Trending

പോളി ഡിപ്ലോമ വിദ്യാർത്ഥികൾക്ക് എ.പി.ജെ. അബ്ദുൽ കലാം സ്‌കോളർഷിപ്പിന് അപേക്ഷിക്കാം



{tocify} $titl={Table of Contents}

സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി 'എ.പി.ജെ. അബ്ദുൽ കലാം സ്‌കോളർഷിപ്പ്' നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് 6000 രൂപയാണ് സ്‌കോളർഷിപ്പ്.


സംക്ഷപ്ത വിവരങ്ങൾ  

✅ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

✅ ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ  വാർഷിക വരുമാനമുളള നോൺ ക്രീമിലയർ വിഭാഗത്തെയും പരിഗണിക്കും.

🔴 രണ്ടാം വർഷക്കാരേയും മൂന്നാം വർഷക്കാരേയും സ്‌കോളർഷിപ്പിനായി പരിഗണിക്കും.

⛔ ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുളളൂ. കഴിഞ്ഞ വർഷം സ്‌കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല.

🔴 10% സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

🔺 വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

🔺 അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.  

⛔ രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് രേഖകൾ സഹിതം വിദ്യാർത്ഥി പഠിച്ചിക്കുന്ന  സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.


അവസാന തീയതികൾ

🗓️ വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി:  25  11 2021

🗓️ രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റൗട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിയ്ക്ക് സമർപ്പിക്കേണ്ട അവസാന തീയതി:   27  11 2021


ഓൺലൈനായി  അപേക്ഷിക്കേണ്ട രീതി:

ലിങ്കിൽ ക്ലിക്ക് ചെയ്യുക Click Here 

1️⃣  മറ്റു സ്കോളർഷിപ്പിനായി മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ വച്ച് candidate login ചെയ്യുക. 

2️⃣  Photo, Signature, SSLC Certificate, Allotment Memo, Ration Card Copy, Income Certificate upload ചെയ്യുക.

3️⃣  സകോളർഷിപ്പിനായി അപേക്ഷ സമർപ്പിച്ചതിനുശേഷം View/ Print Application ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് എടുക്കുക.

രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് രേഖകൾ സഹിതം വിദ്യാർത്ഥി പഠിച്ചിക്കുന്ന  സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.


അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ

  • 💢 അപേക്ഷകരുടെ ഫോട്ടോ പതിച്ച രജിസ്ട്രേഷൻ പ്രിന്റൗട്ട്. 
  • 💢 എസ്.എസ്.എൽ.സി., പ്ലസു, വി.എച്ച്.എസ്.ഇ തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്.
  • 💢 അലോട്ട്മെന്റ് മെമ്മോയുടെ പകർപ്പ്
  • 💢 അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ് ഒന്നാമത്തെ പേജിന്റെ പകർപ്പ് (പേര്, അക്കൗണ്ട് നമ്പർ, ബാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ ഉൾപ്പെടുത്തിയിരിക്കണം).
  • 💢 ആധാർ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ എൻ.പി.ആർ കാർഡിന്റെ പകർപ്പ്.
  • 💢 വരുമാന സർട്ടിഫിക്കറ്റ് (അസ്സൽ) വില്ലേജ് ഓഫീസിൽ നിന്ന്)
  • 💢 സർട്ടിഫിക്കറ്റ് പകർപ്പ്. (നേറ്റിവിറ്റി , കമ്മ്യൂണിറ്റി / മൈനോരിറ്റി)
  • 💢 റേഷൻ കാർഡിന്റെ പകർപ്പ്


Important Links 




Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...