Trending

വിദ്യാർത്ഥികൾക്ക് വെളിച്ചമാവാൻ കരിയർ പ്രയാണം പോർട്ടൽ




ഇനിയെന്ത് പഠിക്കണം??
എവിടെ പഠിക്കണം?? 
സ്കോളർഷിപ്പുണ്ടോ??
പ്രവേശന പരീക്ഷയുണ്ടോ?? 
തൊഴിൽ സാധ്യതയെങ്ങനെ??....... 

തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരമേകും വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ പ്രയാണം പോർട്ടൽ.

പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് വഴികാട്ടിയാവുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ആഴ്ചയാണ് www.careerprayanam.com പോർട്ടൽ പ്രവർത്തനമാരംഭിച്ചത്.

 സംസ്ഥാനത്തെ 14 ലക്ഷം വിദ്യാർഥികൾക്ക് കരിയർ പ്രയാണം ​ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

യൂണിസെഫാണ് വിദ്യാഭ്യാസവകുപ്പിന് പോർട്ടൽ നിർമിച്ചുനൽകിയത്. 

മൂന്നു വർഷത്തേക്ക് പോർട്ടലിൽ വിവരങ്ങൾ പുതുക്കുന്നതും യൂണിസെഫാണ്. 

ഹയർ സെക്കൻഡറി വിഭാ​ഗം കരിയർ ​ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം.
 
മലയാളികൾ കൂടുതലായി പഠനത്തിനും ജോലിക്കും ആശ്രയിക്കുന്ന രാജ്യങ്ങളിലെ വിദ്യാഭ്യാസ, തൊഴിൽ വിവരങ്ങളാണ് പോർട്ടലിലുള്ളത്. 

ഇന്ത്യ ഉൾപ്പെടെ 17 രാജ്യങ്ങളിലെ വിവരങ്ങൾ ലഭ്യമാണ്.

രണ്ടരലക്ഷത്തിലധികം കോഴ്സുകൾ, ആയിരത്തിലധികം തൊഴിൽമേഖലകൾ, 21,000 വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ലഭ്യമാണ്.
 പ്രവേശന, മത്സര പരീക്ഷകളെക്കുറിച്ചുള്ള വിശദാംശങ്ങൾ (യോഗ്യത, പരീക്ഷയുടെ രീതി, അപേക്ഷിക്കേണ്ട വിധം) ഉൾപ്പെടെ ലഭ്യമാണ്. 

ദേശീയ, അന്തർദേശീയ സ്കോളർഷിപ്പുകളെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.


പൊതുവിദ്യാലയങ്ങളിലെ ഒമ്പതുമുതൽ 12-ാം ക്ലാസുവരെയുള്ള വിദ്യാർഥികൾക്കാണ് പോർട്ടലിന്റെ സേവനം ലഭിക്കുന്നത്.
 
ഏകജാലക നമ്പർ ഉപയോ​ഗിച്ച് പോർട്ടലിൽ പ്രവേശിക്കാം. 

പോർട്ടൽ ഉപയോ​ഗിക്കേണ്ടവിധം അധ്യാപകർ വിദ്യാർഥികൾക്ക് വിശദീകരിച്ച് നൽകും.
 
സാധാരണ വ്യക്തി​ഗത വിവരങ്ങൾ നൽകിയാണ് പോർട്ടലുകളിൽ പ്രവേശിക്കുന്നത്.
 
കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏകജാലക നമ്പർ ഉപയോ​ഗിച്ചുള്ള ലോ​ഗിൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഹയർ സെക്കൻഡറി വിഭാ​ഗം കരിയർ ​ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ സംസ്ഥാന കോഓർഡിനേറ്റർ സി എം അസീം പറഞ്ഞു


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...