Trending

ഡിഎൽഎഡ് (ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം




2021–2023 വർഷത്തേക്കുള്ള ഡിഎൽഎഡ് (ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

🗓️ അവസാന തീയതി - 20/10/2021 വൈകുന്നേരം 5 മണി


📚കോഴ്സുകൾ

  • 1. ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ (ഹിന്ദി)
  • 2. ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ (അറബിക്)
  • 3. ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ ( ഉറുദു)
  • 4. ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ (സംസ്കൃതം)

ഭാഷാ അധ്യാപകർക്ക് ഹെഡ്മാസ്റ്റർ പ്രമോഷൻ ലഭിക്കുന്നില്ല എന്ന പരാതി അവസാനിപ്പിച്ചു കൊണ്ട്  2019 ൽ ആരംഭിച്ച കോഴ്സാണ് ഡി. എൽ. എഡ് (ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം). 

പ്രൈമറി സ്കൂളുകളിൽ ഭാഷാ അധ്യാപകരാകാൻ ഈ കോഴ്സ് പൂർത്തിയാക്കണം.  

വിദൂര വിദ്യാഭ്യാസത്തിലൂടെയോ പാർട്ട് ടൈം ആയോ ഈ കോഴ്സ് ലഭ്യമല്ല.  കേരളത്തിൽ 6 സ്ഥാപനങ്ങളിൽ മാത്രമാണ് ഈ കോഴ്സുകൾ നടക്കുന്നത്. 


🔸സീറ്റുകളുടെ എണ്ണം

  • ✅ അറബിക് - 150
  • ✅ ഹിന്ദി - 200
  • ✅ ഉറുദു - 100
  • ✅ സംസ്കൃതം - 50



🔸പ്രായപരിധി

അപേക്ഷകർ 01.08.2021 ൽ 17 വയസ്സ് തികഞ്ഞിരിക്കേണ്ടതും 35 വയസ്സ് തികയാൻ പാടില്ലാത്തതുമാകുന്നു.  

ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/പട്ടിക വർഗ്ഗക്കാർക്ക് 5 വർഷവും മറ്റു പിന്നാക്ക സമുദായക്കാർക്ക് 3 വർഷവും ഇളവ് അനുവദിക്കുന്നതാണ്.  

അംഗീകാരമുള്ള ടീച്ചിംഗ് സർവ്വീസ് ഉള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ സർവ്വീസ് കാലാവധിയുടെ അത്രയും വർഷം ഇളവ് ലഭിക്കും.  

3% സീറ്റുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു.

🔸ഫീസ് വിവരം
  • 🔳 അഡ്മിഷൻ ഫീസ് - 10 രൂപ
  • 🔳 ട്യൂഷൻ  ഫീസ്           -  150 രൂപ ( മൂന്നു തവണ)
  • 🔳 ലൈബ്രറി ഫീസ്     -  10 രൂപ
  • 🔳 ഗെയിംസ് ഫീസ്      -  10 രൂപ
  • 🔳 സ്റ്റേഷനറി ഫീസ്     -  10 രൂപ

🎓യോഗ്യത

🔳 ഡി.എൽ.എഡ് (ഹിന്ദി)

1. ഹിന്ദി രണ്ടാം ഭാഷയായുള്ള ഹയർസെക്കന്ററി പരീക്ഷ വിജയം.
അല്ലെങ്കിൽ
2. അഡീഷണൽ ഭാഷ ഹിന്ദിയോടെയുള്ള എസ്.എസ്.എൽ.സി പരീക്ഷാ വിജയവും ഹയർസെക്കന്ററി പരീക്ഷാ വിജയവും.
അല്ലെങ്കിൽ
3. ഹയർസെക്കന്ററി പരീക്ഷാ വിജയവും ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ പ്രവീൺ പരീക്ഷാ വിജയവും.
അല്ലെങ്കിൽ
4. ഹയർസെക്കന്ററി പരീക്ഷാ വിജയവും കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യാചാര്യ പരീക്ഷാ വിജയവും.
അല്ലെങ്കിൽ
5.ഹയർസെക്കന്ററി പരീക്ഷാ വിജയവും ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ രാഷ്ട്രഭാഷാ വിശാരദ് പരീക്ഷാ വിജയവും.
അല്ലെങ്കിൽ
6.ഹയർസെക്കന്ററി പരീക്ഷാ വിജയവും കേരള ഹിന്ദി പ്രചാരസഭയുടെ ഹിന്ദി ഭൂഷൺ പരീക്ഷാ വിജയവും.
അല്ലെങ്കിൽ
7.ഹയർസെക്കന്ററി പരീക്ഷാ വിജയവും കേരളത്തിലെ സർവ്വകലാശാലകൾ നൽക്കുന്നതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഹിന്ദി ബിരുദം/ ബിരുദാനന്തര ബിരുദം/ തത്തുല്യമായ യോഗ്യത.

🔳 ഡി.എൽ.എഡ് (അറബിക്)

1. അറബിക് ഐച്ഛിക വിഷയമായോ രണ്ടാം ഭാഷയായോ പഠിച്ചു ഹയർസെക്കന്ററി പരീക്ഷാ വിജയം.
അല്ലെങ്കിൽ
2. അഫ്സൽ - അൽ - ഉലമ പ്രിലിമിനറി പരീക്ഷാ വിജയം.
അല്ലെങ്കിൽ
3. പ്രീഡിഗ്രി അറബിക് പരീക്ഷാ വിജയം.
അല്ലെങ്കിൽ
4. ഓറിയന്റൽ സ്കൂളിൽ നിന്നോ അക്കാഡമിക് സ്കൂളിൽ നിന്നോ ഒന്നാം ഭാഷയായി അറബിക് പഠിച്ചു നേടിയ എസ്.എസ്.എൽ.എസി പരീക്ഷാ വിജയവും ഹയർസെക്കന്ററി (ഏതു വിഷയവും) പരീക്ഷാ വിജയവും.
അല്ലെങ്കിൽ
5. ഹയർസെക്കന്ററി (ഏതു വിഷയവും) പരീക്ഷാ വിജയവും പരീക്ഷാ കമ്മീഷണർ നടത്തുന്ന അറബിക് അദ്ധ്യാപക പരീക്ഷാ വിജയവും.
അല്ലെങ്കിൽ
6. ഏതെങ്കിലും ഭാഷയോടുള്ള ഹയർസെക്കന്ററി പരീക്ഷാ വിജയവും കേരളത്തിലെ സർവ്വകലാശാലകൾ നൽക്കുന്നതോ അംഗീകരിച്ചിട്ടുള്ളതോ ആയ അറബിക് ബിരുദം/ ബിരുദാനന്തര ബിരുദം.

🔳 ഡി.എൽ.എഡ് (സംസ്കൃതം)

1. സംസ്കൃതം ഐച്ഛിക വിഷയമായോ രണ്ടാം ഭാഷയായോ പഠിച്ചു ഹയർസെക്കന്ററി പരീക്ഷാ വിജയം.
അല്ലെങ്കിൽ
2. ഓറിയന്റൽ സ്കൂളിൽ നിന്നോ അക്കാഡമിക് സ്കൂളിൽ നിന്നോ ഒന്നാം ഭാഷയായി സംസ്കൃതം പഠിച്ചുനേടിയ എസ്.എസ്.എൽ.എസി പരീക്ഷാ വിജയവും ഹയർസെക്കന്ററി (ഏതു വിഷയവും) പരീക്ഷാ വിജയവും.
അല്ലെങ്കിൽ
3. രാഷ്ട്രീയ സംസ്കൃത സംസ്ഥാൻ നടത്തുന്ന പ്രാക് ശാസ്ത്രി പരീക്ഷാ വിജയം/ തത്തുല്യ യോഗ്യത.
അല്ലെങ്കിൽ
4. ഹയർസെക്കന്ററി (ഏതു വിഷയവും) പരീക്ഷാ വിജയവും പരീക്ഷാ കമ്മീഷണർ നടത്തുന്ന സംസ്കൃതം അദ്ധ്യാപക പരീക്ഷാ വിജയവും.
അല്ലെങ്കിൽ
5. കേരളത്തിലെ സർവ്വകലാശാലകൾ നൽക്കുന്നതോ അംഗീകരിച്ചിട്ടുള്ളതോ ആയ സംസ്കൃതം ഐച്ഛിക വിഷയമായ പ്രീഡിഗ്രി/ പ്രീ യൂണിവേഴ്സിറ്റി പരീക്ഷാ വിജയം.
അല്ലെങ്കിൽ
6. കേരളത്തിലെ സർവ്വകലാശാലകൾ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംസ്കൃതം കോളേജുകളിൽ നിന്നുള്ള പ്രീഡിഗ്രി/ പ്രീ യൂണിവേഴ്സിറ്റി പരീക്ഷാ വിജയം.
അല്ലെങ്കിൽ
7. ഏതെങ്കിലും ഭാഷയോടുള്ള ഹയർസെക്കന്ററി പരീക്ഷാ വിജയവും കേരളത്തിലെ സർവ്വകലാശാലകൾ നൽക്കുന്നതോ അംഗീകരിച്ചിട്ടുള്ളതോ ആയ സംസ്കൃതം  ബിരുദം/ ബിരുദാനന്തര ബിരുദം.

🔳 ഡി.എൽ.എഡ് (ഉറുദു)

1. ഉറുദു ഓപ്ഷണൽ ആയോ രണ്ടാം ഭാഷയായോ പഠിച്ചു ഹയർസെക്കന്ററി പരീക്ഷാ വിജയം.
അല്ലെങ്കിൽ
2. എസ്.എസ്.എൽ.എസി പരീക്ഷാ വിജയവും ഹയർസെക്കന്ററി ഉറുദു ഒരു വിഷയമായി പരീക്ഷാ വിജയവും.
അല്ലെങ്കിൽ
3.ഹയർസെക്കന്ററി പരീക്ഷാ വിജയവും കോഴിക്കോട് സർവ്വകലാശാല നടത്തുന്ന അദീബ് - എ - ഫാസിൽ പ്രിലിമിനറി - ഉറുദു പരീക്ഷാ വിജയവും
അല്ലെങ്കിൽ
4. ഹയർസെക്കന്ററിക്ക് തുല്യമായി കോഴിക്കോട് സർവ്വകലാശാല നടത്തുന്ന അദീബ് - എ - ഫാസിൽ പ്രിലിമിനറി ന്യൂ സ്കീം പരീക്ഷാ വിജയം.
അല്ലെങ്കിൽ
5. ഹയർസെക്കന്ററി (ഏതു വിഷയവും) പരീക്ഷാ വിജയവും പൊതുവിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന അറബിക് അദ്ധ്യാപക പരീക്ഷാ വിജയവും.
അല്ലെങ്കിൽ
6. ഏതെങ്കിലും ഭാഷയോടുള്ള ഹയർസെക്കന്ററി പരീക്ഷാ വിജയവും കേരളത്തിലെ സർവ്വകലാശാലകൾ നൽക്കുന്നതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഉറുദു  ബിരുദം/ ബിരുദാനന്തര ബിരുദം.

🔳 അപേക്ഷിക്കേണ്ട വിധം

പൂരിപ്പിച്ച അപേക്ഷ "0202-01-102-92  മറ്റിനങ്ങളിൽ നിന്നുള്ള വരവുകൾ " എന്ന ശീർഷകത്തിൽ പത്തു രൂപ ട്രഷറിയിലടച്ച ചെലാൻ രസീതിനൊപ്പം (പട്ടികജാതി/പട്ടികവർഗക്കാർ ഫീസ് അടയ്ക്കേണ്ടതില്ല) 

  • പൊതുവിദ്യാഭ്യാസ ഡയറക്ടർ,
  • പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്,
  • ജഗതി, തിരുവനന്തപുരം
  • പിൻ 695014
എന്ന വിലാസത്തിൽ അയക്കണം.

ഓരോ കോഴ്സിനും (ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം) വെവ്വേറെ അപേക്ഷ സമർപ്പിക്കണം.


🏫 ട്രെയിനിംഗ് സെന്ററുകൾ


🔳 ഹിന്ദി

1. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ട്രെയിനിംഗ് (ഹിന്ദി)
     പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം     
2. ഗവഃ ഹിന്ദി ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, 
    രാമവർമ്മപുരം, തൃശൂർ
     

🔳 അറബിക്

1. ഗവ.റ്റി.റ്റി.ഐ, കൊല്ലം 
2. ഗവ.റ്റി.റ്റി.ഐ, മലപ്പുറം    
3. ഗവ.റ്റി.റ്റി.ഐ ഫോർ വിമൻ കോഴിക്കോട്
     

🔳 ഉറുദു

1. ഗവ.റ്റി.റ്റി.ഐ, മലപ്പുറം  
2. ഗവ.റ്റി.റ്റി.ഐ ഫോർ വിമൻ കോഴിക്കോട്
     

🔳 സംസ്കൃതം
1. ഡയറ്റ്, കോഴിക്കോട് (വടകര)
     


✅അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തേണ്ട രേഖകള്‍

1. SSLC സ‍ർട്ടിഫിക്കറ്റിന്റെ കോപ്പി
2. യോഗ്യത സ‍ർട്ടിഫിക്കറ്റിന്റെ കോപ്പി
3 . ജാതി തെളിയിക്കേണ്ട സർട്ടിഫിക്കറ്റ്
4. ഹയർസെക്കന്ററി മാർക്ക് ലിസ്റ്റ് , സർട്ടിഫിക്കറ്റ്
5. ചെല്ലാൻ രസീത്
6. അപേക്ഷയിൽ മറ്റെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പ്.



അഡ്മിഷൻ

സെലക്ഷൻ ലഭിക്കുന്നവരുടെ ലിസ്റ്റ് എല്ലാ ട്രെയിനിംഗ് സെന്ററിലും പ്രദർശിപ്പിക്കും. www.education.kerala.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.


വിശദ  വിവരങ്ങൾക്ക് 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...