{tocify} $title={Table of Contents}
എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലെ പ്രവേശനം-2021 | രണ്ടാം ഘട്ട അലോട്ട്മെന്റ് - സർക്കാർ സർക്കാർ എയ്ഡഡ് സർക്കാർ നിയന്ത്രിത സ്വകാര്യ സ്വാശ്രയകോളേജുകളിലെ പ്രവേശനം സംബന്ധിച്ച നിർദേശങ്ങൾ
നിർദേശങ്ങൾ
⛔ സർക്കാർ/സർക്കാർ എയ്ഡഡ് എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ/ഫാർസി കോളേജു കളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 28.10.2021 മുതൽ 02.11.2021 വൈകുന്നേരം 4.00 മണിക്കു മുമ്പായി അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്.
⛔ 20.10.2021 ലെ വിജ്ഞാപനപ്രകാരം സർക്കാർ നിയന്തിയ സ്വകാര്യ സ്വാശ്രയ എഞ്ചിനീ യറിംഗ്/ആർക്കിടെക്ചർ/ഫാർമസി കോളേജുകളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ബന്ധപ്പെട്ട് കോളേജുകളിൽ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി 30.10.2021 വരെയായി ദീർഘിപ്പിക്കുന്നു.
⛔ നിശ്ചിത സമയത്തിനുളളിൽ ഫീസ് ഒടുക്കി അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടാത്ത മുഴുവൻ വിദ്യാർത്ഥികളുടെയും അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിൽ ഹയർ ഓപ്ഷനുകൾ ഉണ്ടെങ്കിൽ അവയും റദ്ദാകുന്നതാണ്.
✅ ഈ ഘട്ടത്തിൽ പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണി ച്ചിട്ടുളളതും, പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ അടയ്ക്കേണ്ടതുമായ ഫീസ്, ഇതിനോടകം ഒടുക്കിയിട്ടില്ലെങ്കിൽ ആയത് 28.10.2021 മുതൽ 03.11.2021, വൈകുന്നേരം 3.00 മണി വരെ ഓൺലൈൻ പേയ്മെന്റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ ഒടുക്കേണ്ട താണ്.
✅ പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
🔵 ഒന്നാം ഘട്ടത്തിൽ ലഭിച്ച അലോട്ട്മെന്റിൽ നിന്നും വ്യത്യസ്തമായ അലോട്ട്മെന്റ് രണ്ടാം ഘട്ട ത്തിൽ ലഭിച്ചവർ അധിക തുക പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ അടയ്ക്കേണ്ടതുണ്ടെങ്കിൽ അത് നിശ്ചിത തീയതിക്കുള്ളിൽ മുകളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ ഒടുക്കേണ്ടതാണ്.
🔵 20.10.2021 ലെ വിജ്ഞാപനപ്രകാരം സർക്കാർ നിയന്തിയ സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ്/ ഫാർമസി കോളേജുകളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ബന്ധപ്പെട്ട് കോളേജുകളിൽ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി 25.10.2021 ൽ നിന്നും 30.10.2021 വരെയായി ദീർഘിപ്പി ച്ചിരിക്കുന്നു.
🔵 നിശ്ചിത സമയത്തിനുളളിൽ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടാത്ത - മുഴുവൻ വിദ്യാർത്ഥികളുടെയും അലോട്ട്മെന്റും ബന്ധപ്പെട്ട സ്ത്രീമിൽ ഹയർ ഓപ്ഷനുകൾ ഉണ്ടെങ്കിൽ അവയും റദ്ദാകുന്നതാണ്.
വിശദ വിവരങ്ങൾ
☎️ 0471 2525300