ലോക നേതാക്കന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ യു.കെ. സർക്കാർ ഏർപ്പെടുത്തിയ അന്താരാഷ്ട്ര സ്കോളർഷിപ്പ് പദ്ധതിയായ ചീവിനിങ് സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു
ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡവലപ്മെന്റ് ഓഫീസ് (എഫ്.സി.ഡി.ഒ.), പങ്കാളികളായ ഓർഗനൈസേഷനുകൾ എന്നിവയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി പ്രകാരം അർഹരായവരെ ലോകമെമ്പാടുമുള്ള ബ്രിട്ടീഷ് എംബസികളും ഹൈക്കമ്മിഷനുകളും ചേർന്ന് തിരഞ്ഞെടുക്കും.
യോഗ്യത:
🔘 അപേക്ഷ നൽകുമ്പോൾ, അപേക്ഷാർഥി, ഒരു യു.കെ. സർവകലാശാലയിൽ ഒരു പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമിൽ പ്രവേശനം നേടുന്നതിന് യോഗ്യതയുള്ള ഒരു അണ്ടർഗ്രാജ്വേറ്റ് ബിരുദ പ്രോഗ്രാം പൂർത്തിയാക്കിയിരിക്കണം.
🔘 ബിരുദതലത്തിൽ യു.കെ.യിലെ അപ്പർ സെക്കൻഡ് ക്ലാസ് 2:1 ഓണേഴ്സ് ബിരുദത്തിന് തുല്യമായ പ്രോഗ്രാം ആണ് അപേക്ഷാർഥി പൂർത്തിയാക്കിയിരിക്കേണ്ടത്.
🔘 കുറഞ്ഞത് രണ്ട് വർഷത്തെ (ഏകദേശം 2800 മണിക്കൂർ) പ്രവൃത്തിപരിചയം അപേക്ഷാർഥിക്ക് ഉണ്ടായിരിക്കണം.
🔘 അർഹതയുള്ള മൂന്ന് വ്യത്യസ്ത യു.കെ. സർവകലാശാലാ കോഴ്സുകളിലേക്ക് അപേക്ഷിച്ചിരിക്കണം. അവയിൽ ഒന്നിലേക്ക്, പ്രവേശനത്തിനുള്ള നിരുപാധികമായ ഓഫർ, 2022 ജൂലായ് 14നകം ലഭിക്കണം.
🗓️ അവസാന തിയ്യതി: 2021 നവംബർ 2
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും:
Tags:
SCHOLARSHIP