത്ത
- ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടെമൻറൽ റിസർച്, ഡിപ്പാർട്മെൻറ് ഓഫ് ബയോളജിക്കൽ സയൻസസ് മുംബൈ
- നാഷനൽ സെൻറർ ഫോർ ബയോളജിക്കൽ സയൻസസ് ബംഗളൂരു
- സെൻറർ ഫോർ ഇൻറർഡിസിപ്ലിനറി സയൻസസ് ഹൈദരാബാദ്.
പിഎച്ച്.ഡി പ്രോഗ്രാമിനു പുറമെ ടിഫറിന്റെ എല്ലാ കേന്ദ്രങ്ങളിലും ഐസറുകളിലും ബോസ് ഇൻസ്റ്റിറ്റ്യൂട്ടിലും ഇൻറർഗ്രേറ്റഡ് എം.എസ്സി, പിഎച്ച്.ഡി കോഴ്സുമുണ്ട്.
നാഷനൽ ബ്രെയിൻ റിസർച് സെൻററിൽ എം.എസ്സി കോഴ്സും ബംഗളൂരു നാഷനൽ സെൻറർ ഫോർ ബയോളജിക്കൽ സയൻസസിൽ എം.എസ്സി വൈൽഡ്ലൈഫും ടിഫർ ഡിപ്പാർട്മെൻറ് ഓഫ് ബയോളജിക്കൽ സയൻസസിൽ MSc-byresearch കോഴ്സും ലഭ്യമാണ്.
പ്രവേശനത്തിനായി അതത് സ്ഥാപനങ്ങളിലേക്ക് പ്രത്യേകം അപേക്ഷിക്കണം.
യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും ഉൾപ്പെടെയുള്ള വിവരങ്ങൾ അതത് സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ ലഭിക്കും.